തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ ശാരീരിക ബന്ധത്തിന് എന്ന പേരിൽ വിളിച്ചുവരുത്തി യുവാവിനൊട് ചെയ്തത്.

ഹണി ട്രാപ്പിന്റെ പേരിൽ ഇന്ന് പലതരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മാധ്യമങ്ങളിൽ എത്തുന്നത്. പല വാർത്തകളും നമ്മെ അമ്പരപ്പിക്കുവാൻ കെൽപ്പുള്ളവയുമാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ ആലപ്പുഴയിൽ നിന്നും പുറത്തു വരുന്നത്. ഹണി ട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ എന്ന വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തൃശ്ശൂർ വെളികുളങ്ങര സ്വദേശി സൗമ്യ ശ്യാംലാലാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇവർക്ക് 35 വയസ്സായിരുന്നു ഉണ്ടായിരുന്നത്.

സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്നു സൗമ്യ എന്നാണ് അറിയുന്നത്. എന്നാൽ കഴിഞ്ഞദിവസം മടങ്ങിയെത്തുകയും ചെയ്തിരുന്നു. പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ പ്രതികളായ മറ്റുള്ളവരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് കേസിന് ആസ്പദമായ ഈ സംഭവം നടക്കുന്നത്. റിസോർട്ട് നടത്തിയിരുന്ന 43 കാരനാണ് തട്ടിപ്പിനിരയായത്. മാരാരിക്കുളത്താണ് റിസോർട്ട് നടത്തിയിരുന്നത്. റിസോർട്ട് നടത്തുന്നതിനിടയിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച ഇയാൾ പലരോടും പണം കടം വാങ്ങുകയും മറ്റുമായിരുന്നു ചെയ്തത്.

ഇതിനിടയിലാണ് സൗമ്യയുമായി പരിചയത്തിൽ ആകുന്നതും അടുപ്പം ഉണ്ടാകുന്നതും. സൗഹൃദം മുതലേടുത്ത സൗമ്യ ഇയാളെ തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ ശാരീരിക ബന്ധത്തിന് എന്ന പേരിൽ വിളിച്ചുവരുത്തി ഇയാളെ ഒരു സംഘം യുവാക്കൾ ചേർത്ത് സൗമ്യക്കൊപ്പം നഗ്നനാക്കി നിർത്തിയ ശേഷം ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ റിസോർട്ട് നടത്തിപ്പുകാരന്റെ കുടുംബം ഇയാളെ കാണാനില്ല എന്ന് കാണിച്ച പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ പ്രതികളെ ലോഡ്ജിൽ എത്തിയ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് എത്തുന്നതിനു മുൻപേ തന്നെ സൗമ്യ രക്ഷപ്പെടുകയും ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന് സൗമ്യ എപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് ഇത്തരത്തിൽ പല സ്ഥലങ്ങളിലായി കുടുങ്ങാറുള്ളത്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ ശക്തി ആർജ്ജിച്ചതിനുശേഷമാണ് ഇത്തരത്തിലുള്ള തേൻകെണികൾ കൂടുതലായി സജീവമായിരിക്കുന്നത്. ഇതിൽ പെട്ട് പോയി കഴിഞ്ഞാൽ പിന്നെ പലർക്കും ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ നാണക്കേടും മാനക്കേടും ഭയന്ന് പലരും ഇത്തരക്കാർ ആവശ്യപ്പെടുന്നത് എന്തോ അത് നൽകാൻ നിർബന്ധിതരാവുകയാണ് ചെയ്യുക.. ദൃശ്യങ്ങൾ പുറത്തുവന്നാൽ തങ്ങൾക്ക് ഉണ്ടാകുന്ന മാനക്കേട് കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊക്കെ ഭയന്നാണ് പലരും ഇത്തരത്തിലുള്ള ബന്ധങ്ങളിൽ നിന്നും പുറത്തു കടക്കാൻ ആവാതെ പണം നൽകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply