സുഹൃത്തായ ഷിബിൻ ലാലിന്റെ മരണ വാർത്ത അറിഞ്ഞതിനു പിന്നാലെ ശരത്തും ജീവിതം അവസാനിപ്പിച്ചു – മണിക്കൂറുകൾക്കിടയിൽ രണ്ടുപേരും മരണത്തിന് കീഴടങ്ങിയത് – കാരണം ?

സുഹൃത്തുക്കളായ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കോഴിക്കോട് താമരശ്ശേരിയിലെ രണ്ട് സുഹൃത്തുക്കളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മരണപ്പെട്ടത് നരിക്കുനി സ്വദേശി ഷിബിൻലാലും സുഹൃത്തായ ശരത്തുമാണ്. മരണപ്പെട്ട ഷിബിൻ ലാലിന് 26 വയസ്സും ശരത്തിന് 27 വയസ്സുമാണ്.

ചൊവ്വാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷിബിൻ ലാലിനെ കണ്ടെത്തിയത്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടനെ തന്നെ ഷിബിൻ ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ഷിബിൻ ലാൽ വിവാഹിതനായിരുന്നില്ല. ഷിബിലിലാൽ അദ്ദേഹത്തിൻ്റെ സഹോദരങ്ങൾക്ക് ഒപ്പം ആയിരുന്നു താമസിച്ചത്. മരണപ്പെട്ട ഷിബിൻ ലാലിൻ്റെ സുഹൃത്തും അതുപോലെതന്നെ ചുങ്കം മുട്ടുകടവ് സ്വദേശിയുമായ ശരത്തിനെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷിബിൻ്റെ മൃതദേഹം കണ്ടെത്തിയ പോലെ തന്നെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ശരത്തിൻ്റെ മൃതദേഹവും കണ്ടെത്തിയത്. ശരത്ത് സുഹൃത്തായ ഷിബിൻ ലാലിൻ്റെ മരണം അറിഞ്ഞശേഷം വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. അതിനുശേഷം ആയിരുന്നു ശരത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൻ്റെ തെളിവെടുപ്പുകൾക്കു ശേഷം രണ്ടുപേരുടെയും മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആശുപത്രിയിൽ കൊണ്ടുപോയ മൃതദേഹം പോസ്‌റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണപ്പെട്ട ഷിബിൻ ലാലിൻ്റെയും ശരത്തിൻ്റെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുകയാണ്. ഇവർ രണ്ടുപേരുടെയും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒക്കെ പോലീസ് മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് സുഹൃത്തുക്കളുടെയും ഒരുപോലെയുള്ള ആത്മഹത്യ നാട്ടുകാരെ മൊത്തം ഞെട്ടലിൽ ആഴ്ത്തിയിരിക്കുകയാണ്.

ഇവർ രണ്ടുപേരും ആത്മഹത്യ ചെയ്തതാണ് എന്നാണ് ഇപ്പോൾ നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഷിബിൻ ലാലിൻ്റെ മരണത്തിന് പിന്നാലെ തന്നെയുള്ള ശരത്തിൻ്റെ മരണം ആശങ്കയിലാഴ്ത്തി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഇവർ രണ്ടുപേരും ആത്മഹത്യ ചെയ്തത് എന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങൾ. മരണപ്പെട്ട ഷിബിൻ ലാലിനും ശരത്തിനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും സംശയങ്ങൾ ഉണ്ട്.

സുഹൃത്തായ ഷിബിൻ ലാൽ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞ വിഷമത്തിലാണോ ശരത്തും ആത്മഹത്യ ചെയ്തത് എന്നൊക്കെയുള്ള സംശയങ്ങൾ ഉരുത്തിരിഞ്ഞു വരുകയാണ്. ഈ സുഹൃത്തുക്കളുടെ വിയോഗം വളരെയധികം വേദന ഉണർത്തുന്നതാണ്. മരണത്തിന് പോലും ഇവരെ തനിച്ചാക്കുവാൻ കഴിഞ്ഞില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply