ഭക്തി വെടിഞ്ഞു കിടിലൻ റൊമാൻസിൽ ഉണ്ണി മുകുന്ദൻ – തകർപ്പൻ പെയർ ആയി അപർണ്ണയും ! വീഡിയോ ശ്രദ്ധേയം

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും. ലൂക്കാ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ അരുൺ ബോസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. അലക്സ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദ് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും. കബീർ കൊട്ടാരം, റസാഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ചായാഗ്രാഹകൻ.

സംവിധായകൻ അരുൺ ബോസ്സിനൊപ്പം ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ്‌ ആണ്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനമായ നീയേ നെഞ്ചിൽ എന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മഴപെയ്യുന്ന ഒരു രാത്രിയിൽ ചോരുന്ന വീട്ടിലെ കഷ്ടപ്പാടിനിടയിലും സന്തോഷം കണ്ടെത്തുന്ന രണ്ട്‌ യുവ മിഥുനങ്ങൾ ആയാണ് ഗാനരംഗങ്ങളിൽ ഉണ്ണി മുകുന്ദനും അപർണ ബാലമുരലും എത്തുന്നത്.

സുജേഷ് ഹരിയാണ് നീയേ നെഞ്ചിൽ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ രചയിതാവ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സംഗീത സംവിധായകൻ സൂരജ് എസ് കുറിപ്പ് തന്നെയാണ് മൃദുല വാര്യർക്കൊപ്പം നീയെ നെഞ്ചിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, ഗീതി സംഗീത, സോഹൻ സീനുലാൽ, ആർ ജെ മുരുകൻ, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആർ ജെ വിജിത, ശിവ ഹരിഹരൻ തുടങ്ങിയവരാണ് മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ റിലീസായ ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറത്തിന് വളരെ വലിയ അഭിപ്രായങ്ങളാണ്
ഇതിനോടകം ലഭിച്ചിരിക്കുന്നത്. മാളികപ്പുറം തന്റെ കരിയർ ബെസ്റ്റ് റിലീസുകളിൽ ഒന്നാണെന്ന് ഉണ്ണിമുകുന്ദൻ ഇതിനുമുമ്പുള്ള പരിപാടികളിൽ പറഞ്ഞിരുന്നു.ചിത്രത്തിന്റെ വിജയം മമ്മൂട്ടിക്കൊപ്പം ആഘോഷിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഡിസംബർ 3നാണ് മാളികപ്പുറം തിയറ്ററുകളിൽ എത്തിയത്.

ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറിപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപത്, ദേവനന്ദ, ആൽഫി പന്നിക്കാരൻ എന്നിവരായിരുന്നു മാളികപ്പുറത്തിലെ മറ്റു പ്രധാനവേഷങ്ങൾ അഭിനയിച്ചത്. കാപ്പ എന്ന പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രമായിരുന്നു അപർണ ബാലമുരളിയുടെ ഒടുവിൽ റിലീസായ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രത്തിൽ അന്ന ബെൻ, ആസിഫ് അലി, ദിലീഷ് പോത്തൻ, ജഗദീഷ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഉണ്ണിമുകുന്ദന്റെ റൊമാന്റിക് ഗാനം അപർണയ്ക്കൊപ്പം – കാണാം

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply