സാനിയ മിർസയുടെ ഭർത്താവ് ഷുഐബ് മാലിക് വീണ്ടും വിവാഹിതനായി; നടി സന ജാവേദുമായുള്ള മാലിക്കിന്റെ വിവാഹം

ഇന്ത്യൻ വനിത ടെന്നീസ് താരമായ സാനിയ മിർസയെ അറിയാത്തവർ ഇല്ല. ഗ്രാൻഡ്‌സ്ലാം ടൂർണമെൻ്റിൽ പ്രീക്വാർട്ടറിൽ എത്തിയ ആദ്യ ഇന്ത്യൻ താരവും ആണ് സാനിയ. സാനിയ മിർസ വിവാഹം ചെയ്തത് പാകിസ്താനി ക്രിക്കറ്റ് താരമായ ഷുഐബ് മാലിക്കിനെയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്ന വാർത്ത പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായ ഷുഐബ് മാലിക് വീണ്ടും വിവാഹിതനായി എന്ന വാർത്തയാണ്.

ഷുഐബ് മാലിക് വിവാഹം ചെയ്തിരിക്കുന്നത് പാക്കിസ്ഥാൻ നടിയായ സന ജാവേദിയാണ്. സാനിയ മിർസയുമായി വിവാഹബന്ധം വേർപിരിഞ്ഞു എന്ന തരത്തിലുള്ള അഭ്യൂഹ വാർത്തകൾക്കിടയിലാണ് ഷുഐബ് മാലിക്കിൻ്റെ രണ്ടാം വിവാഹവാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം സാനിയ മിർസ സോഷ്യൽ മീഡിയയിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

അതിൽ സാനിയ പറഞ്ഞത് വിവാഹവും വിവാഹമോചനവും കഠിനമാണ് എന്നാണ്. ഷുഐബ് മാലിക്ക് സാനിയയെ വിവാഹം ചെയ്തത് 2010 ൽ ആയിരുന്നു. ഷുഐബ് മാലിക് സന ജാവേദുമായി ഡേറ്റിംഗ് നടത്തി എന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങൾ വളരെ കാലമായി പ്രചരിച്ചിട്ടുണ്ടായിരുന്നു. മാലിക്ക് കഴിഞ്ഞ വർഷം സന ജാവേദിന് ജന്മദിന ആശംസകൾ നേർന്ന സമയത്തും ഇവർ തമ്മിൽ ബന്ധമുണ്ട് എന്ന റൂമറുകൾ കൂടുതൽ പരക്കപ്പെട്ടു.

മാലിക് സന ജാവേദിന് ആശംസകൾ നേർന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എഴുതിയത് ഹാപ്പി ബര്ത്ഡേ ബഡ്ഡി എന്നായിരുന്നു. മാലിക്കിൻ്റെയും സാനിയയുടെയും വിവാഹം ഹൈദരാബാദിൽ വെച്ച് പരമ്പരാഗത മുസ്ലിം ആചാരപ്രകാരമായിരുന്നു നടന്നത്. പിന്നീട് പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ വലീമ ചടങ്ങും നടത്തിയിരുന്നു. മാലിക്കിനും സാനിയ മിർസിക്കും 2018 ഇസാൻ എന്ന മകൻ ജനിച്ചു.

ഇവരുടെ ദാമ്പത്യത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വലിയ അറിവുകൾ ഒന്നുമില്ല. 2021 ൻ്റെ ആദ്യ പകുതിയിലായിരുന്നു ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത് എന്നാണ് റൂമറുകൾ. സാനിയയും മാലിക്കും ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്നു. കൂടാതെ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും കഥകളും ഒക്കെ പോസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും ഒരുമിച്ച് ലോകം ചുറ്റിക്കറങ്ങുകയും അവരുടെ മകനുമായി ദുബായ് ബീച്ചിൽ പോസ്സ് ചെയ്യുന്ന ഫോട്ടോസ് ഒക്കെ പങ്കുവെച്ചിരുന്നു.

എന്നാൽ പിന്നീട് അവരുടെ പോസ്റ്റുകൾ ഒക്കെ കുറഞ്ഞുവന്നു. എന്തായാലും മാലിക്കിൻ്റെയും ജാവേദിൻ്റെയും വിവാഹവാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടോടെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഷുഐബ് മാലിക് നടി സന ജാവേദുമായുള്ള വിവാഹത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്. സനാ ജാവേദും ഇൻസ്റ്റാഗ്രാമിലൂടെ മാലിക്കുമായുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ സന തൻ്റെ പേര് പോലും സന ഷുഐബ് മാലിക് എന്നാക്കി മാറ്റുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply