അവരിൽ ഒരാളെ നോക്കി ഞാൻ പറഞ്ഞു എന്റെ മകൻ കുറച്ചുകൂടി വളർന്നാൽ നിങ്ങളുടെ പ്രായമാകും, എങ്ങനെ ഇങ്ങനെ ചോദിക്കാൻ തോന്നിയെന്ന്

ധനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയ ഒരു നടിയായിരുന്നു ചാർമിള. ഇപ്പോൾ താൻ നേരിട്ട് മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് ചാർമിള. കേരളത്തിൽ എത്തിയപ്പോഴാണ് തനിക്ക് മോശം അനുഭവം നേരിട്ടതെന്നാണ് ചാർമിള പറയുന്നത്. കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കൾ തന്നോട് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നും അത് വളരെ ഞെട്ടലുണ്ടാക്കുന്ന ഒരു സംഭവമാണെന്നും ആണ് തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്.ചാർമിളയുടെ വാക്കുകൾ ഇങ്ങനെയാണ്..

കോഴിക്കോട് നിന്ന് വിമാനം പിടിച്ചാണ് അവരെത്തിയത്. സിനിമ ചെയ്യാൻ ആണെന്ന് പറഞ്ഞു. ചേച്ചി സിനിമ ചെയ്തു തരണമെന്ന് പറഞ്ഞു. ശരി എന്ന് ഞാനും പറഞ്ഞു.അവരാണ് ചിത്രത്തിന് നിർമാതാക്കൾ അങ്ങനെ ഞാൻ കോഴിക്കോട് മൂന്നുദിവസത്തെ ചിത്രീകരണത്തിന് എത്തി. അതിനു ശേഷം നാലാമത്തെ ദിവസം അവർ വന്നില്ല. അസിസ്റ്റന്റ് എന്നെ വിളിച്ചു. അവർ പെട്ടിയിൽ പണവുമായി കാണാൻ വന്നു എന്നും എനിക്ക് അമ്പതിനായിരം രൂപ നൽകാമെന്നും സിനിമയ്ക്ക് പോകാൻ ആവശ്യപ്പെട്ടു എന്ന് പറഞ്ഞു.

രണ്ടുദിവസമായി എനിക്ക് പ്രതിഫലം തന്നിട്ടില്ല. എന്നാൽ അസിസ്റ്റന്റ് പ്രതിഫലം നൽകിയത് കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. അവരെ വിളിച്ച് കാര്യം തിരക്കിയപ്പോൾ അവരുടെ മുഖം മാറി. തമാശ അവിടെ നിൽക്കട്ടെ ഞങ്ങളിൽ ഒരാൾ നിങ്ങൾ തിരഞ്ഞെടുക്കണം. ഇല്ലാതെ പറ്റില്ല എന്നാണ് അവർ എന്റെ മുഖത്ത് നോക്കി ചോദിച്ചത്. അവരിൽ ഒരാളെ നോക്കി ഞാൻ പറഞ്ഞു എന്റെ മകൻ കുറച്ചുകൂടി വളർന്നാൽ നിങ്ങളുടെ പ്രായമാകും, എങ്ങനെ ഇങ്ങനെ ചോദിക്കാൻ തോന്നിയെന്ന്.

അമ്മ എന്നാണ് നിങ്ങൾ പ്രായംകൊണ്ട് വിളിക്കേണ്ടത് എന്ന് പറഞ്ഞു. പറ്റില്ലെങ്കിൽ നിങ്ങൾക്കു പോകാം എന്ന് അവർ പറഞ്ഞു. 23- 24 വയസ്സ് പ്രായം ഉണ്ടാകും.എന്നെ സംബന്ധിച്ച് അവർ നിർമാതാക്കളാണ്.അവരുടെ സമീപനത്തിൽ ഞെട്ടിപ്പോയി. സിനിമ ചെയ്യാൻ പോയതുകൊണ്ട് എനിക്ക് പരാതി കൊടുക്കാൻ പറ്റില്ലെന്ന് ശർമിള വെളിപ്പെടുത്തുന്നതായിരുന്നു. ചാർമിളയുടെ ഈ വെളിപ്പെടുത്തൽ ഒരു ഞെട്ടിക്കുന്ന സംഭവം തന്നെയാണ്. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് മീറ്റു പോലെയുള്ള ആരോപണങ്ങൾ ആണ്. അതിനാൽ ഈ കാലഘട്ടത്തിൽ ഇത്തരം ആരോപണങ്ങൾ കൂടുതൽ ശ്രദ്ധ നേടുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply