വിജയുടെ വീടിനോട് ചേർന്ന് 35 കോടിക്ക് വീട് വാങ്ങി തൃഷ ! വിജയ് ഭാര്യയുമായി അകന്നു എന്ന അഭ്യൂഹങ്ങൾക്ക് കാരണമെന്ന് ആരാധകർ

vijay trisha

തമിഴ് സിനിമയിലെ താര രാജാവാണ് ദളപതി വിജയ്. വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം “വാരിസ്” തിയേറ്ററുകളിൽ വമ്പൻ വിജയത്തോടെ മുന്നേറുകയാണ്മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രശ്മിക മന്ദാനയാണ് ഈ ചിത്രത്തിൽ വിജയുടെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 12ന് ആണ് ചിത്രം പുറത്തിറങ്ങിയത്. സിനിമാജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നുണ്ടെങ്കിലും വിജയുടെ കുടുംബജീവിതത്തെ കുറിച്ച് നല്ല വാർത്തകൾ അല്ല പുറത്തു വരുന്നത്.

“വാരിസ്” എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ദളപതി വിജയ് ഭാര്യ സംഗീതയുമായി വേർപിരിഞ്ഞു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. “വാരിസ്” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വിജയ്ക്കൊപ്പം ഭാര്യ സംഗീത പങ്കെടുത്തിരുന്നില്ല. കൂടാതെ പ്രശസ്ത സംവിധായകൻ അറ്റ്ലീയുടെ കുട്ടിയുടെ ബേബി ഷവർ പരിപാടിയിലും വിജയോടൊപ്പം ഭാര്യ സംഗീത പങ്കെടുക്കാത്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇതോടു കൂടിയായിരുന്നു ഭാര്യ സംഗീതയുമായുള്ള വിജയുടെ ബന്ധം അവസാനിച്ചുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണ് എന്നാണ് വിജയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ താര റാണി തൃഷ വിജയുടെ വീടിനു സമീപം ഒരു പുതിയ വീട് വാങ്ങിയതോടു കൂടി ഈ ചർച്ചകൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.

35 കോടി വിലയുള്ള വീടാണ് തൃഷ ഇളയദളപതി വിജയുടെ വീടിനു സമീപം വാങ്ങിച്ചത്. ഇതോടു കൂടി വിജയും ഭാര്യ സംഗീതയുമായുള്ള ബന്ധം വേർപിരിഞ്ഞു എന്ന ചർച്ച സോഷ്യൽ മീഡിയയിൽ വീണ്ടും ഉടലെടുത്തു. എന്നാൽ ഇതൊക്കെ വിമർശകർ എന്തിനോ വേണ്ടി ഉണ്ടാക്കുന്ന വ്യാജ വാർത്തകൾ ആണ് എന്നാണ് ദളപതിയുടെ ആരാധകർ പറയുന്നത്. വിജയും ഭാര്യയും തമ്മിൽ യാതൊരുവിധ പ്രശ്നവും ഇല്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. വിജയും തൃഷയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദളപതി 67.

ലോകേഷ് കനകരാജ് ആണ് ദളപതി 67 എന്ന പുതിയ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് തൃഷയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തൃഷയും വിജയും ഒന്നിക്കുന്നത്. “ഗ്യാങ്‌സ്റ്റർ” എന്ന ചിത്രമാണ് വിജയ് നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രം. ലോകേഷ് കനകരാജ് ആണ് “ഗ്യാങ്സ്റ്റർ” എന്ന ചിത്രം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. “ഗ്യാങ്സ്റ്റർ” ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും എന്നാണ് സൂചന.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply