ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഉല്ലാസ് പന്തളം. നിരവധി കോമഡി പരിപാടികളിലൂടെ ഉല്ലാസ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ ഇതാ ഉല്ലാസ് പന്തളത്തിന്റെ വീട്ടിൽ നിന്നും വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടു എന്നതാണ് ഈ വാർത്ത. 38 വയസ്സുകാരിയായ പൂഴിക്കാട് സ്വദേശി ആശയാണ് മരിച്ചത്. ആശയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് മൃതശരീരം കണ്ടെത്തിയത്. വീടിന്റെ മുകളിലെ മുറിയിലായിരുന്നു ആശയെ തൂങ്ങിയ നിലയിൽ കണ്ടത്. ആശയും കുട്ടികളും രാത്രിയും മുകൾ നിലയിലാണ് കിടന്നിരുന്നത്. സംഭവം നടക്കുമ്പോൾ ഉല്ലാസ് വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നും അറിയാൻ സാധിക്കുന്നുണ്ട്. ഉല്ലാസും ഭാര്യയും തമ്മിലുള്ള വഴക്ക് പതിവായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
അടുത്ത കാലത്തായിരുന്നു പുതിയ വീട് ഉല്ലാസ് വെച്ചത്. ഉടനെ തന്നെ കുടുംബത്തോടെ അവിടേക്ക് താമസം മാറുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ഭാര്യയെ കാണാനില്ലന്ന് അറിയിച്ച ഉല്ലാസ് പോലീസിനെ വിളിച്ചിരുന്നുവെന്നാണ് അറിയുന്നത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീടിന്റെ മുകളിലെ നിലയിൽ ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പോലീസ് ഉടൻ തന്നെ പുറത്ത് വിടുമെന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്.
ഇന്നലെ ആയിരുന്നു മകന്റെ പിറന്നാളാശംസകളുമായി ഉല്ലാസ് ഫേസ്ബുക്കിൽ എത്തിയിരുന്നത്. ഇന്നെന്റെ മകൻ ജിത്തു കുട്ടന്റെ പിറന്നാള് എന്നു പറഞ്ഞുകൊണ്ടായിരുന്നു മകന്റെ ചിത്രം ഉല്ലാസ് പങ്കുവെച്ചിരുന്നത്. മകന്റെ പിറന്നാൾ സന്തോഷം മായും മുൻപേ തന്നെ ഭാര്യ ഈ ലോകത്തോട് വിട പറയുകയായിരുന്നു ചെയ്തത്. ഭാര്യ മരിക്കുന്ന ദിവസം ഉല്ലാസ് വീട്ടിൽ തന്നെ ഉണ്ട് എന്നാണ് പോലീസിൽ നിന്നും അറിയാൻ സാധിക്കുന്ന വിവരം. ഇരുവർക്കും ഇടയിലുള്ള വഴക്കിന്റെ കാരണം എന്തായിരുന്നുവെന്നായിരുന്നു ഇപ്പോൾ ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. പുലർച്ചയാണ് ഭാര്യയെ കാണാനില്ലന്ന് പരാതി നൽകുന്നത്. പിന്നാലെയാണ് മുകളിലത്തെ നിലയിൽ നിന്നും ഭാര്യയുടെ മൃതദേഹം കണ്ടെത്തുന്നതും. ഉല്ലാസ് വീട്ടിലുള്ളപ്പോൾ തന്നെയാണ് സംഭവം നടക്കുന്നത് എന്നത് വിമർശനത്തിന് കാരണം ആകുന്നുണ്ട്.