പലതരത്തിലുള്ള ഫോട്ടോഷോട്ടുകൾ നമ്മൾ കാണാറുണ്ട്. എന്നാൽ തമിഴ് നടി ശാലിനി നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സാധാരണ രീതിയിലുള്ള ഒരു ഫോട്ടോഷൂട്ട് ആയിരുന്നില്ല ശാലിനിയുടേത്. നടിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവെച്ചിരിക്കുന്നത്. നടി എന്ന രീതിയിൽ ശാലിനി ശ്രദ്ധിക്കപ്പെടുന്നത് മുള്ളും മലരും എന്ന തമിഴ് സീരിയലിലൂടെ ആയിരുന്നു.
നടി ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് നടിയുടെ വിവാഹത്തിൻ്റെ ഫോട്ടോകൾ വലിച്ചു കീറിക്കൊണ്ട് തൻ്റെ വിവാഹ മോചനം നടന്നു എന്ന് ആരാധകരുമായി പങ്കുവെക്കുകയാണ്. ഫ്രെയിം ചെയ്ത ഒരു ഫോട്ടോ തൻ്റെ കാലുകൊണ്ട് ചവിട്ടി മെതിക്കുകയും ചെയ്തു നടി. ശാലിനി താനൊരു കരുത്തയായ സിംഗിൾ മദർ കൂടിയാണെന്ന് പറയുന്നുണ്ട്. നടിക്ക് ഒരു മകളുണ്ട്. ജീവിതത്തിൽ 99 പ്രശ്നങ്ങൾ ഉണ്ടാകും ആ 99ൽ ഒന്ന് ഭർത്താവല്ല എന്ന പ്ലെക്കാർഡ് പിടിച്ചുകൊണ്ട് നടി നിൽക്കുന്നുണ്ട്.
കൂടാതെ നടി ഒരു സന്ദേശം കൂടി എഴുതിയിട്ടുണ്ട് ശബ്ദമില്ലാത്തവരോട് വിവാഹമോചിതയായ സ്ത്രീയുടെ സന്ദേശം എന്ന് പറഞ്ഞുകൊണ്ട് മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ യാതൊരു പ്രശ്നങ്ങളും ഇല്ല എന്നും കാരണം ഓരോരുത്തരും സന്തോഷവാനായി ഇരിക്കാൻ അർഹരാണെന്നും ആ സന്തോഷത്തിൽ യാതൊരു കുറവുകളും ഉണ്ടാകരുതെന്നും അവരുടെ ജീവിതത്തിൻ്റെ നിയന്ത്രണം അവർ തന്നെ ഏറ്റെടുക്കണം എന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തണം എന്ന് തോന്നിയാൽ അത് ചെയ്യുകയും വേണം.
നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും നല്ല രീതിയിലുള്ള ഒരു ഭാവി ഉണ്ടാക്കുവാൻ ഇതൊക്കെ അത്യാവശ്യം ആണെന്നും പറഞ്ഞു. വിവാഹമോചനം ഒരു പരാജയം അല്ല അത് ജീവിതത്തിൻ്റെ ഒരു വഴിത്തിരിവ് കൂടിയാണെന്നും അതിലൂടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നും പറഞ്ഞു. കൂടാതെ വിവാഹബന്ധം ഉപേക്ഷിച്ച് തനിച്ച് ജീവിക്കാൻ ധൈര്യം വേണമെന്നും പറഞ്ഞു. നടിയുടെ പോസ്റ്റ് കണ്ട് വിവാഹമോചനത്തിനു ശേഷവും ധീരയായി നിൽക്കുന്നത് കണ്ട് പലരും നടിയെ അഭിനന്ദിക്കുകയും ചെയ്തു.
2020 ൽ നടി റിയാസിനെയായിരുന്നു വിവാഹം ചെയ്തത്. ഇവർക്ക് റിയ എന്നൊരു മകളുമുണ്ട്. ഏകദേശം രണ്ടു മാസങ്ങൾക്കു മുമ്പ് ശാലിനി തന്നെ ഭർത്താവായ റിയാസ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് വിവാഹമോചനത്തിനുവേണ്ടി ശ്രമിച്ചിരുന്നു. മുള്ളുമ മലരും എന്ന സീരിയലിലൂടെയായിരുന്നു താരത്തിൻ്റെ ടെലിവിഷൻ രംഗത്തേക്കുള്ള അരങ്ങേറ്റം. ശാലിനി സൂപ്പർ മോം എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു.