പ്രശസ്ത മിമിക്രി സിനിമ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ഭാര്യയെ കാണാനില്ല എന്ന ഉല്ലാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്ക് വീടിന്റെ മുകളിലെ നിലയിൽ ഉല്ലാസിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉല്ലാസ് വീട്ടിലുള്ളപ്പോൾ തന്നെയാണ് ഭാര്യ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ഉല്ലാസിന്റെ ഭാര്യ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു എന്ന് നാട്ടുകാരും പറയുന്നു. മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച താരത്തിന്റെ ജീവിതത്തിലെ ഏറെ വിഷമിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ മലയാളികളെയും സങ്കടത്തിലാഴ്ത്തുന്നത്. കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
എത്രമാത്രം സ്നേഹമുണ്ടായാലും രണ്ടു വ്യക്തികൾ ഒന്നിച്ച് ഒരു ജീവിതം നയിക്കുമ്പോൾ പല എതിരഭിപ്രായങ്ങളും വ്യത്യാസങ്ങളും ഉണ്ടാകും. അത് എങ്ങനെ കൈകാര്യം ചെയ്തു മുന്നോട്ടു കൊണ്ടു പോകുന്നു എന്നതിൽ ആണ് കുടുംബജീവിതത്തിന്റെ സമാധാനവും സന്തോഷവും. മിക്ക ആളുകളുടെയും കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ അതിന് പരിഹാരം ഒരിക്കലും ആത്മഹത്യയല്ല. പലപ്പോഴും ഗാർഹിക പീഡനങ്ങളും കുടുംബം പ്രശ്നങ്ങളും കാരണം ഏറ്റവും കൂടുതൽ ജീവനൊടുക്കുന്നത് സ്ത്രീകളാണ്.
തികച്ചും രണ്ട് പശ്ചാത്തലത്തിൽ നിന്നും വരുന്ന രണ്ടു വ്യക്തികളാണ് കുടുംബജീവിതത്തിൽ ഒന്നിക്കുന്നത്. വ്യത്യസ്തമായ സംസ്കാര, കുടുംബ പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന ഇവർക്ക് കുടുംബ വ്യവസ്ഥയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. ഈ ഭിന്നതകളെല്ലാം ഉൾക്കൊണ്ട് തന്നെ മുന്നോട്ടു പോകുന്ന കുടുംബ ജീവിതത്തിൽ മാത്രമാണ് സന്തോഷം കണ്ടെത്താൻ കഴിയുകയുള്ളൂ. അല്ലാത്തതെല്ലാം വിവാഹമോചനത്തിലും ഇതുപോലുള്ള ആത്മഹത്യകളിലേക്കും എത്തും.
പങ്കാളികൾക്ക് പരസ്പരം സ്പേസ് നൽകുന്നതാണ് ഒരു നല്ല കുടുംബ ജീവിതത്തിന് അടിസ്ഥാനപരമായി വേണ്ടത്. ജീവിതത്തിൽ ഒരു പങ്കാളി ആവുക എന്നത് മാത്രമല്ല അവരുടെ കടമ എന്നതും മറ്റു കടമകൾ അവർക്ക് നിർവഹിക്കാൻ ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുന്ന ഇടത്താണ് നല്ലൊരു കുടുംബജീവിതം ഉണ്ടാവുക. പലപ്പോഴും ഈ ഒരു തുല്യത നഷ്ടമാകുമ്പോൾ ആണ് കുടുംബജീവിതത്തിന്റെ താളം തെറ്റുന്നത്.
ആത്മഹത്യ ഒന്നിനും പരിഹാരം അല്ല. മരണം സംഭവിക്കുമ്പോൾ ഈ ലോകത്ത് മറ്റൊന്നും മാറുന്നില്ല. എല്ലാം അതുപോലെ തന്നെ കടന്നു പോകുന്നു. നഷ്ടം സംഭവിക്കുന്നത് ഈ ലോകത്തോട് വിട പറഞ്ഞ ആൾക്ക് മാത്രമാണ് എന്ന് തിരിച്ചറിയുന്ന ഇടത്ത് ആത്മഹത്യകൾ ഇല്ലാതാകും. ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല. എന്നാൽ ഭാര്യയെ ഗൗനിക്കാതെയുള്ള ഒരു ജീവിതമായിരുന്നു ഉല്ലാസ് പന്തളത്തിന്റെത് എന്നാണ് കണ്ടെത്താൻ സാധിച്ചത്.
ഈയടുത്ത് കാലത്ത് ആയിരുന്നു ഉല്ലാസ് പന്തളം രണ്ട് നില വീട് നിർമ്മിച്ച് അവിടേക്ക് താമസം മാറ്റിയത്. വീടിന്റെ മുകളിൽ എന്നും സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങളായിരുന്നു താരത്തിന്. അങ്ങനെ മക്കളും ഭാര്യയും തിരിച്ചും അവഗണിക്കപ്പെടുന്ന സാഹചര്യമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസവും ഇതു പോലെ വീട്ടിൽ പാർട്ടി നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ അവഗണനകളുടെ അഭയ കേന്ദ്രമായി ആശ കണ്ടെത്തിയത് മരണമായിരുന്നു.
വളരെ താഴെത്തട്ടിൽ നിന്നും അങ്ങേയറ്റം കഠിനാധ്വാനം ചെയ്തതാണ് ഉല്ലാസ് പന്തളം ഇന്ന് കാണുന്ന വിജയങ്ങളെല്ലാം നേടിയെടുത്തത്. ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ പങ്കെടുത്തതോടെയാണ് ഉല്ലാസ് പന്തളം ഒരു താരമാവുന്നത്. നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്ന വിശേഷങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്.