മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. കോമഡി രംഗങ്ങളിലും അഭിനയ പ്രാധാന്യമുള്ള രംഗങ്ങളിലും തകർത്തഭിനയിക്കാൻ ജയസൂര്യയ്ക്ക് പ്രത്യേക കഴിവുണ്ട്. ജയസൂര്യക്ക് വെള്ളം എന്ന സിനിമയ്ക്ക് കേരളസം സർക്കാരിൻ്റെ മികച്ച നടനുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള നടൻ കൂടിയാണ് ജയസൂര്യ. ഒരുപാട് സിനിമകൾ അദ്ദേഹത്തിൻ്റെതായി പുറത്തിറങ്ങാനും ഉണ്ട്.
അതിനിടയിൽ കേരള സർക്കാരിൻ്റെ ഒരു പൊതു ചടങ്ങിൽ അതിഥിയായി വന്നു ജയസൂര്യ സംസാരിച്ച വാക്കുകൾ ഒരുപാട് പ്രശംസയ്ക്കും അതുപോലെതന്നെ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ടായിരുന്നു. ആ പൊതുവേദിയിൽ കൃഷി മന്ത്രി പ്രസാദിനെയും വേദിയിലിരുത്തി കൊണ്ടായിരുന്നു സർക്കാരിനെതിരെ ജയസൂര്യയുടെ വിമർശനം. പുതുതലമുറ കൃഷിയിലേക്ക് വരുന്നില്ലെന്നും അവരെ കൃഷിയിലേക്ക് ആകർഷിക്കണമെന്നുമായിരുന്നു കൃഷിമന്ത്രി പ്രസാദിൻ്റെ പ്രസ്താവന.
എന്നാൽ മറുപടി പ്രസംഗത്തിൽ ജയസൂര്യ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ഇടതുപക്ഷ അനുഭാവികൾ അതിനെതിരെ രംഗത്തുവന്നെങ്കിലും ജയസൂര്യയെ അനുകൂലിച്ചു കൊണ്ടായിരുന്നു കൂടുതൽ പേരും സോഷ്യൽ മീഡിയയിൽ അതിനെതിരെ രംഗത്ത് വന്നത്. പുതുതലമുറ വരാത്തത് അവർക്ക് കൃഷിയോട് ഇഷ്ടമല്ലാത്തതുകൊണ്ടല്ല എന്നും അവർ ഇപ്പോൾ കണ്ടുവരുന്ന കൃഷിയോടുള്ള അവഗണന മടുത്തിട്ടാണ് കൃഷിയിലേക്ക് വരാത്തതെന്നും ജയസൂര്യ തുറന്നടിച്ചിരുന്നു.
അവർ അവരുടെ കർഷകനായ അച്ഛൻ്റെ അവസ്ഥ കണ്ടിട്ടാണ് വളരുന്നത് എന്നും ഈ അവസ്ഥ കണ്ടുകൊണ്ട് ഏത് ചെറുപ്പക്കാരാണ് കൃഷിയിലേക്ക് വരികയെന്നുമാണ് ജയസൂര്യ തുറന്നു ചോദിച്ചത്. കൃഷിക്ക് ആവശ്യമായ സഹായവും സപ്പോർട്ടും അവർ ഉണ്ടാക്കുന്ന സാധനത്തിന് കൃത്യമായ മാർക്കറ്റും വിലയും ഉണ്ടെങ്കിലേ കർഷകന് കൃഷിയോടുള്ള ഇഷ്ടം ഉണ്ടാവുകയും പുതിയ തലമുറ അതിലേക്ക് ആകർഷകരാവുകയും ചെയ്യുകയുള്ളൂ.
എന്നാൽ കേരളത്തിൽ അതിനുള്ള അവസ്ഥയില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. വണ്ടാനം നീലിക്കാട് സ്വദേശിയായ രാജപ്പൻ എന്ന ഒരു നെൽക്കർഷകൻ നെല്ലിൻ്റെ വില കിട്ടാത്തതിൻ്റെ പേരിൽ ബാധ്യത കാരണം കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യക്ക് പിന്നാലെ ജയസൂര്യ പറഞ്ഞ വാക്കുകൾ ശരിയാണെന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ആൾക്കാർ രംഗത്തെത്തി. കാരണം നെല്ലിൻ്റെ വില കൃത്യമായി കർഷകന് കിട്ടില്ലെന്നും എനിക്കറിയാവുന്ന ഒരു സുഹൃത്തിന് ഇതുവരെ നെല്ലിൻ്റെ വില കിട്ടിയില്ലെന്നും പൊതുവേദിയിൽ വച്ച് ജയസൂര്യ പറഞ്ഞിരുന്നു.
എന്നാൽ കൃഷിമന്ത്രിയും മറ്റ് രാഷ്ട്രീയക്കാരും അത് നിഷേധിക്കുകയായിരുന്നു. സർക്കാർ എല്ലാ കർഷകർക്കും നെല്ലിൻ്റെ വില കൊടുത്തിട്ടുണ്ടെന്നും ആർക്കും കൊടുക്കാനില്ലെന്നും ആണെന്നാണ് വാദിച്ചിരുന്നത്. നെല്ലിൻ്റെ സംഭരണ വില കിട്ടാത്തതിൻ്റെ കടബാധ്യതകൾ ഉള്ള ഒരു കർഷകൻ തൻ്റെ ജീവനൊടുക്കിയത് കേരളം ഞെട്ടലോടെയാണ് കേട്ടത്. ഈയൊരു മരണത്തോടെ ജയസൂര്യ പറഞ്ഞ വാക്കുകൾ ശരിയാണെന്നാണ് എല്ലാവരും പറയുന്നത്.
ഇനി ഒരു കർഷക ആത്മഹത്യ ഈ നാട്ടിൽ ഉണ്ടാകില്ല എന്നായിരുന്നു കഴിഞ്ഞദിവസം മന്ത്രിമാരും മറ്റു രാഷ്ട്രീയക്കാരും പറഞ്ഞുകൊണ്ടുനടന്നിരുന്നത്. ഒരു ചോദ്യം മാത്രം ആ പറഞ്ഞ വാക്ക് പോലെ ഒരു കർഷകൻ പോലും ആത്മഹത്യ ചെയ്യാതിരിക്കുന്ന ഒരു നാളെ നമുക്ക് കാത്തിരിക്കാം.