ഉണ്ണിയെ നെഞ്ചോട് ചേർക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു – അതാണ് ഇപ്പോൾ സാക്ഷ്യപ്പെടാൻ പോകുന്നത്! തുറന്നു പറഞ്ഞു സ്വാസിക !

swasika and unni mukundhan

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എങ്ങും ചർച്ച ചെയ്യപ്പെടുന്നത് ഉണ്ണി മുകുന്ദന്റെ “മാളികപ്പുറം” എന്ന ചിത്രത്തെ കുറിച്ചാണ്. 2023ലെ ആദ്യ ഹിറ്റായി മാറിയിരിക്കുകയാണ് വിഷ്ണു ശശി ശങ്കർ ഒരുക്കിയ ഉണ്ണി മുകുന്ദൻ ചിത്രം “മാളികപ്പുറം”. ശബരിമല കയറി അയ്യപ്പനെ കാണുവാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡിസംബർ 30ന് പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായത്തോട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

നിരവധി സിനിമാതാരങ്ങളും പ്രമുഖരും ആണ് ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ “മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളി ശ്രദ്ധേയമാവുന്നത്. ഉണ്ണി മുകുന്ദനെ മലയാളികൾ ഇതു പോലെ നെഞ്ചോട് ചേർത്തു വയ്ക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു എന്ന് പറയുകയാണ് താരം. “മാളികപ്പുറം” എന്ന ചിത്രം കണ്ടതിനു ശേഷം ഉണ്ണിക്ക് ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യതയെ കുറിച്ചും സ്വാസിക പറയുന്നുണ്ട്.

ചിത്രം കണ്ടതിന് ശേഷം വളരെ അതിശയത്തോട് കൂടിയാണ് ഉണ്ണി മുകുന്ദനെ മലയാള സിനിമാപ്രേക്ഷകർ നോക്കികാണുന്നത്. എന്നാൽ തനിക്ക് യാതൊരു അതിശയവും തോന്നുന്നില്ല എന്ന് തുറന്നു പറയുകയാണ് ശ്വാസിക. ഉണ്ണി മുകുന്ദനെ അടുത്തറിയാവുന്ന ആർക്കും അത്തരത്തിൽ ഒരു അതിശയം ഉണ്ടാവാൻ സാധ്യതയില്ലെന്നും സ്വാസിക പറയുന്നു. അത്രയേറെ ആത്മസമർപ്പണത്തോടും പാഷനോടും കൂടി ആണ് ഉണ്ണി സിനിമയെ സമീപിക്കുന്നത്.

ഉണ്ണിയെ ഒരിക്കൽ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു എന്നും സ്വാസിക കൂട്ടിച്ചേർത്തു. നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ചിത്രത്തിന്റെ സംവിധായകനും, തിരക്കഥാകൃത്തും എല്ലാം. മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നിൽ ഉണ്ടാക്കിയതിന് ഒരുപാട് നന്ദി അറിയിക്കുകയാണ് സ്വാസിക.

നിരവധി പേരാണ് താരത്തിനെ പിന്തുണച്ചു കൊണ്ട് സ്വാസികയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരു പോലെ സുപരിചിതയായ താരം ആണ് നടി സ്വാസിക. സിനിമാമേഖലയിലേക്ക് വന്നിട്ട് 10 വർഷമായി എങ്കിലും കഴിഞ്ഞ വർഷത്തിലാണ് നിരവധി നല്ല അവസരങ്ങൾ താരത്തിനെ തേടി എത്തിയത്. സ്വാസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച “ചതുരം” എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്.

ഇറോട്ടിക് ത്രില്ലർ ആയിര ഒരുക്കിയ ചിത്രത്തിൽ വളരെ ബോൾഡ് ആയിട്ടുള്ള ഒരു വേഷമായിരുന്നു സ്വാസിക അവതരിപ്പിച്ചത്. “സീത” എന്ന ഒറ്റ പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ സ്വാസിക ഈ വർഷം അഞ്ചു ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. മികച്ച ഒരു നർത്തകി കൂടിയായ സ്വാസിക പങ്കുവെക്കുന്ന വീഡിയോകൾ നിമിഷനേരങ്ങൾ കൊണ്ടു തന്നെ വൈറൽ ആകാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply