സന്ധ്യാസമയത്ത് വിളക്ക് കൊളുത്തി കൊണ്ട് നാമം ജപിക്കുന്നത് കാണുന്നത് കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ്. അത് ഒരു കുഞ്ഞു കുറുമ്പി ആണെങ്കിലോ പറയാനുമില്ല. അത്തരത്തിൽ ഒരു കുഞ്ഞു കുറുമ്പിയുടെ സന്ധ്യാസമയത്തുള്ള നാമജപ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ആ കുഞ്ഞു മാലാഖ പ്രേക്ഷകരെയൊക്കെ തന്നെ അമ്മേ നാരായണാ ദേവി നാരായണ എന്ന നാമ മന്ത്രം ചൊല്ലിക്കൊണ്ട് കുപ്പിയിലാക്കി ഇരിക്കുകയാണ്.
ആ കൊച്ചു കുറുമ്പി കൃഷ്ണ കൃഷ്ണ മുകുന്ദ എന്ന നാമവും ജപിക്കുന്നുണ്ട്. എന്നാൽ നാമം ജപിച്ചുകൊണ്ടിരിക്കെ ആ കൊച്ചു കുറുമ്പി അതിനിടയിൽ സംസാരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നാമം ജപിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ കുറുമ്പി എന്തൊരു ചൊറിയ എന്ന് പറഞ്ഞുകൊണ്ട് പരാതി പറയുകയാണ്. കൊതുക് കാരണമുള്ള ശല്യം ആയിരുന്നു കുഞ്ഞിൻ്റെ ചൊറിച്ചലിന് കാരണമായതും കുഞ്ഞിനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതും.
ആ സമയത്ത് കുഞ്ഞു പറയുന്നതൊക്കെ വീഡിയോ എടുക്കുന്ന അമ്മയെ കുഞ്ഞ് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. വീഡിയോ എടുക്കുന്നതിനിടയിൽ അമ്മ കുഞ്ഞിനോട് സർവ്വ മംഗള മംഗല്യേ ശിവേ എന്ന നാമ ജപം ചൊല്ലുവാൻ ആവശ്യപ്പെടുന്നുമുണ്ട്. അമ്മ പറയുന്നത് അനുസരിച്ചുകൊണ്ട് ചൊറിച്ചിലിനിടിയിലും ആ കുഞ്ഞു മാലാഖ സർവ്വ മംഗള മംഗല്യേ എന്ന നാമം ചൊല്ലുകയും ചെയ്യുന്നുണ്ടായിരുന്നു.
ആ കുഞ്ഞു മാലാഖയുടെ നിഷ്കളങ്കതയും അമ്മ പറയുന്നതുപോലെ അനുസരിക്കുന്നതും ആണ് പ്രേക്ഷകർക്കൊക്കെ തന്നെ കുഞ്ഞിനോട് ഇത്രയും ഇഷ്ടം ഉണ്ടാക്കിയതും കുഞ്ഞിൻ്റെ ആരാധകരായി മാറിയതും. ആ കുഞ്ഞു മാലാഖ ഒരു കറുത്ത ബനിയനും നീല പാവാടയും ധരിച്ചു കൊണ്ടായിരുന്നു നാമം ചൊല്ലുവാൻ സന്ധ്യാനേരത്ത് വിളക്കിനു മുൻപിൽ ഇരുന്നത്. ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത് തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു.
ഈ കുഞ്ഞിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ തന്നെ 49k ലൈക് വളരെ കുറഞ്ഞ സമയം കൊണ്ട് നേടുകയും ചെയ്തു. ഈ വീഡിയോ ഏകദേശം 19 ലക്ഷം ആളുകളോളം കണ്ടിട്ടുമുണ്ട്. വീഡിയോ വൈറൽ ആവാനുള്ള പ്രധാന കാരണം അത് ഒരു ഗൃഹാതുരത്വത്തെയാണ് നമ്മളെ ഓരോരുത്തരെയും ഓർമിപ്പിക്കുന്നത് എന്നതാണ്. കുട്ടിക്കാലത്ത് പലരും അമ്മയുടെയോ വീട്ടുകാരുടെയോ ഒക്കെ നിർബന്ധത്തിന് വഴങ്ങിയാണ് നാമ ജപം ചൊല്ലാറ്.
അതുകൊണ്ടുതന്നെ ഈ വീഡിയോ കാണുമ്പോൾ നമ്മൾ ഓരോരുത്തരും നമ്മുടെ കുട്ടിക്കാലത്തേക്ക് പോവുകയാണ്. കുഞ്ഞ് ചൊറിഞ്ഞുകൊണ്ട് നാമം ജപിക്കുമ്പോൾ അമ്മയോട് പരാതി പറയുകയും അമ്മ പറയുന്നത് പിന്നെ അനുസരിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നത്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള വീഡിയോകൾ ഒക്കെ തന്നെ നമ്മളുടെ മനസ്സിന് ഒരുപാട് കുളിർമ്മ നൽകുന്നുണ്ട്.