മലയാളത്തിന്റെ താര രാജാവാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മലയാളികളുടെ സ്വകാര്യാ അഹങ്കാരമായ മമ്മൂട്ടി. വയസ്സ് 70 കഴിഞ്ഞെങ്കിലും ചെരിപ്പ്കാരെക്കാൾ കൂടുതൽ ഓരോ കാര്യത്തിലും ഫാഷനിലും അപ്ഡേറ്റഡ് ആണ് താരം. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. ആറാട്ട് എന്ന മോഹൻലാലിനെ കേന്ദ്ര കഥാപാത്രമായ അവതരിപ്പിച്ച സിനിമയ്ക്കുശേഷം ഉദയ കൃഷ്ണൻ തിരക്കഥ എഴുതി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. അതുകൊണ്ടുതന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്.
ക്രിസ്റ്റഫർ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് മഹാനടൻ മമ്മൂട്ടി ഇപ്പോൾ. പരിപാടിക്കിടെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങളാണ് ഇപ്പോഴത്തെ യുവതാരങ്ങൾ നേരിട്ടു കൊണ്ടുവരുന്നത്, എന്ന വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയെ പോലെ ഇത്രയും സീനിയർ ആയിട്ടുള്ള ഒരു താരം ഇത്തരം വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്നറിഞ്ഞതിൽ നിരാശരാണ് പല പ്രേക്ഷകരും.
“അവരൊക്കെ പുതിയ ആളുകൾ അല്ലേ.. സോഷ്യൽ മീഡിയ പുതിയതാണ്, മാത്രവുമല്ല അവരൊക്കെ ചെറുപ്പക്കാരാണ്. ഞങ്ങളെപ്പോലെയുള്ളവരാണ് പഴയ ആളുകൾ, അപ്പോൾ അവർ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരിക്കും. അപ്പോൾ പിന്നെ അങ്ങോട്ടുമിങ്ങോട്ടും പ്രതികരണങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്”. ഇതായിരുന്നു മമ്മൂട്ടി നടത്തിയ പ്രതികരണം. എന്നാൽ ചോദിച്ച ചോദ്യത്തിലും മമ്മൂട്ടി നൽകിയ ഉത്തരത്തിലും ഒരു യുവതാരത്തിന്റെ പോലും പേര് എടുത്തു പറഞ്ഞിരുന്നില്ല.
എന്നിരുന്നാലും ഉണ്ണിമുകുന്ദൻ സീക്രട്ട് ഏജന്റ് വിഷയത്തിലാണ് മമ്മൂട്ടി തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങൾ. 2022 ഡിസംബർ 30 ആം തീയതിയാണ് മാളികപ്പുറം എന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പുറത്തിറങ്ങിയത്. പുതുവർഷത്തിൽ വമ്പൻ ഹിറ്റാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറത്തിലൂടെ സംഭവിച്ചിരിക്കുകയാണ് എന്നും തന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു ദിവസമാണ് ഇതെന്നും വിജയാഘോഷ വേളയിൽ ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു.
2023ലെ ആദ്യ ഹിറ്റ് സിനിമ എന്ന വിലാസം മാളികപ്പുറത്തിന് ലഭിച്ചു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ ഒരു യൂട്യൂബ് വ്ളോഗർ നടൻ ഉണ്ണിമുകുന്ദനെ തെറിവിളിച്ചു എന്നുള്ളതാണ് ഇപ്പോഴത്തെ വിവാദം. യൂട്യൂബർ ഉണ്ണിമുകുന്ദനെ പ്രകോപിപ്പിക്കുകയും ശേഷം ഉണ്ണിമുകുന്ദൻ അദ്ദേഹത്തെ വിളിച്ച് മാന്യമായി സംസാരിക്കുകയും എന്നാൽ സംസാരം അതിരുകടന്നപ്പോൾ അദ്ദേഹം യൂട്യൂബറെ മലരേ എന്ന് വിളിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നാണ് ചിലർ പറയുന്നത്.