ഇപ്പോഴും യൂട്യൂബ്ൽ ഓക്കേ അത് കിടപ്പുണ്ട് – തനിക്ക് വന്ന പേരുമോശം തുറന്നു പറഞ്ഞു ഉമനായർ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പര “വാനമ്പാടി”യിലെ നിർമലേടത്തിയെ മലയാളികൾ മറക്കാനിടയില്ല. ആ ഒരൊറ്റ കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ഉമ നായർ. നിർമല എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ പരമ്പര അവസാനിച്ചുവെങ്കിലും ഇപ്പോഴും താരത്തിന് ആരാധകർ ഏറെയാണ്. അത്ര മേൽ പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു ആ കഥാപാത്രത്തെ.

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന “സൂര്യന്റെ മരണം” എന്ന ഹ്രസ്വ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരം ഇതിനോടകം നിരവധി പരമ്പരകളിലും ചില സിനിമകളിലും തിളങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഉമ പങ്കു വെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

“വാനമ്പാടി” എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “കളിവീട്” എന്ന പരമ്പരയിലാണ് ഉമ ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഇപ്പോൾ ഇതാ മുമ്പ് തന്നെ കുറിച്ച് പ്രചരിച്ച വിവാദത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. തന്നെ കുറിച്ചുള്ള വാർത്തകൾ വിവാദമായത് ഒരുപാട് വിഷമിപ്പിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ഉമ നായർ. പിന്നീട് ആദിത്യൻ നേരിട്ട് സംസാരിക്കുകയായിരുന്നു.

അങ്ങനെ അതെല്ലാം കെട്ടിടങ്ങി പോയി എന്ന് ഉമ പറയുന്നു. ഇപ്പോഴും, അതെല്ലാം കഴിഞ്ഞു പോയാലും യൂട്യൂബിൽ കയറി ഉമ നായർ എന്ന് അടിച്ചു കൊടുക്കുമ്പോൾ വരുന്ന വാർത്ത അതായിരിക്കും. അത് ഒരുപാട് വിഷമിപ്പിക്കുന്നു എന്ന് താരം വെളിപ്പെടുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ക്യാപ്ഷനുകൾ ഇട്ടു ജീവിച്ച ദുരന്ത നായകന്മാർക്കും നായികമാർക്കും എന്റെ ലൈക് എന്ന് ഉമ പറയുന്നു. ഇത്രയേറെ വർഷങ്ങൾ അഭിനയരംഗത്ത് സജീവമായിട്ടും ഏറ്റവും കൂടുതൽ റീച് ഉണ്ടായത് ഒരു മോശം അനുഭവം ഉണ്ടായപ്പോഴാണ് എന്നും താരം വെളിപ്പെടുത്തി.

വളരെ അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യം, അത് നെഗറ്റീവ് ആണെങ്കിലും അപ്പോഴാണ് കൂടുതൽ ആളുകൾ തന്നെ കുറിച്ച് ചർച്ച ചെയ്തത്. പോസിറ്റീവുകളേക്കാൾ നെഗറ്റീവ് ഇഷ്ടപ്പെടുന്ന ആളുകളുടെ ഒരു ചിന്താഗതി ഇതോടെ വ്യക്തമായി. ആ ഒരു രീതിയിൽ നോക്കുകയാണെങ്കിൽ വിവാദങ്ങൾ എല്ലാം തനിക്ക് ഉപകാരപ്പെടുകയാണ് ചെയ്തത് എന്ന് താരം വെളിപ്പെടുത്തി. കാരണം ഈ വിവാദത്തിന്റെ പേരിൽ ഉമയെ കുറിച്ചുള്ള ചർച്ചകൾ നിറയുകയും കൂടുതൽ ആളുകൾ താരത്തിനെ അറിയുകയും ചെയ്‌തു.

പരസ്പരം ഉണ്ടായ തെറ്റിദ്ധാരണകൾ എല്ലാം സംസാരിച്ചു തീർക്കുകയായിരുന്നു. ഇപ്പോൾ എല്ലാവരും അവരവരുടെ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നു. ആരും പരസ്പരം കുറ്റപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞെങ്കിലും നാട്ടുകാർക്ക് ഇപ്പോഴും അത് ഒരു ചർച്ചാവിഷയമാണ് എന്നതാണ് ഏറ്റവും രസകരം. എന്തൊരു കഷ്ടമാണ് അല്ലെ എന്ന് ഉമ നായർ അഭിമുഖത്തിൽ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply