തനിക്ക് അദൃശ്യമാകാൻ ഉള്ള കഴിവ് കിട്ടിയാൽ ആദ്യം തന്നെ ഷാരൂഖ്കാന്റെയും ദീപിക പതികോണിന്റെയും ബെഡ്റൂമിലേക്ക് ആണ് താൻ നോക്കുക എന്ന് സ്വാസിക!

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരു പോലെ സുപരിചിതയായ താരം ആണ് നടി സ്വാസിക. സിനിമാമേഖലയിലേക്ക് വന്നിട്ട് 10 വർഷമായി എങ്കിലും കഴിഞ്ഞ വർഷത്തിലാണ് നിരവധി നല്ല അവസരങ്ങൾ താരത്തിനെ തേടി എത്തിയത്. സ്വാസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച “ചതുരം” എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. ഇറോട്ടിക് ത്രില്ലർ ആയിര ഒരുക്കിയ ചിത്രത്തിൽ വളരെ ബോൾഡ് ആയിട്ടുള്ള ഒരു വേഷമായിരുന്നു സ്വാസിക അവതരിപ്പിച്ചത്.

റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. “സീത” എന്ന ഒറ്റ പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ സ്വാസിക ഈ വർഷം അഞ്ചു ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ളത്. സ്വാസിക ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത “ചതുരം”. ചിത്രത്തിന്റെ ട്രെയിലറും ടീസറും പുറത്തിറങ്ങിയപ്പോൾ തന്നെ ഇതിലെ ചുംബന രംഗങ്ങൾ കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

“സീത” എന്ന പരമ്പരയിലൂടെയും മറ്റു പരിപാടികളിലൂടെയും എല്ലാം ഒരു മലയാളി തനിമയുള്ള പെൺകുട്ടി എന്ന ഇമേജ് നേടിയെടുത്ത സ്വാസികയുടെ മറ്റൊരു മുഖമായിരുന്നു “ചതുരം” സിനിമയിൽ കണ്ടത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. മികച്ച ഒരു നർത്തകി കൂടിയായ സ്വാസിക പങ്കുവെക്കുന്ന വീഡിയോകൾ നിമിഷനേരങ്ങൾ കൊണ്ടു തന്നെ വൈറൽ ആകാറുണ്ട്.

“വാസന്തി” എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു താരം. മിനി സ്ക്രീൻ പരമ്പരകളിൽ മാത്രമല്ല ടെലിവിഷൻ പരിപാടികളിലും അവതാരകയായും എല്ലാം സ്വാസിക തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ ആരാധകരുമായി ഈ ചാനലിലൂടെ സംവദിക്കാറുണ്ട്. ഇപ്പോഴിതാ അദൃശ്യയായി മാറാൻ ഒരു കഴിവ് കിട്ടിയിട്ടുണ്ടെങ്കിൽ എന്ത് ചെയ്യാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ സ്വാസിക പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.

ഒരിക്കൽ മമ്മൂട്ടിയോട് ഈ ചോദ്യം താൻ ചോദിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സ്വാസിക. മമ്മൂട്ടി ഇതിന് നൽകിയ മറുപടി ചുറ്റുമുള്ള സുഹൃത്തുക്കൾക്കിടയിൽ കിടന്നുറങ്ങും എന്നായിരുന്നു. അവർ എന്താണ് മമ്മൂട്ടിയെ കുറിച്ച് പറയുന്നത് എന്ന് അറിയാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സ്വാസിക അദൃശ്യ ആയാൽ ബോളിവുഡ് താരങ്ങളെ ഒരുപാട് ഇഷ്ടമുള്ള താരം ഷാരൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവരുടെ വീട്ടിലേക്കു പോകും എന്ന് പറയുന്നു.

പ്രധാനമായും ഷാരൂഖ് ഖാനിന്റെ “മന്നത്” എന്ന വീട്ടിലായിരിക്കും പോവുക. ഷാരൂഖാന്റെ വീടിന്റെ ഉൾഭാഗം എങ്ങനെയാണെന്നും ബെഡ്റൂം എങ്ങനെയാണെന്നും ഷാരൂഖ് ഉപയോഗിക്കുന്ന പെർഫ്യൂം ഏതാണെന്നും എല്ലാം നോക്കും. അദൃശ്യ ആകുമ്പോൾ മാത്രമാണല്ലോ സൗജന്യമായി ഇങ്ങനെ പോകാൻ കഴിയുള്ളൂ എന്ന് സ്വാസിക പറയുന്നു. സ്വാസികയുടെ മറുപടി ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply