തന്റെ ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ചു അഞ്ജലി – ഇരുകൈ നീട്ടി സ്വീകരിച്ചു ആരാധകർ

നടി അഞ്ജലി അമീർ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. അഞ്ജലി അമീർ ഒരു ട്രാൻസ്ജെൻഡർ കൂടിയാണ്. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയാണ് അഞ്ജലിയെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്. വൈൽഡ്‌കാർഡ് എൻട്രിയിലൂടെയാണ് അഞ്ജലി ബിഗ് ബോസ് സീസൺ 1 ൽ എത്തിയത്. ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം അഞ്ജലിക്ക് ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോകേണ്ടിവന്നു. എങ്കിലും ഷോയിൽ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ അവർക്ക് സാധിച്ചു.

അഞ്ജലി ഒരു ട്രാൻസ്ജെൻഡർ ആയതിൽ അഭിമാനിക്കുന്നുണ്ട്. അഞ്ജലി ജനിച്ചത് ജംഷീർ എന്ന ഒരു ആൺകുട്ടിയായി കോഴിക്കോട്ടെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ആയിരുന്നു. ധാരാളം പീഡനങ്ങൾ വർഷങ്ങളായി അഞ്ജലിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇതിൽ നിന്നും മടുത്തു കോയമ്പത്തൂരിലേക്ക് നാടുവിട്ടു. അഞ്ജലി തൻ്റെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി പണം സമ്പാദിക്കാൻ പലതരത്തിലുള്ള ജോലികൾ ചെയ്തിട്ടുണ്ട്.

അതിനുവേണ്ടി മോഡലിങ്ങും ഭിക്ഷയാചിക്കുക വരെ ചെയ്തിട്ടുണ്ട്. എങ്ങിനെയെങ്കിലും പണം സമ്പാദിച്ചിട്ട് വേണം ശസ്ത്രക്രിയ നടത്താൻ എന്ന ഉറച്ച മനസ്സിലായിരുന്നു അഞ്ജലി. അഞ്ജലിയുടെ ഫോട്ടോഷൂട്ടുകൾ ഒക്കെ വൈറലാകാറുണ്ട്. സമൂഹമാധ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ്. നടി പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ഫോട്ടോസും ഒക്കെ നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തിയായ അഞ്ജലി ഒരു സിനിമയിൽ മുഴുനീളം നായികയായി അഭിനയിച്ചു എന്ന പ്രശംസ കൂടി ലഭിച്ചിട്ടുണ്ട്.

അഞ്ജലി തമിഴിൽ പേരൻപ് എന്ന സിനിമയിൽ നായികയായാണ് എത്തിയത് ഈ സിനിമയിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ജലി തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അമ്മു എന്ന സിനിമയിലാണ് അവസാനമായി നടി അഭിനയിച്ചത്. ഈ സിനിമ ഹിറ്റായി മാറുകയും പ്രേക്ഷകരോക്കെ നല്ല റെസ്പോൺസ് കൊടുക്കുകയും ചെയ്തിരുന്നു.

അഞ്ജലിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. ശരീരഭാരം കുറച്ചുകൊണ്ടുള്ള ഫോട്ടോയാണ് അഞ്ജലി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ ശരീരഭാരം 6 കിലോയോളം കുറച്ചു എന്നാണ് അവർ പറയുന്നത്. അഞ്ജലിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്. ജനങ്ങളുടെ കയ്യിൽ നിന്നും നല്ല സപ്പോർട്ട് ആണ് അഞ്ജലിക്ക്. മറ്റുള്ള നടിമാർക്കും അഞ്ജലി ഒരു പ്രചോദനമാകുമെന്നാണ് അവർ പറയുന്നത്.

അഞ്ജലിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. തനിച്ചുള്ള യാത്രയെക്കാൾ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയാണ് കൂടുതൽ ഇഷ്ടം.പെൺകുട്ടിയായ ശേഷം തനിച്ച് യാത്രകൾ ചെയ്യാൻ പേടിയാണ്. സുരക്ഷയെ കുറിച്ച് കൂടുതൽ ശ്രദ്ധാലുവായതുകൊണ്ടാണ് തനിച്ചു പോകാൻ പേടി. വയനാടും ദുബായിയും ആണ് അഞ്ജലിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ. ഇന്ത്യയിൽ കാശ്മീരും ഡൽഹിയും പഞ്ചാബും ആണ് കൂടുതൽ പ്രിയം അഞ്ജലി ഒരു ഫൂഡിയും കൂടെയാണ്.

ഏത് ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോയാലും അവിടുത്തെ സ്പെഷ്യൽ ആയിട്ടുള്ള വിഭവങ്ങൾ ഒക്കെ ടേസ്റ്റ് ചെയ്യാറുണ്ട്. മഴവില്ല് എന്ന സിനിമ കണ്ടതിനുശേഷം ജർമ്മനിയിലേക്ക് പോകുക എന്നത് തൻ്റെ ഡ്രീം ആണെന്നും എന്തായാലും അവിടെ പോകുമെന്നും അഞ്ജലി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply