വസ്ത്രം ധരിക്കാൻ തോന്നുന്നില്ലെങ്കിൽ താൻ ധരിക്കില്ല ! അത് എന്റെ മാത്രം ഇഷ്ട്ടമാണ് എങ്ങനെ നടക്കണമെന്ന് – തുറന്നു പറഞ്ഞു കങ്കണ

അഭിനയം കൊണ്ട് മാത്രമല്ല നിലപാടുകൾ കൊണ്ടും ആരാധക ലക്ഷങ്ങളെ നേടിയെടുത്ത സൂപ്പർസ്റ്റാർ ആണ് കങ്കണ രണാവത്ത്. നായകന്മാർ വാഴുന്ന ബോളിവുഡ് പോലെയുള്ള ഒരു സിനിമ മേഖലയിൽ നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ വിജയിപ്പിക്കാൻ കെൽപ്പുള്ള താരമാണ് കങ്കണ റണാവത്ത്. ബോളിവുഡിലെ നെപ്പോട്ടിസത്തിന് എതിരെ ആഞ്ഞടിച്ച കങ്കണ പല പ്രമുഖർക്കും എതിരെ രംഗത്തെത്താറുണ്ട്. ചിലപ്പോഴൊക്കെ താരം സ്വീകരിക്കുന്ന നിലപാടുകൾ വലിയ വിവാദങ്ങൾ ആകാറുണ്ട്.

ഇപ്പോൾ ഇതാ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വസ്ത്രധാരണത്തെക്കുറിച്ച് കങ്കണ നടത്തിയ പ്രസ്താവനയാണ് ചർച്ചയാവുന്നത്. സമൂഹമാധ്യമങ്ങളിത് ഏറ്റെടുത്തിരിക്കുകയാണ്. വസ്ത്രധാരണം, പ്രത്യേകിച്ചും സ്ത്രീകളുടെ വസ്ത്രധാരണം എന്നും സമൂഹമാധ്യമങ്ങളിലും അല്ലാതെയും ചർച്ച വിഷയം ആയിട്ടുള്ള ഒരു കാര്യം ആണ്. അല്പം ഗ്ലാമർ ആയിട്ടുള്ള വേഷം ധരിക്കുന്ന നടിമാർ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും വിധേയമാകാറുണ്ട്.

അവരുടെ വ്യക്തിത്വത്തെ പോലും മുറിവേൽപ്പിക്കുന്ന രീതിയിലാണ് പലപ്പോഴും കമന്റുകൾ അതിര് കടക്കുന്നത്. ഇപ്പോഴിതാ വസ്ത്രധാരണത്തെക്കുറിച്ച് കങ്കണ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വസ്ത്രധാരണം ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യം ആണെന്നും അതിൽ സമൂഹം ഇടപെടേണ്ട കാര്യമില്ല എന്നും തീർത്തു പറയുകയാണ് കങ്കണ. ചിലർ ബോധപൂർവ്വം സ്ത്രീകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്‌ത്‌ സന്തോഷം കണ്ടെത്താറുണ്ട്.

ഇത് കൂടുതൽ അനുഭവിക്കുന്നത് പൊതുജനമധ്യത്തിൽ നിൽക്കുന്ന സെലിബ്രിറ്റികളാണ്. സമൂഹമാധ്യമങ്ങളിൽ ഇവർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ആണ് ഉയരുന്നത്. ഇത് വളരെ അനാവശ്യമായ ഒരു പ്രവൃത്തിയാണെന്നും മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് അനുചിതമാണെന്നും ശക്തമായി അഭിപ്രായപ്പെടുകയാണ് കങ്കണ. ഒരു സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണം എന്നത് അവളുടെ മാത്രം ചോയിസ് ആണ്.

വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ മാത്രം ഇഷ്ടമാണ്. അതിൽ ചുറ്റുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമില്ല. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. വസ്ത്രം എന്നതു പോലും ഒരു തിരഞ്ഞെടുപ്പാണ്, അതിൽ ചിലർക്ക് വസ്ത്രം ധരിക്കുന്നതിനോട് താല്പര്യം ഉണ്ടാകണമെന്നില്ല. അത് അവരുടെ മാത്രം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. മറ്റുള്ളവർ അവരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടുകയാണ് വേണ്ടത് എന്ന് കങ്കണ അഭിപ്രായപ്പെട്ടു. നിരവധി പേരാണ് താരത്തിന്റെ അഭിപ്രായത്തോട് യോജിച്ചു മുന്നോട്ടു വന്നിരിക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് നാല് തവണ ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള നടിയാണ് കങ്കണ. അഭിനയത്തിലെന്ന പോലെ വിവാദങ്ങളുടെ നായിക കൂടിയാണ് കങ്കണ. പല താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും വിവാദങ്ങളും ഉന്നയിച്ച് കങ്കണ രംഗത്തെത്താറുണ്ട്. ഹൃതിക് റോഷൻ, ആമിർ ഖാൻ, ദീപിക പദുകോൺ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി കങ്കണ മുന്നോട്ട് വന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply