ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എം എസ് ധോണിയ്‌ക്കൊപ്പം ടോവിനോ ! വരാൻ ഇരിക്കുന്നത് വമ്പൻ സർപ്രൈസ് എന്ന് ആരാധകർ

മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു നടനാണ് ടോവിനോ തോമസ്. മിന്നൽ മുരളി എന്ന ചിത്രത്തിനുശേഷം പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ സമ്പാദിച്ചു കൂടിയിരിക്കുകയാണ് ഇപ്പോൾ ടോവിനോ. അതുകൊണ്ടു തന്നെ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിലൂടെ താരത്തെ സംബന്ധിച്ചുള്ള വാർത്തകൾ വൈറലാകുന്നത്.ഇപ്പോഴിതാ ടോവിനോയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണിക്ക് ഒപ്പമുള്ള ടോമിനോയുടെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.

ടോവിനോ തോമസ് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ധോണിക്കൊപ്പം സമയം പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഓൺസ്ക്രീനിൽ കാണുന്നതുപോലെ തന്നെയാണ് ധോണി നേരിട്ടുമെന്നും ടോവിനോ കുറിച്ചു. ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ നിറഞ്ഞതോടെ വളരെ വലിയ ചർച്ചകളാണ് ഉയർന്നുവന്നത്. ധോണിയുടെ ജീവിതം മലയാളത്തിൽ സിനിമയാക്കുന്നുണ്ടോ..! ടോവിനോ തോമസ് ആണോ ഇതിലെ നായകൻ..! എന്നാണ് കൂടുതൽ പേരുടെയും ആകാംഷ നിറഞ്ഞ ചോദ്യങ്ങൾ.

“സമയം കൂളായി..ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവമാണ്.. നമ്മൾ ഓൺ സ്ക്രീനിൽ കണ്ട അതേ വ്യക്തി തന്നെയാണ് ധോണി.. കൂൾ.. ശാന്തം.. എല്ലാ കഴിവുകളും ചേർന്ന ഒരു വ്യക്തി.. ഞങ്ങൾ ഒരുപാട് സംസാരിച്ചു.. വളരെ ഈസിയായി ഉന്നതമായ ചിന്തകൾ ധോണി പങ്കുവെച്ചു.. ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണ്.. ധോണി എല്ലാവർക്കും ഒരു മാതൃകയാണ്.. അദ്ദേഹത്തിന്റെ യാത്ര കൂടുതൽ ഭംഗിയുള്ളതാവട്ടെ…”. ഇതായിരുന്നു ധോണിയോടൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് താഴെ ടോവിനോ കുറിച്ചത്.

എന്നാൽ പ്രൊഫസർ അബ്ദുൽ ഗഫാറിന്റെ ആത്മകഥയുടെ പ്രകാശന വേളയിലാണ് ടോവിനോ തോമസും എം എസ് ധോണിയും കണ്ടുമുട്ടിയത്. ‘ഞാൻ സാക്ഷിയുടെ ‘ എന്ന കൃതിയുടെ കോപ്പി എം എസ് ധോണി ചടങ്ങിൽ വെച്ച് ടോവിനോ തോമസ് അടക്കമുള്ള മറ്റ് പല പ്രമുഖർക്കും നൽകിയിരുന്നു. ധോണിയുടെ ആത്മ സുഹൃത്താണ് ഡോക്ടർ ഷാജിർ ഗഫാർ. അദ്ദേഹത്തിന്റെ പിതാവിന്റെ ആത്മകഥയുടെ പ്രകാശനത്തിനായാണ് എം എസ് ധോണി എത്തിയത്. സ്വദേശമായ റാഞ്ചിയിൽ നിന്നുമാണ് ധോണി എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply