പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ദളപതി വിജയ് ചിത്രമാണ് ലിയോ. ദളപതി വിജയുടെ കരിയറിലെ 67 മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്നലെയായിരുന്നു നടന്നത്. ഇന്നലെവരെ ദളപതി 67 എന്നായിരുന്നു ചിത്രത്തെ വിളിക്കപ്പെട്ടിരുന്നത്. എന്നാൽ ചിത്രത്തിന്റെ യഥാർത്ഥ ടൈറ്റിൽ ലിയോ എന്നാണ്. ബ്ലഡി സ്വീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്.
ലോഗേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന് ചിത്രം എന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എങ്കിലും വളരെ ആകാംക്ഷയോടെ തന്നെയാണ് ആരാധകർ പുതിയ ചിത്രത്തെ ഉറ്റു നോക്കി കാണുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പരക്കുന്ന ഒരു അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നായികയായി തീരുമാനിക്കപ്പെട്ട തൃഷ ചിത്രത്തിൽ നിന്നും പിന്മാറി എന്നുള്ളതായിരുന്നു വാർത്ത.
കാശ്മീരിൽ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതിനിടെ നടി തൃഷ ചെന്നൈ വിമാനത്താവളത്തിൽ മടങ്ങിയെത്തി എന്ന് പറയുന്ന ചിത്രങ്ങൾ വൈറലായതോടുകൂടിയായിരുന്നു ഇത്തരം വാർത്ത ഉടലെടുത്തത്. എന്നാൽ ഇതിനൊക്കെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ. തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ തമിഴ് ടെലിവിഷൻ ചാനലുകളോട് സംസാരിക്കുകയും ഇത്തരത്തിലുള്ള പരാമർശങ്ങൾ തള്ളിക്കളയുകയും ചെയ്തു.
തൃഷ ഇപ്പോഴും കാശ്മീരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആണ് ഉള്ളതെന്ന് തൃഷയുടെ അമ്മ തുറന്നു പറഞ്ഞു. കശ്മീരിലെ കാലാവസ്ഥ കാരണം ലിയോയുടെ സെറ്റിൽവെച്ച് തൃഷയ്ക് അസുഖം ബാധിച്ചു എന്നായിരുന്നു ഇത്തരം വാർത്തകളോടൊപ്പം റിപ്പോർട്ടുകളിൽ വന്നത്. എന്നാൽ അതിനെല്ലാം വിരാമം ഇട്ടുകൊണ്ടാണ് തൃശ്ശയുടെ അമ്മ രംഗത്തെത്തിയത്. 14 കൊല്ലത്തിന് ശേഷമാണ് വിജയം കൃഷിയും ചേർന്ന് ഒരു സിനിമയിൽ അഭിനയിക്കുന്നത്.
സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മെഷ്കിൻ, മൻസൂർ അലി ഖാൻ, ഗൗതം വാസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മാത്യു തോമസും വിജയിയുടെ പുതിയ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് അണിയറക്കാർ ഇതിനോടകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴിലെ പ്രമുഖ ബാനർ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ ആണ് ലിയോ എന്ന ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ രവിചന്ദ്രൻ ആണ്.
മനോജ് പരമഹംസയാണ് ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഘട്ടന സംവിധാനം അൻപരിവ് ആണ് ചെയ്തിരിക്കുന്നത്. ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് എൻ സതീഷ് കുമാർ. നൃത്ത സംവിധാനം ദിനേശ് ആണ് നിർവഹിച്ചത്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്.