ഒന്നു വീടിന്റെ പുറത്തിറങ്ങാൻ പോലും ഭർത്താവായ സുനിച്ചന്റെ സഹായം ആവശ്യമുള്ള മഞ്ജു പത്രോസിന്റെ അതിശയകരമായ മാറ്റം ഏവരെയും അത്ഭുതപെടുത്തുന്നു !

manju sunichan

ടെലിവിഷൻ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിൽ തുടങ്ങി ബിഗ് ബോസ് എന്ന ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സിലേക്ക് കടന്നുവന്ന മഞ്ജു പത്രോസ് ഇന്ന് ടെലിവിഷൻ സിനിമ സീരിയൽ രംഗത്ത് തിരക്കുള്ള നടിയാണ്.മഞ്ജു തൻ്റെ അഭിനയ ജീവിതത്തിലെ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.ആ വിശേഷങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

അളിയൻ എന്ന പരമ്പരയിലെ കഥാപാത്രമായ തങ്കം എന്ന പേരിലാണ് ഇപ്പോൾ മഞ്ജു അറിയപ്പെടുന്നത് തന്നെ. അതിൽ ഒരു നാടൻ അമ്മയായിട്ടാണ് മഞ്ജുവിൻ്റെ അഭിനയം. സാധാരണ നമ്മൾ വീട്ടിൽ എങ്ങനെയാണ് അതുപോലെ തന്നെയാണ് അളിയൻസിലെ മഞ്ജുവിൻ്റെ കഥാപാത്രം. ആദ്യകാലത്തൊക്കെ മഞ്ജുവിന് ഒരു കൂട്ടില്ലാതെ പുറത്തേക്കിറങ്ങാൻ മടിയായിരുന്നു. ഭർത്താവ് സുനിച്ചൻ്റെ കൂടെ മാത്രമായിരുന്നു മഞ്ജു പുറത്തിറങ്ങാറ്.

ഒരു സേഫ്റ്റി പിൻ വാങ്ങണമെങ്കിൽ പോലും ഭർത്താവിൻ്റെ സഹായം ആവശ്യമായിരുന്ന മഞ്ജു ഒരിക്കൽ ചുരിദാർ വാങ്ങിക്കുവാൻ വേണ്ടി സുനിച്ചനോട് കൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാൽ മഞ്ജു തൻ്റെ കൂട്ടുകാരിയോട് കൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ അവർക്ക് വരാൻ കഴിഞ്ഞില്ല. മഞ്ജു ഒറ്റയ്ക്ക് ചുരിദാർ വാങ്ങാൻ മാളിൽ പോയി. പക്ഷേ അവിടെ വെച്ച് എസ്കലേറ്റർ കണ്ട മഞ്ജു പേടിച്ച് തിരിച്ചു വീട്ടിലേക്ക് തന്നെ പോയി.

അന്നത്തെ ആ മഞ്ജുവിൽ നിന്നും ഇന്നത്തെ മഞ്ജുവിലേക്കുള്ള മാറ്റമാണ് ജീവിതത്തിലെ ഏറ്റവും വലിയൊരു വളർച്ച എന്ന് മഞ്ജു പറയുന്നു. അളിയൻസിലെ വസ്ത്രധാരണം വളരെ ലളിതമായ നാടൻ രീതിയിലുള്ളതാണ്. എന്നാൽ ഇപ്പോൾ കുറച്ചു മോഡൽ വസ്ത്രങ്ങൾ ഇട്ട് പുറത്തേക്ക് പോകുമ്പോൾ ആളുകൾ അത് അംഗീകരിക്കുന്നില്ല. പ്രേക്ഷകർ പറയുന്നത് മഞ്ജുവിന് സാരിയാണ് ചേരുക എന്നാണ്. ഞങ്ങളുടെ സങ്കല്പത്തിലുള്ള തങ്കം ഇതല്ല എന്നാണ്.

അളിയൻസിലെ കഥാപാത്രമായ തങ്കവും യഥാർത്ഥ മഞ്ജുവും തമ്മിൽ സ്വഭാവത്തിൽ യാതൊരു ബന്ധവുമില്ല എന്നും മഞ്ജു പറയുന്നു. മറിമായം എന്ന പരമ്പരയിൽ അഭിനയിക്കാൻ മഞ്ജുവിനെ ക്ഷണിച്ചപ്പോൾ മഞ്ജു കരുതിയത് തന്നെ ഒരു സഹായത്തിനു വേണ്ടിയാണ് വിളിച്ചതെന്നാണ് എന്നാൽ പിന്നീട് പ്രതിഫലം തന്നപ്പോഴാണ് താൻ ചെയ്തിരുന്നത് ഒരു ജോലിയാണെന്ന് മനസ്സിലാക്കിയത്. മഞ്ജു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതലായി ടിവി പരമ്പരയിലൂടെയാണ് ജനങ്ങൾ അറിയപ്പെടുന്നത്. മഞ്ജുവിന് സിനിമ ഇൻഡസ്ട്രിയിലൂടെ തന്നെ ജനങ്ങൾ അംഗീകരിക്കാത്തതിൻ്റെ പേരിൽ ചെറിയ നീരസമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply