തന്നെ കണ്ട് എല്ലാവരും രതി ചേച്ചി വരുന്നു എന്ന് പറഞ്ഞിരുന്നു ഓർമ്മകൾ പങ്കുവെച്ച് ശ്വേതാ മേനോൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേതാ മേനോൻ. നിരവധി ആരാധകരെയാണ് ശ്വേതാ മേനോൻ സ്വന്തമാക്കിയിട്ടുള്ളത്. മമ്മൂട്ടി നായകനായി എത്തിയ അനശ്വരം എന്ന ചിത്രം മുതൽ ഇങ്ങോട്ട് പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്വേതാ മേനോൻ. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം. തന്റെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഒക്കെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോസ് ഒക്കെ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ സിനിമ ജീവിതത്തിൽ തന്നെ വലിയ ഒരു കരിയർ ബ്രെക്ക് കൊണ്ടുവന്ന ചിത്രമായിരുന്നു രതിനിർവേദം.

ഇപ്പോഴാ ചിത്രത്തെ കുറിച്ചാണ് താരം മനസ്സ് തുറക്കുന്നത. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു ഷൂട്ടിങ് സമയത്ത് ഉണ്ടായ അനുഭവം താരം പറഞ്ഞിരുന്നത്. മാവേലിക്കരയിൽ വച്ചായിരുന്നു രതിനിർവേദത്തിന്റെ ഷൂട്ടിംഗ് നടന്നത്. ആ സമയത്ത് കോളേജുകളും സ്കൂളുകളും ഒക്കെ അവധിയായിരുന്നു. അതുകൊണ്ടു തന്നെ ആ ലൊക്കേഷനിൽ സ്കൂൾ കുട്ടികളും കോളേജ് കുട്ടികളും ഒക്കെ തന്നെ ഉണ്ടായിരുന്നു. അവസാനം അവിടുത്തെ പോലീസ് എത്തിയാണ് അവരെയൊക്കെ പറഞ്ഞു വിട്ടത്.

ഞാൻ നോക്കുമ്പോൾ എല്ലാവരും മതിലിന്റെ പുറത്ത് കയറി കാത്തിരിക്കുകയാണ്. ഉച്ചഭക്ഷണം കഴിഞ്ഞാൽ ഞാൻ പുറത്തു വരുമ്പോൾ എല്ലാവരും പറയും രതി ചേച്ചി എത്തി എന്ന്. എന്നിട്ട് എണീറ്റ് പോകാൻ പോകുമ്പോൾ അയ്യോ എന്ന് എല്ലാവരും ഒരുപോലെ പറയുന്നതും കേൾക്കാൻ കഴിയും. അതൊരു കൊറസ് പോലെ ആയിരുന്നു അപ്പോൾ തോന്നിയത് എന്നും ശ്വേതാ മേനോൻ പറയുന്നു. ഈ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കുവാനുള്ള ഒരു കഴിവ് എപ്പോഴും ശ്വേതാ മേനോൻ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് മലയാളവും കടന്നു ബോളിവുഡിൽ വരെ താരത്തിന് എത്താൻ സാധിച്ചിരുന്നത്. വലിയൊരു നിര ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു അന്യഭാഷകളിലും. വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വ്യക്തി തന്നെയായിരുന്നു ശ്വേതാ മേനോൻ. എന്നാൽ ഈ വിവാദങ്ങളെ ഒന്നും തന്നെ ഗൗനിക്കാതെ ആയിരുന്നു താരത്തിന്റെ ജീവിതം എന്നത്. തന്റെ നിലപാടുകളിൽ ആയിരുന്നു താരം എപ്പോഴും ഉറച്ചു നിന്നിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply