മലയാള സിനിമാ ലോകത്തെ പ്രിയങ്കരിയായ നടി മോനിഷയുടെ ഓർമ്മകൾക്ക് 30 വയസ്സായി. മരണം ഒരു വില്ലനായി വന്നു തട്ടിക്കൊണ്ടുപോയെങ്കിലും ഒരു തീരാ വേദനയായി ഇന്നും മലയാളികളുടെ മനസ്സിൽ മോനിഷയുടെ വിയോഗം നിലനിൽക്കുന്നുണ്ട്. പ്രേക്ഷകരുടെ മനസ്സിനെ ഇത്രത്തോളം ആ വേദന അലട്ടുകയാണെങ്കിൽ സ്വന്തം കുടുംബത്തിന് ആ ഒരു വിടവ് എത്രത്തോളം ആഘാതം ഉണ്ടാക്കിയിരിക്കും എന്ന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.
മോനിഷക്ക് പകരക്കാരിയായി ഒരു നടിയെപ്പോലും ഇത്രയും നാളായിട്ട് മലയാള സിനിമലോകത്തിനു ലഭിച്ചിട്ടില്ല. കലാപരമായി പാട്ട്, നൃത്തം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളിലും തനിക്കുള്ള കഴിവ് പ്രകടിപ്പിക്കാൻ മോനിഷക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ. 14 വയസ്സുള്ളപ്പോളാണ് സിനിമ ലോകത്തേക് കടന്നു വന്നത്. മോനിഷ ജനിച്ചയുടനെ അവരുടെ അമ്മാവൻ പറഞ്ഞിരുന്നു വലിയ ഒരു കലാകാരിയായി മാറും എന്ന്.
ഉർവ്വശി പട്ടം ആദ്യത്തെ സിനിമക്ക് തന്നെ ലഭിച്ച മോനിഷക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. മോനിഷയുടെ കണ്ണുകളാണ് ആളുകളെ ആകർഷിക്കുന്നത്. മോനിഷയുടെ കഴിവുകളെ എല്ലാവരും അംഗീകരിച്ചിരുന്നു. മോനിഷയുടെ അമ്മൂമ്മയ്ക്ക് കൊച്ചുമകൾ സിനിമാലോകത്തേക് വിടുന്നതിൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഡാൻസ് സ്ക്കൂൾ ആരംഭിക്കണം എന്ന് മോനിഷക്ക് ആഗ്രഹം ഉണ്ടായിരുന്നു. അമ്മയുടെ ആഗ്രഹങ്ങൾ സാധ്യമാക്കാൻ പിറന്ന മകളാണ് മോനിഷ എന്ന് ശ്രീദേവിക്ക് തോന്നിയിരുന്നു.
വളരെ കുസൃതി കാണിക്കുന്ന പ്രകൃതം ആയിരുന്നു മോനിഷക്ക്. വളരെ പക്വത ഉള്ള പെരുമാറ്റവും ചെറുപ്പക്കാരുടെ ചാപല്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു മോനിഷ. ആരെയും വേദനിപ്പിക്കുന്നത് മകൾക്ക് ഇഷ്ടമായിരുന്നില്ലെന്നും വലിയ വലിയ കാര്യങ്ങൾ ആണ് മകൾ സംസാരിക്കുകയെന്നും അമ്മ ശ്രീദേവി പറയുന്നു. അധിപൻ, പെരുന്തച്ചൻ, ആര്യൻ,കമലദളം തുടങ്ങിയ സിനിമകളിലൂടെയാണ് പ്രേക്ഷകമനസ്സിൽ ഇടം തേടിയത്.
സിനിമ ലോകത്തിന് മോനിഷയുടെ കഴിവുകളെ ലഭിച്ചത് വെറും 7 വർഷം മാത്രമാണ്. എം.ടി വാസുദേവൻ നായർ ആണ് മോനിഷയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. കാർ അപകടത്തിലാണ് മോനിഷയുടെ ജീവൻ നഷ്ടപ്പെട്ടത്. സിനിമയുടെ ലൊക്കേഷനിലേക്ക് നടിയായ അമ്മയോടൊപ്പം സഞ്ചരിച്ച കാറിലേക്ക് മറ്റൊരുവാഹനം ഇടിക്കുകയിരുന്നു. ശ്രീദേവി ഉണ്ണി എന്നാണ് അമ്മയുടെ പേര്. മകളുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ശ്രീദേവി.
മകളുടെ ഓർമ്മ ദിനത്തിൽ നൽകിയ അഭിമുഖത്തിൽ മോനിഷയുടെ നൃത്ത അരങ്ങേറ്റവും മൃഗങ്ങളോടുള്ള സ്നേഹത്തെ കുറിച്ചൊക്കെ വാചാലയാവുകയാണ് അമ്മ ശ്രീദേവി. മകളുടെ ബാംഗ്ലൂരിലെ നൃത്ത അരങ്ങേറ്റത്തിന് ചീഫ് ഗസ്റ്റ് ആയി ദാസേട്ടൻ വന്നിരുന്നെന്നും ശ്രീദേവി പറയുന്നു. മോനിഷയുമൊത്തുള്ള അവസാന ഓണം 1992 സെപ്റ്റംബറിൽ പന്നിയങ്കരയിലെ വീട്ടിൽ വെച്ചായിരുന്നെന്നും ശ്രീദേവി പറയുന്നു.