ആദ്യ ടി 20 വേൾഡ് കപ്പ് വിന്നിങ് ബൗളർ നെ ഓർമ്മയുണ്ടോ ? അതെ താരം ഇപ്പോൾ ചെയ്യുന്നത് എന്തെന്ന് കണ്ടോ ?

2007 ടി 20 ലോക കപ്പ് ഇന്ത്യ പാകിസ്ഥാൻ ഫൈനലിൽ മലയാളി താരം ശ്രീശാന്ത് ക്യാച്ച്, ഇന്ത്യ ജേതാക്കൾ, എം എസ് ധോണിയുടെ ക്യാപ്റ്റൻസി, പ്രഥമ ലോകകപ്പ് എന്നിവ ഒക്കെ ഇന്ത്യ ക്രിക്കറ്റ് താരങ്ങൾ ഓർത്തിരിക്കാൻ അനവധിയായ കാരണങ്ങളിൽ ചിലത് മാത്രം ആണ്. എന്നാൽ എല്ലാരും മറന്നുപോകുന്ന ഒരു പേരു കൂടിയുണ്ട്, ഈ കൂട്ടത്തിൽ. അവസാന ഓവറിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച, വിക്കറ്റ് വീഴ്ത്തിയ ആ ഇന്ത്യൻ ബൗളർ, ജോഗീന്തർ ശർമ്മ. മിസ്ബാഹ്-ഉൽ-ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയ മികച്ച ഇന്ത്യൻ ബൗളറെ കുറിച്ചാണ് നമ്മുടെ പ്രിയപ്പെട്ട ജോഗീന്ദർ ശർമ്മയെ കുറിച്ച്. 2004 ബാംഗ്ലൂരിൽ നടന്ന ഒരു വാമപ്പ് മത്സരത്തിൽ ദേശീയ ടീമിനെതിരെ ഇന്ത്യയ്ക്കുവേണ്ടി രാഹുൽ ദ്രാവിഡ് വിവിഎസ് ലക്ഷ്മൺ എന്നിവരെ പുറത്താക്കിയതോടെ ആയിരുന്നു ജോഗീന്ദർ ശർമ ദേശീയശ്രദ്ധ നേടികൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ഇടിച്ചുകയറിയത്.

തുടർന്ന് ഇറാനി ട്രോഫിയിൽ മുംബൈയെ പരാജയപ്പെടുത്തിയ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ വേണ്ടിയും അദ്ദേഹം മികച്ച കളി തന്നെയാണ് കാഴ്ചവെച്ചത്. 2004 2005 രഞ്ജി ട്രോഫിയിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുകയും വിദർഭയ്‌ക്കെതിരെ രണ്ട് ഇന്നിംഗ്സുകളുമായി 14 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മിടുക്കനാണ് അദ്ദേഹം. ബംഗ്ലാദേശ് ഇന്ത്യൻ ടീമിൽ ചെയർമാൻ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു എന്നു പറയുന്നതാണ് സത്യം.

എന്നാൽ ആഭ്യന്തരക്രിക്കറ്റിൽ കളിച്ച് പ്രകടനം അന്താരാഷ്ട്ര കുപ്പായത്തിൽ പുറത്തെടുക്കാനാകാതെ വന്നതോടെയാണ് ഇന്ത്യൻ കുപ്പായത്തിൽ 4 ഏകദിനങ്ങൾ മാത്രമായി ശർമയ്ക്ക് കളിക്കുവാൻ സാധിച്ചത്. തുടർന്ന് 2007 സച്ചിനും ഗാംഗുലിയും ദ്രാവിഡും എല്ലാം പ്രഥമ ലോകകപ്പിൽ നിന്നും വിട്ടു നിന്നപ്പോൾ പുതിയ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ധോണിയുടെ കീഴിൽ ശർമ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.

മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റ് നേടിയ ശർമയാകട്ടെ ഫൈനലിൽ താരമായി മാറുകയാണ് ചെയ്തത്..തുടർന്ന് 2008 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഭാഗമായും ജോഗീന്ദർ ശർമ മാറി. 2017 അദ്ദേഹത്തെ തേടിയെത്തിയത സർക്കാർ ജോലിയായ പോലീസ് ജോലി സ്ഥിരം ആക്കാൻ ശ്രമിച്ചതോടെയാണ് അദ്ദേഹം പതിയെ ക്രിക്കറ്റിൽ നിന്നും മാഞ്ഞു തുടങ്ങിയത്. ഇപ്പോൾ അദ്ദേഹം ഹരിയാന പോലീസിൽ ഡെപ്യൂട്ടി സൂപ്പറണ്ടറായി ജോലിചെയ്യുകയാണ്. ക്രിക്കറ്റ് പ്രേമികൾ ഒന്നും തന്നെ ഇദ്ദേഹത്തെ മറന്നിട്ടില്ല എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply