അമ്മയ്ക്കും അച്ഛനും ഒപ്പം ഇരിക്കുന്ന ഈ ക്യൂട്ട് കുഞ്ഞുവാവ ഇന്ന് സൂപ്പർ നടി !

പല താരങ്ങളുടേയും കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ പതിവായി കണ്ടുവരുന്ന ഒരു കാഴ്ചയാണ്. പ്രിയതാരങ്ങൾ കുട്ടിക്കാലത്തെ എങ്ങനെയാണ് ഇരുന്നത് എന്നറിയാൻ പ്രേക്ഷകർക്കും വലിയ ആകാംക്ഷ ആയിരിക്കും. അതുകൊണ്ടു തന്നെ നിമിഷ നേരം കൊണ്ട് ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ദീപിക പദുക്കോൺ തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങൾ ആണ് ഇത്തരത്തിൽ വൈറലായി മാറിയിട്ടുള്ളത്. അത്തരത്തിൽ ഒരു താരത്തിന്റെ ചിത്രം കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ നിൽക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പെൺകുട്ടിയാണ് ഇത്. ഇന്ന് മലയാള സിനിമയിലെ തിളങ്ങി നിൽക്കുന്ന ഒരു നടിയായും മാറിയിരിക്കുന്നു സാധാരണ മോഡലിംഗ് രംഗത്ത് നിന്നും അഭിനയ മോഹവുമായി താരങ്ങൾ സിനിമയിലേക്ക് എത്താറുണ്ടെങ്കിലും പിന്നീട് മോഡലിങ്ങിൽ നിന്നും മാറുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. എന്നാൽ രണ്ട് മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു താരത്തെയാണ് ഇവിടെ കാണാൻ സാധിച്ചിരിക്കുന്നത്. 1999 പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആയിരുന്നു ഈ പെൺകുട്ടിയുടെ അരങ്ങേറ്റം. ഇനി വലിയ ആമുഖത്തിന്റെ ആവശ്യം ഈ താരത്തിന് ഉണ്ടെന്ന് തോന്നുന്നില്ല. മലയാളികളുടെ പ്രിയപ്പെട്ട ശ്വേത മേനോൻ.

പ്രത്യേകിച്ച് യാതൊരു ആമുഖത്തിന്റെയും ആവശ്യമില്ലാത്ത ഒരു അഭിനേത്രിയാണ് ശ്വേത. 1994 ഫെമിനാ മിസ്സ് ഇന്ത്യ ഏഷ്യ പസഫിക് ജേതാവായ താരമാണ് ശ്വേത മേനോൻ. 1997 പുറത്തിറങ്ങിയ പ്രിത്വി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത ബോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് നിരവധി ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. 2006 മുതൽ ആണ് മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്. 2009 ഇൽ പുറത്തിറങ്ങിയ പാലേരി മാണിക്യം എന്ന ചിത്രത്തിൽ വളരെ മികച്ചൊരു കഥാപാത്രത്തെ തന്നെയാണ് ശ്വേത മേനോൻ അനശ്വരമാക്കിയത്. പിന്നീട് സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ മികച്ച ഒരു കരിയർ സ്വന്തമാക്കുവാൻ ശ്വേതയ്ക്ക് സാധിച്ചിരുന്നു.

ഈ ചിത്രത്തിലെ അഭിനയത്തിന്റെ കേരള സംസ്ഥാന അവാർഡ് ആയിരുന്നു ശ്വേത മേനോനെ തേടിയെത്തിയിരിക്കുന്നത്. രതിനിർവേദം എന്ന ചിത്രത്തിന്റെ റീമേക്കിൽ ശ്വേത തന്നെയായിരുന്നു എത്തിയിരുന്നത്. ഇപ്പോഴും നിരവധി ചിത്രങ്ങളാണ് താരത്തിനായി അണിയറയിൽ ഒരുങ്ങാൻ കാത്തിരിക്കുന്നത്. തനിക്ക് ലഭിക്കുന്ന കഥാപാത്രം ചെറുതോ വലുതോ എന്ന് ശ്വേത നോക്കാറില്ല. ആ കഥാപാത്രം മനോഹരമാക്കാൻ മാത്രമാണ് താരം ശ്രമിക്കാറുള്ളത്. അത് തന്നെയാണ് ശ്വേതയുടെ ഏറ്റവും വലിയ കഴിവ് എന്നാണ് പ്രേക്ഷകരെല്ലാം ഒരേപോലെ തന്നെ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply