കേരളത്തിൽ ലോട്ടറിയുടെ വിൽപ്പന കൊണ്ട് വലിയൊരു വരുമാനം തന്നെയാണ് സർക്കാരിന് ലഭിക്കുന്നത്. കേരളത്തിലെ പോലെ ഭാഗ്യാന്വേഷികൾ മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലെന്നു പറയണം. ഭാഗ്യത്തിലുള്ള കേരളീയരുടെ കമ്പം തന്നെയാണ് ലോട്ടറി ഇത്രയും വലിയൊരു വരുമാനം ആക്കിമാറ്റിയത് സർക്കാരിന്. എന്നാൽ ഇനിമുതൽ ലോട്ടറി അടിച്ചാൽ ക്ലാസ്സ് കേൾക്കേണ്ടി വരും എന്നാണ് അറിയാൻ കഴിയുന്നത്. നിരവധി ആളുകൾക്ക് സാമ്പത്തിക ഭദ്രത കൈവരിക്കുവാൻ സാധിച്ച ഒന്നുതന്നെയാണ് ലോട്ടറിയിലൂടെ ലഭിക്കുന്ന ഭാഗ്യം. ചിലർക്കെങ്കിലും ഇതിനൊരു ബോധവത്ക്കരണം ആവശ്യമാണ്. പലപ്പോഴും നിയമ വശങ്ങളെക്കുറിച്ച് മറ്റു പലർക്കും അറിയില്ല.
സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാം എന്നതിന് വിദഗ്ധർ വഴി ക്ലാസുകൾ നൽകാനാണ് ഇപ്പോൾ തീരുമാനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ആയിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ഒരു ദിവസത്തെ ക്ലാസ്സ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആദ്യത്തെ ക്ലാസ് ഓണം ബംബർ വിജയികൾക്ക് നൽകാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇതിനായി ഉള്ള പാഠ്യപദ്ധതികൾ ഉടൻ തന്നെ ആവിഷ്കരിക്കും. നിക്ഷേപ പദ്ധതികൾ,നികുതി തുടങ്ങിയവയിലൂടെ ആയിരിക്കും ക്ലാസ്സ് വരുന്നത്.
ലോട്ടറിയുടെ ഭാഗ്യ വഴി ഓരോ ദിവസവും ലക്ഷങ്ങൾ സമ്മാനം ലഭിക്കുന്നുണ്ട് എങ്കിലും ഇത് കാര്യക്ഷമമായി വിനിയോഗിക്കാൻ അറിയാത്തത് കൊണ്ട് തന്നെ പലരും സാമ്പത്തിക പ്രതിസന്ധിയിലേക്ക് ചെന്ന് വീഴുകയാണ് ചെയ്യുന്നത്. ലോട്ടറി പണം സുരക്ഷിതമായ വിനിയോഗിക്കുവാനും നിക്ഷേപം നടത്തുവാനും അറിയാത്തതാണ് പലരുടെയും കാരണം. ആദ്യഘട്ടത്തിൽ വിജയികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തരാക്കാൻ ആണ് ലോട്ടറി വകുപ്പ് ലക്ഷ്യം വെച്ചിരിക്കുന്നത്.
അടുത്ത സമയത്തായിരുന്നു കോട്ടയത്ത് ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടി രൂപ അടിച്ച് ഒരു സ്ത്രീക്ക് വീണ്ടുമൊരു നിയമക്കുരുക്ക് വന്നത്. ഇതിനെ കുറിച്ച് വ്യക്തമായി അറിയാതിരുന്നത് കൊണ്ട് തന്നെ ഭയത്തോടെ ആയിരുന്നു ഇതിനെപ്പറ്റി സംസാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ നികുതിയെ കുറിച്ചും ലോട്ടറിയുടെ നിയമ വിശ്വാസങ്ങളെക്കുറിച്ചും സാധാരണക്കാർക്ക് അത്ര നല്ല അറിവ് ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ അത്തരക്കാർക്ക് ഇത്തരം ബോധവൽക്കരണ ക്ലാസുകൾ വലിയതോതിൽ തന്നെ സഹായം നൽകും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഈ വാർത്തകൾ ശ്രദ്ധ നേടുന്നുണ്ട്.