വളർന്നു വരുന്ന താര നിരയിൽ മുൻ നിരയിൽ നിൽക്കുന്ന നടനാണ് നസ്ലിൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് നസ്ലിൻ. പ്ലസ് ടു കുട്ടികളുടെ കഥ പറയുന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച മാത്യുവിന്റെ ഉറ്റ സുഹൃത്തായിട്ടായിരുന്നു നസ്ലിൻ ചെയ്ത കഥാപാത്രം. ചിത്രത്തിലെ നസ്ലിന്റെ മിക്ക ഡയലോഗുകളും സിനിമ പുറത്തിറങ്ങിയതിനു ശേഷം വൈറലായിരുന്നു.
താരത്തിന്റെ പ്രകടനം ചിത്രത്തിൽ കണ്ടു ചിരിക്കാത്തവരായി ആരും ഉണ്ടാകില്ല. തുടർന്ന് മലയാളത്തിലെ ഒത്തിരി സിനിമകളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. മാത്യു – നസ്ലിൻ കൊമ്പൊയ്ക് ഒരു പ്രത്യേക ആരാധക പിന്തുണ മലയാളി പ്രേക്ഷകർക്കിടയിൽ ഉണ്ട്. അതുകൊണ്ടു തന്നെ ജോ ആൻഡ് ജോ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളായിട്ടാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
2021ൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത കുരുതി എന്ന സിനിമയിൽ നസ്ലിൻ റസൂൽ എന്ന കൗമാരക്കാരനായി അഭിനയിച്ചു. അതേ വർഷം തന്നെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഹോം എന്ന സിനിമയിൽ ചാൾസ് ഒലിവർ ട്വിസ്റ്റിന്റെ വേഷം ചെയ്തു. പിന്നീട് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന ദിലീപിന്റെ ഹാസ്യ ചിത്രത്തിൽ തരാം അഭിനയിച്ചു.
18 പ്ലസ് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. നടന്റെ ഒരു മുഴുനീള നായക വേഷത്തിനായി മലയാളി പ്രേക്ഷകർ ഇന്ന് കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നസ്ലിൻ ഇപ്പോൾ. ഈ വി എം സ്കോഡ എന്ന കാറാണ് താരം പുതുതായി സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ 2004 മുതൽ വിപണിയിൽ ഉണ്ടായിരുന്ന സ്കോടയുടെ സൂപ്പർബ് എന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സ്കോട സൂപ്പർബിന്റെ അവസാന യൂണിറ്റ് വാഹനമായിരുന്നു ഇത്. 43 ലക്ഷം മുതൽ 47 ലക്ഷം രൂപ വരെയാണ് സ്ഗോഡ സൂപ്പർബിന്റെ ഓൺ റോഡ് വില. 44 ലക്ഷത്തിന്റെ വാഹനമാണ് നസ്ലിൻ വാങ്ങിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. മൂൺ വൈറ്റ് നിറത്തിലുള്ള കാറാണ് തരത്തിന്റേത്. തന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.