പേർളി റിയാസിനെ കുറിച്ച് പറഞ്ഞത് കേട്ടോ.?-മൂന്നാം സ്ഥാനം കിട്ടിയതോടെ റിയാസിനെ കുറിച്ച് എല്ലാവർക്കും ഇതാണ് അഭിപ്രായം !

ബിഗ് ബോസ് മലയാളം സീസൺ ഫോർ വിന്നർ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ സോഷ്യൽ മീഡിയ. ചരിത്രത്തിലാദ്യമായി ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുന്നത് ഒരു സ്ത്രീയാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസുമാണ് സ്വന്തമാക്കിയത്. ലക്ഷ്മിപ്രിയയ്ക്ക് നാലാം സ്ഥാനം ലഭിച്ചപ്പോൾ ധന്യ മേരി വർഗീസ് അഞ്ചാംസ്ഥാനം സ്വന്തമാക്കുകയായിരുന്നു. ആറു പേരായിരുന്നു ഫൈനലിൽ ഉണ്ടായിരുന്നത്. രണ്ടുപേർ മാത്രമാണ് ഫൈനലിലെത്തിയത്.

ബിഗ് ബോസ് ഷോയുടെ പതിവുപോലെ ഇരുവരെയും മോഹൻലാൽ വീട്ടിലേക്ക് നേരിട്ട് പോയി അവാർഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടി കൊണ്ടു വരികയും ചെയ്തു. റിയാസിന്റെ വിജയവും പ്രേക്ഷകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്നത് ആയിരുന്നു. എന്നാൽ ഫൈനലിൽ ബ്ലസ്‌ലിയും ദിൽഷയും മാത്രം അവശേഷിച്ചപ്പോൾ റിയാസിനെ ഇഷ്ടപ്പെട്ട ഒരുപാട് ആരാധകർക്കും വലിയ വിഷമം ആയിരുന്നു. എന്നാൽ റിയാസ് തന്നെയാണ് ഷോയിലെ വിന്നർ എന്ന് പലരും പറയുകയും ചെയ്യുന്നു. യഥാർത്ഥ വിന്നർ റിയാസ് എന്ന് പറഞ്ഞു കൊണ്ട് പല പോസ്റ്റുകളും എത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലും ശ്രദ്ധനേടുന്നത് പേളിമാണി നൽകിയ കമന്റ് ആണ്.

റിയാസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയാണ് കമന്റ് വന്നത്. റിയാസ് പുറത്തായശേഷം മോഹൻലാലിന്റെ അടുത്തേക്ക് വരുമ്പോൾ ഉള്ള ഒരു വീഡിയോയാണ് പോസ്റ്റ് ചെയ്തത്. ദേ കേട്ടായിരുന്നോ ഈ ബഹളം. എവിടെയെങ്കിലും കേട്ടോ.? കപ്പ് കിട്ടിയപ്പോൾ കേട്ടായിരുന്നു അത്രയേ ഉള്ളൂ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഈ പോസ്റ്റിൽ കമന്റ് ആയി പേളി നൽകിയത് ഇങ്ങനെ… എന്റെ പ്രിയപ്പെട്ടവൻ പ്രിയപ്പെട്ടവർ ഒരിക്കലും ബിഗ് ബോസ് വിജയിക്കില്ല. ഒരു കോടി ജനഹൃദയങ്ങളിൽ നീ ജയിച്ചു. പെർലിയുടെ കമന്റിനു താഴെയും നിരവധി ആളുകൾ ആയിരുന്നു കമന്റുകളുമായി എത്തിയത്. ഇതിനോടകം തന്നെ പേളിയുടെ ഈ കമന്റ് ശ്രദ്ധ നേടുകയും ചെയ്തു.

പേളിയുടെയും ഫേവറേറ്റ് മത്സരാർത്ഥി ആയിരുന്നു റിയാസ് എന്നാണ് ഇതിൽനിന്നു മനസ്സിലാക്കാൻ സാധിക്കുന്നത്. അതുപോലെ തന്നെ ബഡായി ബംഗ്ലാവിൽ ശ്രദ്ധനേടിയ ആര്യയും റിയാസിനെ അനുകൂലിച്ചുകൊണ്ട് തന്നെ അടുത്ത സമയത്ത് രംഗത്തെത്തിയിരുന്നു. എന്റെ പ്രിയപ്പെട്ട മത്സരാർത്ഥി റിയാസ് ആണെന്നായിരുന്നു ആര്യ പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ ഈ വാർത്തയും ശ്രദ്ധനേടിയിരുന്നു. റിയാസിന് താരങ്ങൾക്കിടയിൽ പോലും നിരവധി ആരാധകരായിരുന്നു ഉണ്ടായത്. റിയാസ് മുന്നോട്ടു കൊണ്ടു വന്ന പുതിയ മാറ്റങ്ങളും ആശയങ്ങളായിരുന്നു അതിന് കാരണമായി മാറിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply