മലയാളികളുടെ പ്രിയ താരത്തിന്റെ മകൾ ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് കണ്ടോ ? ആശംസ നേർന്ന് ആരാധകർ

നമുക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തലൈവാസൽ വിജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും മലയാള സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1992 ലാണ് തലൈവാസൽ വിജയ് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ‘തലൈവാസൽ’ എന്ന തമിഴ് സിനിമയിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ പിന്നീട് തലൈവാസൽ വിജയ് എന്ന പേരിലൂടെ താരം അറിയപ്പെടാൻ തുടങ്ങി.

താരത്തിന്റെ ഭാര്യയുടെ പേര് പ്രീത എന്നാണ്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. ജയവന്ത് വിജയ് എന്നാണ് മകന്റെ പേര്. മകളുടെ പേര് ജയവീണ വിജയി എന്നാണ്. മകൾ ജയവീണ ഒരു സ്വിമ്മിംഗ് ചാമ്പ്യൻ കൂടിയാണ്. സിൽവർ മെഡൽ അടക്കം നിരവധി പുരസ്കാരങ്ങൾ ജയവീണ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ജയവീണയുടെ ഒരു വിശേഷവാർത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു ജയവീണയുടെ വിവാഹ നിശ്ചയം നടന്നത്.

തമിഴ്നാട് രഞ്ജി ട്രോഫി താരം അപരാജിത് ബാബയുമായുള്ള വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ അവരുടെ വിവാഹ കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് “പുതിയ തുടക്കങ്ങളിലേക്ക്!” എന്ന അടിക്കുറിപ്പിൽ “നിശ്ചയം കഴിഞ്ഞു” എന്ന ടാഗ് ചെയ്തു. പിങ്ക് ബ്ലൗസിനൊപ്പം സ്വർണ്ണ നിറത്തിലുള്ള സിൽക്ക് സാരിയിൽ ജയവീണ അതിമനോഹരമായി കാണപ്പെടുന്നു. മറുവശത്ത്, ക്രിക്കറ്റ് താരം ചാരനിറത്തിലുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ചു നിക്കുന്നു.

അതുകൊണ്ടുതന്നെ സിനിമ മേഖലയിൽ നിന്നും സ്പോർട്സ് മേഖലയിൽ നിന്നും നിരവധി ആളുകളാണ് ആശംസകളുമായി രംഗത്തെത്തിയത്. പതിനേഴാമത്തെ വയസ്സു മുതൽ ഒരു സ്പോർട്സ് താരമാണ് ജയവീണയുടെയുടെ ഭാവിവരൻ. 2012 വർഷത്തെ അണ്ടർ 19 വേൾഡ് കപ്പ് മത്സരം ഇന്ത്യയ്ക്ക് ജയിക്കുവാൻ കാരണമായതിൽ പ്രധാന പങ്കു വഹിച്ച ഒരു വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. പിന്നീട് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനും റൈസിംഗ് പൂനെ ടീമിനും വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ വിവാഹം എന്നായിരിക്കും എന്ന കാര്യത്തിന് ഇതുവരെ ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല.

ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ കമന്റ് വിഭാഗത്തിൽ ഒന്നിലധികം റെഡ് ഹാർട്ട് ഇമോജികൾ ഇറക്കി. അപർ ഭായിക്ക് അഭിനന്ദനങ്ങൾ എന്ന് മുംബൈ ഇന്ത്യൻ താരം സഞ്ജയ് യാദവും കുറിച്ചു. അരുൺ കാർത്തിക് കെബി, ജേസൺ ഹോൾഡർ, സ്മിത് പട്ടേൽ എന്നിവർക്കൊപ്പം ക്രിക്കറ്റ് താരം ശ്രേയസ് ഗോപാലും അഭിനന്ദന സന്ദേശം അയച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply