പ്രതിയുമായി ജഡ്ജിക്ക് അടുത്തബന്ധം എന്ന് അതിജീവിതയുടെ വെളിപ്പെടുത്തൽ !

കുറച്ചുകാലമായി സിനിമാമേഖലയിൽ എല്ലാവരെയും ഒരേപോലെ അമ്പരപ്പിൽ ആഴ്ത്തിയ വാർത്തയായിരുന്നു നടി സംഭവം. ഇക്കാര്യത്തെക്കുറിച്ച് വലിയതോതിലുള്ള ചർച്ചകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് അതിജീവിത ദിലീപിനെതിരെ സുപ്രീംകോടതിയിലേക്ക് എത്തിയിരിക്കുകയാണ് അതിജീവിതയായ പെൺകുട്ടി എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.

ജഡ്ജി മുൻവിധിയോടെ പെരുമാറിയെന്നും അതിജീവിത സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. കേസിലെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യമാണ് അതിജീവിതയ്ക്ക് ഉള്ളത്. ഈ ആവിശ്യത്തിലാണ് ഇപ്പോൾ സുപ്രീം കോടതിയെ അതിജീവിത സമീപിച്ചിരിക്കുന്നത്. പ്രതിയുമായി നല്ല രീതിയിൽ തന്നെ ജഡ്ജിക്ക് ബന്ധമുണ്ട് എന്നും അതിജീവിത അപേക്ഷയിൽ പറയുന്നുണ്ട്. ഇതിന് തെളിവാണ് പോലീസിന്റെ കൈവശമുള്ളത്. വലിയ തോതിൽ തന്നെ ഇത് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. നീതി തനിക്ക് ലഭിക്കണമെന്ന് പലവട്ടം അഭിമുഖങ്ങളിലും മറ്റും അതിജീവിത തുറന്നു പറഞ്ഞിട്ടുണ്ട്. നീതി ആയിരുന്നില്ല ലക്ഷ്യമെങ്കിൽ താൻ നേരത്തെ തന്നെ ഈ കാര്യം വിടുമായിരുന്നു എന്നാണ് അതിജീവിത പറഞ്ഞിരുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ദിലീപും സിനിമയിൽ സജീവമാവാൻ തുടങ്ങുകയാണ്.

വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരികെ വരുവാൻ ദിലീപ് തയ്യാറെടുക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലും ആണ് ദിലീപ്. ഇതിനിടയിലാണ് വീണ്ടും കേസും മറ്റും നടന്നുകൊണ്ടിരിക്കുന്നത്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുവാൻ അതിജീവിതയായ നടിയും തയ്യാറെടുക്കുകയാണ്. നീതിക്ക് വേണ്ടി താൻ അവസാനം വരെ പോരാടും എന്ന് തന്നെയാണ് നടിയുടെ ഈ തീരുമാനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ നിർണായകമായ ആ തീരുമാനം അറിയിക്കാൻ വേണ്ടിയാണ് പ്രേക്ഷകരെല്ലാം തന്നെ കാത്തിരിക്കുന്നത്.

സിനിമാലോകത്തെ ഓന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു നടി സംഭവം. പ്രതി എന്ന് ആരോപിക്കപ്പെടുന്ന ദിലീപിനെ പോലീസ് അ റ സ്റ്റ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. പലതരത്തിലുള്ള തെളിവുകളും ദിലീപിനെതിരായി പുറത്തു വരുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴൊക്കെ തനിക്ക് നിയമത്തിൽ വിശ്വാസമുണ്ട് എന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലന്നുമാണ് ദിലീപ് തുറന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഒരു പൊതു വേദിയിൽ ദിലീപ് എത്തുകയും ചെയ്തിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു പൊതുവേദിയിലേക്ക് ദിലീപ് എത്തിയിരിക്കുന്നത്. സംഭവത്തിലെ നിജസ്ഥിതി എന്താണെന്ന് അറിയാനാണ് പുറംലോകം മുഴുവൻ വർഷങ്ങളായി കാത്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply