അതൊക്കെ വളരെ പരിപാവനമായ കാര്യങ്ങൾ ആണ് ! ഹസ്ബെന്റിന്റെ കാലു തൊട്ടു വന്ദിച്ചു ആള് ജോലി ഒക്കെ കഴിഞ്ഞു ലേറ്റ് ആയി വരുമ്പോ കഴിക്കാതെ കാത്തിരിക്കുന്ന ഭാര്യയായി ജീവിക്കാൻ ആണ് തനിക്ക് ഇഷ്ട്ടം – എന്റെ ഫ്രീഡം പോലും ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് സ്വാസിക

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത “ചതുരം” എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാസിക ആണ്. “ചതുരം” എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള ചർച്ചകകളിലൂടെ ആണ് സ്വാസിക സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചത്.

ഒരുപാട് ഇന്റിമേറ്റ് രംഗങ്ങൾ ഉള്ള ചിത്രത്തിൽ അഭിനയിച്ചതിന് രൂക്ഷമായ വിമർശനം താരത്തിന് നേരിടേണ്ടി വന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരി ആയ താരം ഒരു ഇറോട്ടിക് ത്രില്ലറിക് ചിത്രത്തിൽ അഭിനയിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ പത്തു വർഷമായി അഭിനയ മേഖലയിൽ സജീവമായ താരത്തിന് ഇപ്പോഴാണ് നല്ല അവസരങ്ങൾ തേടിയെത്തിയത്. “ചതുരം” എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഒരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു എന്ന് താരം പറഞ്ഞു.

വിമർശനങ്ങൾക്കിടയിലും നിരവധി പേരാണ് ചിത്രത്തിലുള്ള താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. അടുത്തിടെ സ്വാസികയുടെ അഞ്ചു ചിത്രങ്ങളാണ് റിലീസ് ആയത്. ഇതിൽ സ്വാസിക നായിക ആയ ചിത്രമാണ് “ചതുരം”. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇറങ്ങിയപ്പോൾ മുതൽ താരത്തിനെതിരെ രൂക്ഷമായ വിമർശനം പ്രചരിക്കുന്നുണ്ട്. എന്നാൽ അതിന് എല്ലാം വ്യക്തമായ മറുപടി താരം നൽകിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. “സീത” എന്ന ഒറ്റ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരം, മലയാള സിനിമയിൽ ഇതു വരെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസിക അഭിനയരംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് താരം തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

വിവാഹം വളരെ പവിത്രമായി കാണുന്ന ഒരു വ്യക്തി ആണ് സ്വാസിക. ദാമ്പത്യ ബന്ധത്തിൽ ഭർത്താവ് കുറിച്ച് ഡോമിനേറ്റ് ചെയ്യുന്നതിൽ പ്രശ്നമില്ല എന്നും തന്റെ സ്വാതന്ത്ര്യത്തിൽ പരിമിതികൾ വെക്കുന്ന ആളാണെങ്കിലും പ്രശ്നമില്ലെന്നും താരം വ്യക്തമാക്കി. ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും എല്ലാ സ്ത്രീകളും അങ്ങനെയാണെന്ന് പറയുന്നില്ല എന്നാണ് സ്വാസിക പറഞ്ഞത്. ഭർത്താവിന് സ്വയം ഭക്ഷണം പാകം ചെയ്ത് നൽകുന്നത് ഇഷ്ടമാണ് എന്നും ഭർത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നതും ഇഷ്ടമാണ് എന്നും താരം പങ്കുവെച്ചു.

രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാലിൽ തൊടാൻ ഇഷ്ടമാണ്. എല്ലാവരും അങ്ങനെ ചെയ്യണം എന്ന് ഒരിക്കലും പറയില്ല. ഇതാണ് എന്റെ വിവാഹ സങ്കല്പം എന്ന് താരം വ്യക്തമാക്കി. തനിക്ക് സ്വാതന്ത്ര്യം നൽകുകയും അതിനോടൊപ്പം തന്നെ പറയേണ്ടിടത്ത് നോ പറയുകയും ചെയ്യുന്ന ഒരാൾ ആണ് അമ്മ. ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനം ചെയ്തിട്ടുള്ള ആളാണ് അമ്മ എന്നും അഭിമുഖത്തിൽ താരം പങ്കുവെച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply