തമിഴ് ചലച്ചിത്രലോകത്തെ നടനും നിർമ്മാതാവും ആണ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനാണ് ഉദയനിധി. അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നിർമ്മാണവും ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമാഭിനയം നിർത്തി എന്നത് ഞെട്ടലോടെയാണ് തമിഴ് പ്രേക്ഷകർ കേട്ടത്. എന്നാൽ അതിന് പിന്നിലെ ഉദ്ദേശം മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിൻ്റെ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു.
ഡിസംബർ 14 ന് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെയിലെ യുവജന സെക്രട്ടറിയായ ഉദയനിധി സ്റ്റാലിന് കായിക യുവജനക്ഷേമ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. മാമന്നൻ എന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെതായി അവസാനമായി പുറത്തിറങ്ങാൻ ഉള്ള ചിത്രം. ഒരുപാട് കാലത്തിനുശേഷമാണ് തമിഴ്നാട് മന്ത്രിസഭയിൽ ഒരു അച്ഛനും മകനും ഒന്നിച്ച് മന്ത്രിയായിരിക്കുന്നത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹം സിനിമാഭിനയം നിർത്തിയതായി പ്രഖ്യാപിച്ചത്.
ആദ്യം മകനെ മന്ത്രിയാക്കാൻ സ്റ്റാലിൻ തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് തലമുറ മാറ്റത്തിൻ്റെ ചുവടുവെപ്പായാണ് ഇപ്പോൾ മകന് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ കരുണാനിധിയുടെ മണ്ഡലം ആയിരുന്ന ചെപ്പോക്കിൽ നിന്നാണ് ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചത്.
തമിഴ് ചിത്രമായ വിക്രം നിർമ്മിച്ചത് ഉദയനിധി സ്റ്റാലിൻ ആണ്. കൂടാതെ കഴിഞ്ഞവർഷത്തെ ഹിറ്റായ ചിത്രങ്ങളുടെ വിതരണവും അദ്ദേഹം ആയിരുന്നു.
കമലഹാസൻ പുതുതായി നിർമ്മിക്കുന്ന ചിത്രത്തിലെ ഓഫർ നിരസിച്ചിരിക്കുകയാണ് ഇപ്പോൾ ഉദയനിധി. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ നിന്ന് കഴിഞ്ഞാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം അഭിനയം നിർത്തിയത്. ഇപ്പോൾ അഭിനയിച്ച മാമന്നന് പിന്നാലെ അഭിനയം നിർത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കുരുവി, ആധവൻ, അമ്പു, മന്മദൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
രാജ്യത്തിൻ്റെ കായിക തലസ്ഥാനം ആക്കി തമിഴ്നാടിനെ മാറ്റുമെന്നും പറഞ്ഞു. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം പിതാവായ സ്റ്റാലിൻ്റെ കാൽ തൊട്ടുവണങ്ങി. കരുണാനിധിയുടെ സ്മാരകത്തിൽ എത്തി ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തു. അധികാരം ഏറ്റ അന്നുതന്നെ കായികതാരങ്ങൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള കബഡി മത്സരം തുടങ്ങിയ ഉത്തരവുകളിൽ ഒപ്പിട്ടു. മന്ത്രിയാകാൻ യോഗ്യനാണെന്ന് തൻ്റെ പ്രവർത്തിയിലൂടെ കാണിക്കും എന്നാണ് ഉദയനിധി പറഞ്ഞത്. കലാരംഗത്തും സിനിമാമേഖലയിലും കഴിവ് തെളിയിച്ച ഉദയനിധി സ്റ്റാലിൻ്റെ രാഷ്ട്രീയ പ്രവേശനം വളരെ പ്രതീക്ഷയോടെയാണ് തമിഴ് ജനത ഉറ്റു നോക്കുന്നത്.
ഇത് കതിർവേലൻ കാതൽ, ഗെതു, ഒരു കൽ ഓരു കണ്ണാടി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം നൽകിയിട്ടുണ്ട്. കോമഡി വേഷങ്ങളും അതുപോലെ തന്നെ റൊമാൻ്റിക് വേഷങ്ങളും ഒക്കെ തനിക്ക് വഴങ്ങും എന്ന് കാണിച്ചിട്ടുണ്ട്. ഉദയനിധി മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ചെറുമകനാണ്. ആധവൻ എന്ന ചിത്രത്തിലൂടെയാണ് ഉദയനിധിയുടെ അഭിനയരംഗത്തേക്കുള്ള കാൽവെപ്പ്. ഒരു കൽ ഓരു കണ്ണാടി എന്ന റൊമാൻ്റിക് ചിത്രത്തിലൂടെയാണ് നായകനായത്.