അണക്കെട്ടിന്റെ ഷട്ടർ തകർന്നു – നാലു ജില്ലകൾക്ക് മുന്നറിയിപ്പ് ! മിനിറ്റുകൾക്കുള്ളിൽ 35,000 ക്യുസെക് ജലം ആണ് നദിയിലേക്ക് ഒഴുകിയെത്തിയത്

കർണാടകയിലെ തുങ്കഭദ്ര അണക്കെട്ടിന്റെ ഷട്ടർ ആണ് തകർന്നത്. വലിയ അളവിൽ വെള്ളം പുറത്തേക്ക് ഒഴുകി. സമീപ പ്രദേശ വാസികൾക്ക് ജാഗ്രത നിർദേശം. കർണാടക ബാംഗ്ലൂരിലെ തുങ്കഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്ന് 35,000 ക്യുസെക് ജലം ആണ് നദിയിലേക്ക് ഒഴുകിയെത്തിയത്. പത്തൊൻപൽതാം ഗേറ്റിന്റെ ചങ്ങല പൊട്ടിയാണ് ഗേറ്റ് തകർന്നത്.

ശനിയാഴ്ച ആണ് സംഭവം നടന്നത്. എഴുപത് വർഷത്തിനിടെ ആദ്യമായാണ് ഗേറ്റ് തകരുന്നത്. തകർന്ന ഗേറ്റ് നന്നാക്കണമെങ്കിൽ ആദ്യം അറുപതിനായിരം ദശലക്ഷം ഖനയടി വെള്ളം തുറന്നുവിടേണ്ടിയിരിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്‌. 33 ഗേറ്റ് ആണ് അണക്കെട്ടിൽ ആകെ ഉള്ളത് എല്ലാം തുറന്നുവുടുന്നുണ്ട്. തുറന്നതിനു ശേഷം ഒരു ലക്ഷം ക്യുസെക് വെള്ളം ആണ് നദിയിൽ എത്തിയത്.

മന്ത്രി ശിവരാജ് തങ്കദഗി ഡാം ഞനയറാഴ്ച സന്ദർശിച്ചു. കോപ്പൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് ശിവരാജ്. പുഴയുടെ തീരത്ത് ഉള്ള ഗ്രാമത്തിൽ വീട് വെച്ചു താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്‌ ചെയ്തു. വിജയനഗര ബെല്ലാരി റായിചൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. മഴ അതിശക്തമായതിനെ തുടർന്നാണ് വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നത്. 1953ൽ ആണ് തുങ്കഭദ്ര നദിയുടെ കുറുകെ അണക്കെട്ട് നിർമിച്ചത്.

കഴിഞ്ഞ വർഷത്തേക്കാൾ അതിശക്തമായ മഴയാണ് ഈ വര്ഷം ലഭിച്ചുകൊണ്ടിരിക്കുന്നത്, കേരളത്തിലും കർണാടകത്തിലും പ്രകൃതി ദുരന്തങ്ങൾ പതിവായിരിക്കുന്ന സാഹചര്യം ആണ് കണ്ടുവരുന്നത്. സർക്കാരുകളുടെ കൃത്യമായ ഇടപെടൽ ഇനിയും ഉണ്ടായില്ലെങ്കിൽ ഇതുപോലുള അപകടങ്ങൾ ഇനിയും കൂടുതൽ ഉണ്ടാകുവാനുള്ള സാധ്യതയാണ് കണ്ടുവരുന്നത്. മുല്ലപെരിയാർ വിഷയം പോലും ജനങ്ങളുടെ മനസ്സിൽ ഭീതി ഉണ്ടാക്കികൊണ്ടിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply