മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ആണ് സ്വാസിക. പരമ്പരകൾക്ക് പുറമെ സിനിമകളിലും സജീവമാണ് സ്വാസിക. “സീത” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കവർന്ന സ്വാസികയ്ക്ക് അടുത്തിടെ കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. “വാസന്തി” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത്. സിജു വിൽസൺ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത “വാസന്തി” എന്ന ചിത്രം 2019 ലെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.
“സീത” എന്ന ഒറ്റ കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ അംഗത്തോടെന്ന പോലുള്ള സ്നേഹമാണ് സ്വാസികയോട്. അഭിനയത്തിനു പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും സ്വാസിക അഭിനയിച്ചു കഴിഞ്ഞു. 2009ൽ പുറത്തിറങ്ങിയ “വൈഗായി” എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. നാദിർഷ സംവിധാനം ചെയ്ത “കട്ടപ്പനയിലെ ഋതിക് റോഷൻ” എന്ന ചിത്രത്തിലെ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷം മലയാളികൾ ഒരിക്കലും മറക്കില്ല.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. സ്വാസികയുടെ വിവാഹ വാർത്തകൾ എന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാമാങ്കം” എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപിച്ച ചന്ത്രോത്ത് പണിക്കറിന്റെ അഭിനയത്തെ അഭിനന്ദിച്ച് സ്വാസിക എത്തിയതോടെ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ “ചതുരം” എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് സ്വാസിക പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത “ചതുരം” എന്ന ചിത്രത്തിൽ റോഷനും സ്വാസികയും ആണ് കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്നത്. ചിത്രത്തിലെ ലിപ്ലോക്ക് രംഗം ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. മറ്റുള്ളവർ വിചാരിക്കുന്നത് പോലെ സിനിമയിലെ ലിപ്ലോക്ക് രംഗങ്ങൾ അത്ര എളുപ്പമല്ല എന്ന് തുറന്നു പറയുകയാണ് സ്വാസിക വിജയ്. താരങ്ങൾ ഫീലോടെ ലിപ്ലോക്ക് രംഗങ്ങൾ അഭിനയിക്കുന്നു എന്നാണ് ആളുകൾ കരുതുന്നത്.
എന്നാൽ ഒരുപാട് ആളുകളുടെ മുന്നിൽ വച്ചാണ് ഇങ്ങനെ ചെയ്യുന്നത്. അതിനോടൊപ്പ കുറേ പേജുകളുള്ള ഡയലോഗുകളും പഠിച്ചു പറയേണ്ടതുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുന്ന ഒരു കാര്യമാണിതെന്നും അതത്ര എളുപ്പമല്ല എന്നും സ്വാസിക വിജയ് പങ്കുവെക്കുന്നു. ആളുകൾ വിചാരിക്കുന്നത് പോലെ അത്ര സുഖമുള്ള ഫീൽ ഒന്നുമല്ല ലിപ്ലോക് സീനിൽ അഭിനയിക്കുമ്പോൾ കിട്ടുന്നതെന്ന് താരം വ്യക്തമാക്കി.
അത്രയ്ക്ക് തൊലിക്കട്ടിയുള്ള ആളുകൾ അല്ല നമ്മളെന്നും പത്തു മുപ്പത് ആളുകളുടെ മുന്നിൽ വച്ച് ലിപ്ലോക്ക് ചെയ്യുമ്പോൾ നല്ല ചമ്മൽ ഉണ്ടാകും എന്നും താരം പറയുന്നു. പേജുകൾ നീണ്ട ഡയലോഗ് പഠിക്കുക മാത്രമല്ല ക്യാമറയുടെ ആംഗിൾ നോക്കിയത് പറയുകയും, ലൈറ്റ് ക്യാച്ച് ചെയ്യുകയും വേണം. അങ്ങനെ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ആ സീനുകൾ ചെയ്യാൻ. അതുകൊണ്ടു തന്നെ അത് അത്ര സുഖമുള്ള കാര്യമല്ല എന്ന് താരം വ്യക്തമാക്കി.