അവാർഡിന് പിന്നാലെ വിവാദം – നഞ്ചിയമ്മയെ കുറിച്ച് ഷഹബാസ് അമൻ തുറന്നു പറഞ്ഞത് കണ്ടു ആരാധകർ

അടുത്ത സമയത്ത് ആയിരുന്നു ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നത്.. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന വ്യക്തി നഞ്ചിയമ്മ തന്നെയായിരുന്നു. അവാർഡ് നൽകിയതിൽ ആദ്യം പ്രതിഷേധമറിയിച്ചു രംഗത്തെത്തിയത് ലിനുലാൽ ആയിരുന്നു. നഞ്ചിയമ്മ പാടിയ പാട്ടായിരുന്നൊ ഈ വർഷം ഏറ്റവും മികച്ച ഗാനം എന്നായിരുന്നു ലിനുവിന്റെ ചോദ്യം. ലിനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ സംസാരിക്കുകയും ചെയ്തിരുന്നു. സുജാത, സിതാര തുടങ്ങിയ ഗായകൻ നഞ്ചിയമ്മയ്ക്കായിരുന്നു പിന്തുണ നൽകിയത്.

ഇപ്പോഴിതാ പ്രശസ്ത ഗായകനായ ഷഹബാസ് അമൻ നഞ്ചിയമ്മയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് നഞ്ചിയമ്മ മുത്തു പോലെയുള്ള പാടൽ മുത്ത് പോലെ ചിരി, രണ്ടും ഭൂലോകത്തിലെ തന്നെ എത്ര വലിയ അവാർഡുകൾക്കും മേലെ.. വില മതിക്കാനാവാതെ നിന്ന് വിലസിക്കൊണ്ടേയിരിക്കട്ടെ…! നൂറുൻ അലാ നൂർ എല്ലാവരോടും സ്നേഹം എന്നായിരുന്നു. ഷഹബാസ് ലിനുലാൽ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് നിരവധി ആളുകളാണ്. നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തിയത്. ജീവിതസായാഹ്നത്തിൽ എത്തിനിൽക്കുന്ന ഒരു സ്ത്രീക്ക് അവാർഡ് നൽകിയത് എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത് എന്നായിരുന്നു കൂടുതൽ ആളുകളും ചോദിച്ചിരുന്നത്.

സ്പെഷൽ ജൂറി പുരസ്കാരം മാത്രം നൽകിയാൽ മതിയായിരുന്നു എന്നാണ് ലിനു ലാലിന്റെ അഭിപ്രായം. അമ്മയ്ക്ക് പിച്ചിട്ട് കൂടുതൽ പാടാൻ അറിയില്ല എന്നും, അതുകൊണ്ട് തന്നെ നന്നായി പാട്ടുപാടുന്ന സംഗീതത്തിനു വേണ്ടി ജീവിതം മാറ്റി വച്ചിരിക്കുന്ന ആളുകൾക്ക് അത് ഒരു അപമാനമായി തോന്നുന്നില്ലെന്നും ആയിരുന്നു ലിനുലാലിന്റെ ചോദ്യം. കൂടുതൽ ആളുകളും പ്രതികൂലമായി തന്നെയായിരുന്നു പ്രതികരിച്ചത്. വളരെ കുറച്ചുപേർ മാത്രമാണ് ലിനു ലാലിനെ അനുകൂലിച്ചത്. ഗായികയായ സുജാത സിതാര തുടങ്ങിയവർ അല്ലാതെ പ്രമുഖരായ പലരും ഇന്നും നഞ്ചിയമ്മയ്ക്ക് യാതൊരുവിധത്തിലുള്ള ആശംസകളും അറിയിച്ചിട്ടില്ല എന്നതും ചൂണ്ടിക്കാണിക്കുന്നത് ലിനുലാലിന്റെ അഭിപ്രായത്തിൽ തന്നെയല്ലേ എന്നും ചില ആളുകൾ ചോദിച്ചിരുന്നു.

വളരെ പെട്ടെന്ന് തന്നെയാണ് ഇത് ശ്രദ്ധനേടിയത്. ഈ അവാർഡ് പ്രഖ്യാപനത്തിൽ വളരെ സന്തോഷമുണ്ട് സുരേഷ് ഗോപി അറിയിച്ചിരുന്നത്. ഒരു ദിവസം വീട്ടിൽ നിൽക്കാൻ ക്ഷണിക്കുകയായിരുന്നു സുരേഷ് ഗോപി ചെയ്യുന്നത്. വീഡിയോ കോളിലൂടെ ആയിരുന്നു സുരേഷ് ഗോപി നഞ്ചിയമ്മയോട് സംസാരിക്കുന്നത്. റേഞ്ചിന് പ്രശ്നമുണ്ട് എന്ന് പറഞ്ഞപ്പോൾ താൻ ബിഎസ്എൻഎലിൽ വിളിക്കാം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply