സിനിമ കാണുവാൻ ഇനി സീസൺ ടിക്കറ്റ്. സിനിമ കാണുവാനുള്ള സീസൺ ടിക്കറ്റ് എന്ന ആശയം മുന്നോട്ടുകൊണ്ടു വന്നിരിക്കുന്നത് ഐനോക്സ് തിയേറ്റർ ശൃംഖലയാണ്. ഇവർ ഈ ആശയത്തിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത് 699 രൂപ നമ്മൾ മുടക്കുകയാണെങ്കിൽ ഒരു മാസം 10 സിനിമ കാണാം എന്നതാണ്. 250 രൂപയാണ് ടിക്കറ്റ് ചാർജ് ആയി ലോകകപ്പിൽ ക്രിക്കറ്റിൽ ഇന്ത്യയുടെ മത്സരം കാണാൻ വേണ്ടി
ഇവർ ഈടാക്കുന്നത്.
ഇതൊന്നും കൂടാതെ ഒരു രൂപയ്ക്ക് അരമണിക്കൂർ സിനിമ ട്രെയിലർ കാണുവാനുള്ള പദ്ധതിയും ഇവർ ആരംഭിച്ചിട്ടുണ്ട്. പണ്ടത്തെ രീതിയിലുള്ള സിനിമ തിയേറ്റർ സങ്കല്പങ്ങളെ കാറ്റിൽ പറത്തി കൊണ്ടാണ് തൃശ്ശൂർ ശോഭ സിറ്റിയിലെ ഐനോക്സ് തിയേറ്റർ ശൃംഖല മുന്നോട്ടു വന്നിരിക്കുന്നത്. ശോഭാ സിറ്റി ഷോപ്പിംഗ് മാളിൽ ചുറ്റിക്കറങ്ങുന്നവർക്ക് അരമണിക്കൂർ എസി തിയേറ്ററിൽ ഇരുന്നുകൊണ്ട് സിനിമകളുടെ ട്രെയിലറുകളും ആസ്വദിക്കാവുന്നതാണ്.
അതിനുവേണ്ടി വെറും ഒരു രൂപ മുടക്കിയാൽ മതി. ഇതിനുള്ള സമയം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ മുൻകൂട്ടി തന്നെ അറിയിക്കുന്നതാണ്. 699 രൂപയ്ക്കുള്ള സീസൺ ടിക്കറ്റ് ആശയവും നല്ലതാണ്. 4 അംഗങ്ങൾക്കുള്ള ഒരു കുടുംബത്തിന് 10 സിനിമ കാണാൻ മാസത്തിൽ 2400 രൂപ മാത്രം മുടക്കിയാൽ മതി. ഉത്തരേന്ത്യയിൽ ഈ പദ്ധതി നടപ്പാക്കിയപ്പോൾ വൻ വിജയമായിരുന്നു. കേരളത്തിലും ഈ പദ്ധതി ഉടനെ തന്നെ ലഭ്യമാക്കും എന്നും പറഞ്ഞിട്ടുണ്ട്.
ഇതിനുവേണ്ടി ഓൺലൈനിൽ സീറ്റ് മാത്രം ബുക്ക് ചെയ്താൽ മതി. പലതരത്തിൽ ഓഫറുകൾ നൽകിക്കൊണ്ട് തിയേറ്ററുകളിൽ ആളുകളെ മാക്സിമം കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് നടന്നുകൊണ്ടിരിക്കുന്ന സമയം ആയതുകൊണ്ട് തന്നെ ക്രിക്കറ്റ് ആസ്വാദകർക്ക് വേണ്ടി ബിഗ് സ്ക്രീൻ കാഴ്ചയും ഒരുക്കുന്നുണ്ട്. ഇന്ത്യയും ആയിട്ടുള്ള പ്രധാന മത്സരങ്ങളെല്ലാം തന്നെ ബിഗ് സ്ക്രീനിൽ കാണാം. അതിനുവേണ്ടി 250 രൂപയാണ് ഈടാക്കുന്നത്.
തിയേറ്ററിനകത്ത് 8 മണിക്കൂർ ചെലവിടാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ആയിരുന്നു കൂടുതലും സീറ്റുകൾ ബുക്ക് ചെയ്തത്. തിയേറ്ററുകളിൽ പോയി സിനിമ കാണുവാൻ പലരും ഇപ്പോൾ മടിക്കുന്നുണ്ട്.അതിൽ നിന്നും ഇത്തരത്തിലുള്ള പദ്ധതികൾ ഉണ്ടാക്കിക്കൊണ്ട് കൂടുതലും ആളുകളെ തിയേറ്ററിൽ എത്തിക്കുവാനാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾ നടത്തി വരുന്നത്. ഇത്തരം ആശയങ്ങളോടും പദ്ധതികളോടും ആളുകൾ അനുകൂലമായി പ്രതികരിക്കുന്നത് കൊണ്ട് തിയേറ്റർ കച്ചവടം ഇപ്പോൾ പടിപടിയായി ഉയർന്നു വരുന്നുണ്ട്.
story highlight- The idea of a season ticket to watch movies