പ്രിത്വിവിനെ വെച്ച് സിനിമ എടുത്ത് ആ സിനിമ പൊളിഞ്ഞു പാളീസായി മാത്രമല്ല – പ്രൊഡ്യൂസർ കുത്തുപാള എടുത്തു ! ചിത്രം ഏതെന്നു മനസ്സിലായതോടെ സംഭവം തലതിരിഞ്ഞു

മലയാള സിനിമയുടെ യുവത്വവും അഭിനേതാവ് സംവിധായകൻ നിർമ്മാതാവ് എന്നീ മേഖലകളിലെല്ലാം കൈവച്ച് വിജയിച്ച മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ ആണ് പ്രിത്വിരാജ്. ഒരുപാട് മികച്ച സിനിമകൾ മലയാളത്തിൽ സമ്മാനിച്ചിട്ടുണ്ടെങ്കിലും അതിൻ്റെ കൂടെ തന്നെ വലിയ പരാജയങ്ങളും നടന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മലയാളത്തിന് ലൂസിഫറിലൂടെ ആദ്യ 200 കോടി സമ്മാനിച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് അഭിനയിച്ച് പരാജയപ്പെട്ട ഒരു ചിത്രത്തിൻ്റെ നിർമ്മാതാവിൻ്റെ കഥയാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. സിനിമാ നിർമ്മാതാവായ എസ് സി പിള്ളയാണ് തനിക്ക് സംഭവിച്ച കാര്യത്തെ കുറിച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രമായിരുന്നു മൈ സ്റ്റോറി. ഈ ചിത്രം റിലീസ് ചെയ്തത് 2018 ൽ ആയിരുന്നു.

ഈ ചിത്രം സംവിധാനം ചെയ്തത് റോഷ്നി ദിനകർ ആണ്. ഈ സിനിമ വളരെ മോശം അഭിപ്രായങ്ങൾ വന്നതുകൊണ്ട് തകർന്നു പോയിരുന്നു. ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് പിള്ളയെ വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. പാസഞ്ചർ അടക്കമുള്ള നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമ്മാതാവരായിരുന്നു അത്. പിള്ളയെ ഒരാൾ ഫോണിൽ വിളിച്ചുകൊണ്ട് എൻ്റെ കൂടെ സിനിമ ചെയ്യുവാൻ പറ്റുമോ എന്നും ഒരു കോടി രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഈ സിനിമ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ എന്നും പറഞ്ഞു.

സിനിമ ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ തന്നെ ആറേഴു കോടി രൂപയായി എന്നും ഇനി ഒന്നോ രണ്ടോ കോടി രൂപ കൂടി ഉണ്ടെങ്കിൽ ചിത്രം പൂർത്തീകരിക്കാമായിരുന്നു എന്നാണ് അവർ പിള്ളയോട് പറഞ്ഞത്. ഇന്ത്യയ്ക്ക് പുറത്ത് എവിടെയോ ആണ് അവർ ജോലി ചെയ്യുന്നതും അതുപോലെ തന്നെ അവരുടെ വീട്ടുകാരും വിദേശത്താണ്. ഫോൺ വിളിച്ചു കഴിഞ്ഞപ്പോൾ അവർ വളരെ വിഷമത്തോടു കൂടിയായിരുന്നു കാര്യങ്ങളൊക്കെ അവതരിപ്പിച്ചത്.

മൈ സ്റ്റോറി എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് പൈസ അവർ ചിലവഴിച്ചെങ്കിലും അതിൽ നിന്നും യാതൊന്നും നേടാൻ കഴിഞ്ഞില്ല. സമ്പാദ്യം മുഴുവൻ ഉപയോഗിച്ചു കൊണ്ടായിരുന്നു ആ സിനിമ നിർമ്മിച്ചത്. എന്നാൽ പിള്ളയ്ക്ക് അവരെ സഹായിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം തൻ്റെ പൈസ ഉപയോഗിച്ച് കൊണ്ട് മാത്രമായിരുന്നു സിനിമകൾ ചെയ്തത്. അതുകൊണ്ടുതന്നെ അവരെ സഹായിക്കാൻ പിള്ള വിസമ്മതിച്ചു. ഈ ചിത്രം പരാജയപ്പെടാൻ കാരണം നായകനായ പൃഥ്വിരാജ് അല്ലെന്നും അതിലെ നായികയായ പാർവതി കാരണമാണ് ചിത്രം പരാജയപ്പെട്ടതെന്നുമാണ് ചില പ്രേക്ഷകർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply