നിരവധി മികച്ച താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമായിരുന്നു നീലത്താമര. നിരവധി യുവതാരങ്ങൾ ആയിരുന്നു ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഇടം നേടിയിരുന്നത്. അത്തരത്തിൽ ഇടം നേടിയ ഒരു താരമാണ് അമല പോൾ. സിനിമാലോകത്ത് പകരക്കാരില്ലാത്ത നായികയായി നിലനിൽക്കുകയാണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരത്തിന്റെ കഴിവുകൾ മനസ്സിലാക്കിയത് തമിഴകം ആയിരുന്നു. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ തന്നെയാണ് അമലയെ തേടി എത്തിയിട്ടുള്ളത്.
എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ അമലയുടെ ദാമ്പത്യജീവിതം അത്രത്തോളം വിജയകരമായിരുന്നില്ല എന്നതാണ് സത്യം. സംവിധായകനായ വിജയുമായുള്ള താരത്തിന്റെ വിവാഹം പരാജയപ്പെടുകയായിരുന്നു ചെയ്തത്. അതിനുശേഷം ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കുകയാണ് അമല പോൾ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അമലയുടെ ആദ്യഭർത്താവ് വിജയ് ആവട്ടെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു ആ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു കുഞ്ഞു ജനിക്കുകയും ചെയ്തതോടെയാണ് അമലയുടെ വിവാഹ കാര്യത്തെക്കുറിച്ച് ആരാധകർ ചോദ്യമുന്നയിച്ചത്.
അമല വീണ്ടും വിവാഹം കഴിക്കുമോ എന്ന് അറിയാൻ ആകാംക്ഷയാണ് ആരാധകർക്ക്. നടി വിവാഹിതയാണെന്ന ഗോസിപ്പുകളും ഇതിനിടയിൽ ഉണ്ടായിരുന്നു. മുംബൈ സ്വദേശി ഗായകനുമായ ഭവ്നിന്ദറുമായിട്ടുള്ള അമലയുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയിലായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് ഒന്നും തന്നെ അമല പ്രതികരിച്ചിരുന്നില്ല എന്നതാണ് സത്യം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇവരുടെ വിവാഹകാര്യം വലിയതോതിൽ തന്നെ ചർച്ചയായത്. തുടർന്ന് ഈ വാർത്ത വലിയതോതിൽ പ്രചരിക്കാൻ തുടങ്ങിയതോടെ അതിൽ യാതൊരു സത്യവുമില്ല എന്ന് പറഞ്ഞു നടി തന്നെ രംഗത്തെത്തുകയായിരുന്നു ചെയ്തത്.
എന്നാൽ അടുത്ത സമയത്ത് വിവാഹത്തെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ അമല പറഞ്ഞ മറുപടിയാണ് ശ്രദ്ധനേടുന്നത്. പ്രതിശ്രുതവരനു വേണ്ട യോഗ്യതയെക്കുറിച്ച് ആയിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ താനിപ്പോൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലന്നാണ് ഇതിന് മറുപടിയായി അമല പറഞ്ഞത്. ഇപ്പോൾ സ്വയം പരിഷ്കരിച്ച് തന്നെ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അമല വ്യക്തമാക്കി. മാത്രമല്ല ജീവിതപങ്കാളിക്ക് ആവശ്യമുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് വൈകാതെ തന്നെ താൻ പറയുമെന്നും അമല പറഞ്ഞു. അതുകൊണ്ടുതന്നെ താരം ഉടനെ ഒരു വിവാഹത്തിന് തയ്യാറാക്കാനുള്ള സാധ്യത മുന്നിൽ കാണുന്നുണ്ട് പ്രേക്ഷകർ ഓരോരുത്തരും. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടുമില്ല.