എന്റെ രാജ്യത്തെ കുറിച്ച് തമാശയ്ക്ക് പോലും എന്തെങ്കിലും മോശം പറഞ്ഞാൽ ഞാൻ നിങ്ങളുമായി തീർച്ചയായും തെറ്റും – തുറന്നു പറഞ്ഞു ഉണ്ണി മുകുന്ദൻ

രാജ്യത്തോടുള്ള തന്റെ ഇഷ്ടത്തിനെ കുറിച്ച് പലപ്പോഴും തുറന്നു പറയാറുള്ള താരം ആണ് ഉണ്ണി മുകുന്ദൻ. ദേശത്തിനോട് ഉള്ള തന്റെ ഇഷ്ടം അറിയിക്കുന്നത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണെന്ന് കരുതുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം. ദേശീയവാദമാണ് തന്റെ മനസ്സിലുള്ളത് എന്ന് വ്യക്തമാക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു തമാശയ്ക്ക് പോലും തന്റെ രാജ്യത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവരുമായിട്ട് വഴക്കിടാറുണ്ടെന്നും ഉണ്ണി പ്രതികരിച്ചു.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നിങ്ങൾ വീക്ക് ആയതുകൊണ്ടാണ് എന്നെക്കുറിച്ച് തെറ്റിദ്ധരിക്കുന്നത് എന്നും എന്റെ സ്വഭാവം വെച്ചിട്ട് ഞാൻ വളരെ സ്ട്രൈറ്റ് ഫോർവേഡ് ആണ്, മനസ്സിൽ തോന്നുന്നത് എല്ലാം പറയാറുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. താൻ ഭയങ്കര ദേശീയവാദിയാണ് എന്നും രാജ്യത്തിനോടുള്ള ഇഷ്ടം തുറന്നു പറയുന്നത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയി തോന്നിയിട്ടില്ല എന്നും ഉണ്ണി വ്യക്തമാക്കി.

സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തമാശയ്ക്ക് പോലും രാജ്യത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവരുമായിട്ട് തെറ്റാറുണ്ടെന്നും അതൊരു പൊളിറ്റിക്കൽ ഐഡിയോളജി ആണെങ്കിൽ കുഴപ്പമില്ല എന്നും ഉണ്ണി വെളിപ്പെടുത്തി. പൊളിറ്റിക്കൽ കരിയറിനെ കുറിച്ച് ഒന്നും പ്ലാൻ ചെയ്തിട്ടില്ല എന്നും മനസ്സിൽ ഇപ്പോൾ കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ തന്റെ സിനിമ ഇഷ്ടത്തോടെ കണ്ട് തന്നെയും ഇഷ്ടപ്പെടണം എന്ന ആഗ്രഹമാണ് ഉള്ളത് എന്ന് താരം വ്യക്തമാക്കി.

സിനിമ കണ്ടിട്ട് ഉണ്ണിയോട് ഇഷ്ടമാണെന്ന് ആളുകൾ പറഞ്ഞു കൊണ്ടിരിക്കണം. അതാണ് എന്റെ ആർത്തി. അതിലേക്കാണ് ഞാൻ പോകുന്നത് എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളികളുടെ സ്വന്തം മസിൽ അളിയൻ എന്നറിയപ്പെടുന്ന ഉണ്ണി മുകുന്ദൻ, തമിഴ് സിനിമയിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്തു, പൃഥ്വിരാജ് ആദ്യമായി നായകനായ “നന്ദനം” എന്ന ചിത്രത്തിലെ തമിഴ് റീമേക്കായ “സീഡാൻ”ലൂടെ ആയിരുന്നു ഉണ്ണി മുകുന്ദൻ അഭിനയ രംഗത്തേക്കു കടന്നു വന്നത്.

യാതൊരു അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും ആണ് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ എത്തി ഇന്ന് കാണുന്ന ഉയരങ്ങൾ ഒക്കെ കീഴടക്കിയത്. തൽസമയം എന്ന പെൺകുട്ടി”, “ചാണക്യതന്ത്രം”, “വിക്രമാദിത്യൻ”, “ബോംബെ മാർച്ച്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറിയത് “മല്ലുസിംഗ്” ആയിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം വൻ വിജയമായതോടെ മലയാള സിനിമയുടെ യുവതാരനിരയിൽ ശ്രദ്ധേയനായി മാറി ഉണ്ണി മുകുന്ദൻ.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എങ്ങും ചർച്ച ചെയ്യപ്പെടുന്നത് ഉണ്ണി മുകുന്ദന്റെ “മാളികപ്പുറം” എന്ന ചിത്രത്തെ കുറിച്ചാണ്. 2023ലെ ആദ്യ ഹിറ്റായി മാറിയിരിക്കുകയാണ് വിഷ്ണു ശശി ശങ്കർ ഒരുക്കിയ ഉണ്ണി മുകുന്ദൻ ചിത്രം “മാളികപ്പുറം”. ശബരിമല കയറി അയ്യപ്പനെ കാണുവാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡിസംബർ 30 ന് പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായത്തോട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply