പ്രിത്വിരാജിന്റെ ഗുരുവായൂരമ്പല നടയിൽ പെരുവഴിയിൽ ! സിനിമയുടെ ഷൂട്ടിംഗ് സെറ്റ് പൊളിപ്പിച്ചു

ഗുരുവായൂരമ്പല നടയിൽ എന്ന പൃഥ്വിരാജിന്റെ പുതിയ സിനിമയുടെ സെറ്റ് പൊളിക്കേണ്ടി വന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിന്റെ നിർമ്മാണം പൊളിക്കേണ്ടി വന്നത് നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്തതോടെ ആയിരുന്നു. ഏകദേശം ഈ ചിത്രത്തിൻ്റെ സെറ്റ് നിർമ്മാണം പാതിവഴിയിൽ എത്തിയ സമയത്താണ് പൊളിക്കേണ്ടി വന്നത്. അനധികൃതമായി മണ്ണിട്ട് നികത്തപ്പെട്ട സ്ഥലത്ത് യാതൊരു അനുമതിയും കൂടാതെ സിനിമ സെറ്റ് നിർമ്മിച്ചത് കൊണ്ടാണ് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയത്.

ഗുരുവായൂർ അമ്പലത്തിന്റെ മാതൃക നിർമ്മിച്ചത് പെരുമ്പാവൂർ കാരാട്ട് പള്ളിക്കരയിലാണ്. സിനിമ സെറ്റ് നിർമിക്കുന്ന സ്ഥലം ആറുമാസത്തേക്ക് ആയിരുന്നു വാടകയ്ക്ക് നൽകിയത്. ഏകദേശം ഒരു മാസത്തോളമായി 60 ഓളം ആളുകൾ ചേർന്ന് സെറ്റിന്റെ നിർമ്മാണം നടത്തിവരികയായിരുന്നു. സിനിമ ഷൂട്ടിങ്ങിനു വേണ്ടി ഗുരുവായൂർ അമ്പലത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും മാതൃകയാണ് ഉണ്ടാക്കിക്കൊണ്ടിരുന്നത്.

ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 14 ഏക്കർ ഭൂമിയാണ് ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി നൽകിയത്. പാടം മണ്ണിട്ട് നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു സ്റ്റോപ്പ് മെമ്മോ നൽകിയത്. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ഇത്രയും ദിവസം എടുത്ത് നിർമ്മിച്ച സെറ്റ് പൊളിച്ചു മാറ്റുമ്പോൾ ഒരുപാട് നഷ്ടങ്ങളും ഉണ്ട്. ഇതു കാരണം ഒരുപാട് പ്രശ്നങ്ങളുമുണ്ട്. സിനിമയെ ഇത് ബാധിക്കുകയും ചെയ്യും.

വയൽ നികത്തി കൊണ്ടുള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് നാട്ടുകാർ ആണ് നഗരസഭയിൽ പരാതി കൊടുത്തത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ പരിശോധന നടത്തുകയും സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മാണം നിർത്തിവയ്ക്കുവാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ സെറ്റ് നിർമ്മിച്ച സ്ഥലം നില ഭൂമി ആണെന്നും നിർമ്മാണത്തിന് ഒരുതരത്തിലുള്ള അനുമതിയും ഉടമ ഇതുവരെ നഗരസഭയിൽ നിന്നും വാങ്ങിയിട്ടില്ലെന്നും നഗരസഭ അധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞു.

ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫും ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഈ ചിത്രത്തിന്റെ സംവിധായകൻ വിപിൻദാസ് ആണ്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂർ അമ്പലനടയിൽ. ഈ ചിത്രത്തിന്റെ രചന ദീപു പ്രദീപ് ആണ്. ഈ ചിത്രം ഈ ഫോർ എന്റെർടൈൻമെന്റെസും പൃഥ്വിരാജ് പ്രൊഡക്ഷനും ഒന്നിച്ചു ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply