ഇരുവരും തമ്മിൽ ഉള്ള പ്രണയം ബോറടിച്ചു തുടങ്ങിയപ്പോഴാണ് ഇവർ പുതിയ ഒരു ആളെ കൂടെ കൂട്ടിനു ക്ഷണിച്ചത് – പിന്നീട് സംഭവിച്ചത് ഇതാണ്

ഒരു വർഷത്തോളമായി മൂന്ന് പേർ ഒരുമിച്ച് പ്രണയിച്ച് ജീവിക്കുന്ന കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. ക്യൂബയിൽ നിന്നുള്ള ഒരു ഡോക്ടറുടെ കഥയാണിത്. അയാൾ 2016 ഇൽ തന്റെ കാമുകീയേ കണ്ടുമുട്ടുകയായിരുന്നു. മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഇവർ തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലേക്ക് കലാശിക്കുകയും ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയും ഒക്കെ ചെയ്തു. എന്നാൽ ജീവിതം അപൂർണമായിരുന്നു. ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. അവരുടെ ബന്ധം അത്ര പൂർണ്ണമല്ല എന്ന് അവർക്ക് തന്നെ തോന്നി തുടങ്ങുകയായിരുന്നു.

അതിനെ മറികടക്കാൻ ഒരു ഓപ്പൺ റിലേഷൻഷിപ്പ് പോലെ പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയും പരീക്ഷിക്കുകയും ഒക്കെ ചെയ്തു. പക്ഷേ അതൊന്നും തന്നെ യഥാർത്ഥ രീതിയിൽ ഫലം കണ്ടിരുന്നില്ല എന്നതാണ് സത്യം. അങ്ങനെ മൂന്നാമതൊരാൾ അവർക്കിടയിലേക്ക് കടന്നു വരികയായിരുന്നു ചെയ്തത്. അതോടെ ഇവരുടെ ബന്ധം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്. ഇപ്പോൾ ഇവർ മൂന്നു പേരും ഒരുമിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. തങ്ങൾ മുൻപത്തെക്കാളും ഹാപ്പിയാണ് എന്നാണ് ഇവർ പറയുന്നത്.

ഒരു വർഷത്തോളമായി മൂന്നു പേരും പരസ്പരം ജീവിക്കുകയാണ് ചെയ്യുന്നത്. പ്രണയം മാത്രമല്ല വിവാഹം ചെയ്യുവാനും കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഭാവിയിൽ ഞങ്ങൾ പരസ്പരം വിവാഹം കഴിക്കുവാൻ ആണ് ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് രണ്ടു കുട്ടികൾ വേണമെന്നാണ് ആഗ്രഹം. ഓരോ കാമുകിമാരിൽ നിന്നുമാണ് കുട്ടികൾ വേണ്ടത് എന്നും ഇവർ പറയുന്നുണ്ട്.കുഞ്ഞുങ്ങൾക്ക് ഞങ്ങൾ മൂന്നു പേരും മാതാപിതാക്കൾ ആയിരിക്കുമെന്ന് ഒരുതരത്തിലുമുള്ള വ്യത്യാസങ്ങളില്ലാതെ അവരെ തങ്ങൾ പൊന്നുപോലെ സ്നേഹിക്കുമെന്നും ആരെയും വെറുക്കാതെ ചട്ടക്കൂടുകളിൽ ഒതുങ്ങാതെ എപ്പോഴും ഹാപ്പിയായി ജീവിക്കാൻ അവരെ ഞങ്ങൾ പഠിപ്പിക്കും എന്ന് ഒക്കെയാണ് ഡോക്ടർ പറയുന്നത്.

ഈ ലോകത്തിന്റെ വൈവിധ്യങ്ങളെ ബഹുമാനിക്കുവാനും മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുവാനും ഒക്കെ അവരെ പഠിപ്പിക്കും എന്ന് പറയുന്നു. അവർ മൂന്നുപേരും ഇപ്പോൾ ഒരു അപ്പാർട്ട്മെന്റിൽ ആണ് താമസിക്കുന്നത്.വീട്ടിലെ ചിലവുകളൊക്കെ തന്നെ ഇവർ ഒരുമിച്ചാണ് പങ്കിടുന്നതും. വാടക ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും ഇവർ തുല്യമായി തന്നെയാണ് പങ്കിടുന്നത്. ഒന്നിനും ആരെയും നിർബന്ധിക്കില്ല എന്നും പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply