മിമിക്രി കലാരംഗത്ത് കൂടി സിനിമയിലേക്ക് വന്ന ജയറാമിനെ മലയാളികൾക്ക് എല്ലാം തന്നെ വളരെയധികം ഇഷ്ടമാണ്. 1988 പത്മരാജൻ്റെ അപരൻ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ ആയിരുന്നു അഭിനയരംഗത്തേക്ക് ജയറാം കടന്നുവന്നത്. മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജയറാം ഈയിടെയായി മലയാള സിനിമകളിൽ ഒക്കെ വളരെ ചുരുക്കം മാത്രമേ അഭിനയിച്ചിട്ടുള്ളൂ.
അതിൽ കൂടുതൽ ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ജയറാം അഭിനയിച്ച സത്യൻ അന്തിക്കാടിൻ്റെ മകൾ എന്ന ചിത്രവും പരാജയപ്പെടുകയായിരുന്നു. നടൻ്റെ പരാജയങ്ങൾക്ക് കാരണം സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള വീഴ്ചകളാണെന്നാണ് പലരും പറയുന്നത്. സിനിമ പ്രൊഡക്ഷൻ കൺട്രോളർ ആയ മണക്കാട് രാമചന്ദ്രൻ ജയറാമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ജയറാം ആദ്യകാലങ്ങളിൽ ഒക്കെ പല യുവ സംവിധായകർക്കും ഡേറ്റ് നൽകാതെ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അവരുടെയൊക്കെ ശാപമാണ് ഇന്ന് ജയറാമിൻ്റെ സിനിമകളുടെ പരാജയ കാരണമെന്നും രാമചന്ദ്രൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രാമചന്ദ്രൻ ജയറാമിനെ കുറിച്ച് പറഞ്ഞത്. തനിക്കറിയാവുന്ന ഒരുപാട് സംവിധായകരെ ജയറാം പറ്റിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്.
ആ സംവിധായകരെല്ലാം ഇപ്പോൾ നല്ല നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ജയറാം ആ സമയത്തൊക്കെ സംവിധായകരോട് നമുക്ക് സിനിമ തുടങ്ങാം എന്നൊക്കെ പറഞ്ഞു കഴിഞ്ഞ് പിന്നീടാ വഴി വരാറില്ല. രാമചന്ദ്രൻ പറഞ്ഞത് ലാൽ ജോസ് വരെ പറഞ്ഞിട്ടുണ്ടായിരുന്നു ജയറാമിനെ കുറിച്ച്. കഥ പറയുവാൻ വേണ്ടി ജയറാമിൻ്റെ അടുത്ത് പോയപ്പോൾ ശ്രീനിവാസൻ എന്ന് പറയട്ടെ എന്ന് പറഞ്ഞുകൊണ്ട് ലാലിനെ തിരിച്ചുവിട്ടെന്ന്.
രാമചന്ദ്രൻ പറഞ്ഞത് ജയറാം നല്ലൊരു നടൻ ആണെന്നും തന്നെ വലിയ കാര്യമായിരുന്നു എന്നും. എന്നാൽ ജയറാമിനെ കുറിച്ച് ഇത്തരത്തിലുള്ള നിരവധി കഥകൾ പുറത്ത് പറഞ്ഞ കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയറാം അസിസ്റ്റൻ്റ് ഡയറക്ടേഴ്സിനോടൊക്കെ സിനിമ ഇന്നേദിവസം തുടങ്ങാം എന്ന് പറയും. പറഞ്ഞ ദിവസം ആകുന്ന സമയത്ത് ജയറാം ചോദിക്കും മറ്റൊരാൾക്കല്ലേ ഡേറ്റ് കൊടുത്തിരിക്കുന്നതെന്ന്. അതിനിടയിൽ ജയറാം പല സിനിമകളിലും അഭിനയിക്കുകയും ചെയ്യും.
എന്നാൽ ജയറാം ഇപ്പോൾ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. മിഥുൻ മാനുവൽ തോമസ് എന്ന യുവ സംവിധായകൻ്റെ പുതിയ സിനിമയിൽ ജയറാമാണ് നായകൻ. മിഥുൻ സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അദ്ദേഹം ചെയ്യുന്ന സിനിമയാണിത്. മിഥുനിന്റെ പുതിയ സിനിമയുടെ പേര് അബ്രഹാം ഓസ്ലർ എന്നാണ്. ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.
പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് പോസ്റ്റർ ഇപ്പോൾ തന്നെ വൈറലായിട്ടുണ്ട്. ഈ പോസ്റ്ററിൽ ജയറാം സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ്. ഈ ചിത്രം ഒരു ത്രില്ലർ ചിത്രമാണെന്നാണ് പല വാർത്തകളിലും കാണുന്നത്. എബ്രഹാം ഓസ്ലർ ജയറാമിൻ്റെ തിരിച്ചുവരവായിരിക്കും എന്നാണ് പ്രേക്ഷകരുടെ വിശ്വാസം.