ബിഗ് ബോസ് സീസൺ കഴിഞ്ഞതോടെ തന്റെ അടുത്ത ലക്ഷ്യം തുറന്നു പറഞ്ഞു റിയാസ് !

ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിലെ വളരെ ശക്തനായ ഒരു മത്സരാർത്ഥി ആയിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് സലിം. റിയാസ് ബിഗ് ബോസ് വീട്ടിൽ എത്തിയതിനു ശേഷമാണ് ബിഗ് ബോസ് വീട് ഒന്ന് ഉണർന്നത് എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം മികച്ച രീതിയിൽ ആയിരുന്നു റിയാസ് എത്തിയത്. റിയാസിന് വളരെ പെട്ടെന്ന് തന്നെ ഹെറ്റർസ് വർധിച്ചു. പരിപാടിയിൽ നിരവധി ആരാധകർ ഉണ്ടായ റോബിൻ രാധാകൃഷ്ണൻ പുറത്താക്കാനുള്ള കാരണം റിയാസായിരുന്നു എന്നതാണ് റിയാസിന് ഹെറ്റർസ് വർദ്ധിക്കാനുള്ള കാരണം ആയിരുന്നത്. എന്നാൽ ഒരുപാട് കാര്യങ്ങളെ കുറിച്ച് അറിയാൻ ബിഗ് ബോസ് വീട്ടിൽ സംസാരിച്ചിരുന്നു റോഡിലൂടെ റിയാസിന് ആരാധകരും വർദ്ധിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിൽ വീണ്ടും എത്തിയിരിക്കുകയാണ് റിയാസ്. ആ അഭിമുഖത്തിൽ റോബിനെ കുറിച്ചും റോബിനെ പുറത്താക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചും ഒക്കെ റിയാസ് വ്യക്തമായി തന്നെ പറയുന്നുണ്ട്. റോബിൻ പുറത്താക്കാനുള്ള കാരണം താൻ അല്ല എന്നാണ് പറയുന്നത്. റോബിൻ പുറത്താക്കാനുള്ള കാരണമെന്നത് അയാൾ ചെയ്ത പ്രവർത്തി തന്നെയാണ്.ഈ ഷോയിൽ ഏറ്റവും കൂടുതൽ നിർബന്ധമായി വേണ്ട ഒന്നാണ് ഇത്തരത്തിൽ ശാരീരികമായി മറ്റൊരാളെ ഉപദ്രവിക്കരുത് എന്നുള്ളത്.

അതുകൊണ്ടുതന്നെ ഒരിക്കലും അങ്ങനെ ഒരു നിയമം അവിടെയുള്ളവർ സമ്മതിക്കുകയുമില്ല. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് റോബിൻ പുറത്തായത് എന്നായിരുന്നു റിയാസ് പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രദ്ധനേടുകയും ചെയ്തു. താൻ നാൽപ്പത്തി രണ്ടാം ദിവസം മുതലാണ് ബിഗ്ബോസിൽ എത്തിയതായിരുന്നു. നാല്പത്തിരണ്ടാമത്തെ ദിവസം ബിഗ്ബോസിൽ എത്തിയതിനോട് എനിക്ക് താല്പര്യം ഇല്ലായിരുന്നു. ആദ്യ ദിവസം മുതൽ ബിഗ്ബോസിൽ ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിച്ചത് എന്നും അത് അവരോട് പറഞ്ഞതായിരുന്നു എന്നുമാണ് പറയുന്നത്. എന്നാൽ അത് അംഗീകരിച്ചില്ല എന്നത് തന്നെ വേദനിപ്പിക്കുന്നുണ്ട് എന്നും പറയുന്നുണ്ടായിരുന്നു. ഹിന്ദി ബിഗ് ബോസ് ആണ് തന്റെ ലക്ഷ്യമെന്നും തുറന്നു പറഞ്ഞു റിയാസ്

എയർപോർട്ടിൽ നിന്ന് അവരെല്ലാം തന്നോട് പറയുന്നത് ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടമായിരുന്നില്ല റിയാസ് പക്ഷേ നിങ്ങളാണ് യഥാർത്ഥ വിന്നർ എന്നാണ്. ഞാൻ പറഞ്ഞ പല ആശയങ്ങളും പലർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. ഞാൻ പോലും ചെറുപ്പം മുതൽ കേട്ടുവളർന്ന ഒരുപാട് വേദനിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ട്. അതിനെ കുറിച്ച് ഒക്കെ ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു.

അതൊക്കെ തന്നെയാണ് ഞാൻ ബിഗ് ബോസ് വീട്ടിൽ സംസാരിച്ചത് എന്ന് പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താൻ തന്റെ ജെൻഡർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിന്റെ കാരണം അത് എന്റെ സ്വകാര്യതയാണ്. അത് എന്താണെന്ന് അവിടെ പറയേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply