വെളുപ്പിന് 2 മുതൽ 7 വരെ സപ്ലൈ ! സ്‌കൂട്ടറിൽ ഓടിനടന്ന് എല്ലായിടത്തും എത്തിക്കുന്നത് എന്തെന്ന് കണ്ടോ -ഡെയിലി 7000 രൂപ സാലറി ! 20 കാരി പോലീസ് പിടിയിൽ

നമ്മുടെ കുട്ടികളുടെ ബാല്യവും കൗമാരവും ഒക്കെ ഇപ്പോൾ മയക്കുമരുന്ന് മാഫിയകളുടെ കൈകളിലാണ്. ഓരോ ദിവസവും ഉണരുമ്പോൾ നമ്മൾ കേൾക്കുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്. കൊച്ചിയിൽ നിന്നും ഉള്ള ഒരു നടുക്കുന്ന വാർത്തയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വെറും 20 വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയാണ് പുലർച്ചെ രണ്ടര മുതൽ 7 മണി വരെ സ്വന്തം സ്കൂട്ടറിൽ മയക്കുമരുന്നും ലഹരി വസ്തുക്കളുമായി വിൽപ്പന നടത്തിക്കൊണ്ടിരുന്നത്.

അസമയത്ത് 20 വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടി ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുവാൻ തയ്യാറായ വാർത്ത ഇപ്പോൾ ചർച്ചാവിഷയമായി. 7000 രൂപയ്ക്ക് വേണ്ടിയാണ് കുട്ടി ഈ തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുപാട് നാളത്തെ അന്വേഷണങ്ങൾക്ക് ശേഷമാണ് ആവശ്യക്കാർക്ക് ലഹരിവസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന ഈ പെൺകുട്ടിയെ എക്സൈസുകാർ പിടികൂടിയത്. കൊല്ലം സ്വദേശിയായ ബ്ലൈയ്സി എന്ന കുട്ടിയെയാണ് അറസ്റ്റ് ചെയ്‍തത്.

ഈ കുട്ടിയിൽ നിന്നുള്ള അന്വേഷണത്തിൽ എംഡിഎംഎ അടക്കമുള്ള ലഹരിപദാർത്ഥം ഇവൾക്ക് എത്തിച്ചു കൊടുക്കുന്നത് കോഴിക്കോട് സ്വദേശിനിയാണെന്നും ഇയാളെ കൂടാതെ ആറു പേർ കൂടി ലഹരിവസ്തുക്കൾ എത്തിച്ചു കൊടുക്കുന്നുണ്ടെന്നും മനസ്സിലാക്കിയിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. ബ്ലൈയ്സിയെ പിടികൂടിയത് കലൂരിൽ ലഹരി വസ്തുക്കളുമായി പിടിയിലായ ഒരു യുവാവിൽ നിന്നാണ്.

വളരെ കൂർമ്മ ബുദ്ധിക്കാരിയായ ഇവൾ സ്വന്തം താമസസ്ഥലം സിം വഴി കണ്ടുപിടിക്കുന്നതിനാൽ ഹോട്ട്സ്പോട്ട് ഉപയോഗിച്ചായിരുന്നു നെറ്റ് ഉപയോഗിച്ചത്. മത്സ്യത്തൊഴിലാളികളുടെ മകളാണ് ഈ കുട്ടി. ഏവിയേഷൻ കോഴ്സ് പഠിക്കുവാനാണ് എറണാകുളത്ത് എത്തിയത് എന്നാൽ ക്ലാസ്സൊക്കെ കട്ട് ചെയ്തു കൊണ്ട് ഒരു സ്പായിൽ ജോലിക്ക് കയറി. ആ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ലഹരി മാഫിയയിൽ പെട്ടത്. കോഴിക്കോട് സ്വദേശി വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ ആയിരുന്നു ബ്ലെയ്സിയുടെ താമസം.

അവിടെനിന്നും 2.5 ഗ്രാമിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തി. ഇവരുടെ കച്ചവട ഇടപാടൊക്കെ നടക്കുന്നത് ഇൻസ്റ്റാഗ്രാം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്നിന് അടിമപ്പെട്ട് ഒരുപാട് ജീവിതങ്ങളാണ് ഇന്ന് നഷ്ടപ്പെടുന്നത്. പലരും മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയാണ് ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങുന്നത് പിന്നീട് അത് ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ ആയി മാറുകയും ചെയ്യുന്നു. WHO കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. ആൺകുട്ടികൾ മാത്രമല്ല സ്കൂളിലും കോളേജിലും മറ്റും പഠിക്കുന്ന പെൺകുട്ടികൾ വരെ മയക്കുമരുന്ന് ഉപയോഗത്തിൽ പെട്ടിട്ടുണ്ട് എന്നുള്ളത് നമ്മൾ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply