സിദ്ധാർദ് ഭാരതൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം എന്ന ചിത്രം. വലിയ സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രം അഡൽസ് ഒൺലി ചിത്രമാണ് എന്ന വിമർശനം വളരെയധികം വൈറലായി മാറിയിരുന്നു. എന്നാൽ പുറകെ ചിത്രം 18 വയസ്സ് കഴിഞ്ഞ ആർക്കും കാണാൻ സാധിക്കുമെന്നും ലൈം, ഗി, ക തയുടെ അതിപ്രസരം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും പറഞ്ഞുകൊണ്ട് സംവിധായകനായ സിദ്ധാർത്ഥ ഭാരതൻ തന്നെ രംഗത്തെ വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ചിത്രത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ചിത്രത്തിൽ സ്വാസികയുടെ കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട് എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു.
ഈ കഥാപാത്രത്തെ കുറിച്ച് വളരെ വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. ഇതിൽ കഥാപാത്രമായി മാത്രമാണ് അഭിനയിച്ചിരിക്കുന്നതെന്നും വിമർശനങ്ങൾ ഒരുപക്ഷേ തന്റെ കരിയറിൽ കൂടുതൽ ഗുണം ചെയ്യും എന്നുമൊക്കെയാണ്. അലൻസിയറിന്റെ ഭാര്യ വേഷത്തിലാണ് സ്വാസിക ചിത്രത്തിൽ എത്തുന്നത്. പണം കൊടുത്ത് അലൻസീയർ സ്വന്തമാക്കുന്ന ഒരു ഭാര്യ എന്ന് തന്നെ വേണമെങ്കിൽ ഈ കഥാപാത്രത്തെ വിശേഷിപ്പിക്കാം എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.
ഇപ്പോൾ സ്വാസിക്കയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചൊക്കെ വിശദീകരിക്കുകയാണ് അലൻസിയർ. ചിത്രത്തിന് ലഭിച്ച സർട്ടിഫിക്കറ്റ് ഒക്കെ സ്വാസികയ്ക്ക് ലഭിച്ചതായി ആണ് താൻ കരുതുന്നത്. ഈ ചിത്രം ചെയ്യാം എന്ന് ധൈര്യമായി പറഞ്ഞ സ്വാസികയ്ക്ക് ലഭിച്ച ഒരു ഗുണമാണ് അത്. അതൊക്കെ സ്വാസികയ്ക്ക് ഉള്ള ഒരു എ പ്ലസ് ആയി ആണ് കണക്കാക്കുന്നത് എന്നും അലൻസിയർ പറയുന്നുണ്ടായിരുന്നു. എനിക്ക് പോലും ചില ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ വലിയ ബുദ്ധിമുട്ടും നാണവും ഒക്കെ തോന്നിയിരുന്നു.
എന്നാൽ സ്വാസിക ഒരു നാണമില്ലാതെയാണ് അഭിനയിച്ചത്. പുരുഷനും നാണം തോന്നുന്ന രംഗങ്ങൾ ഉണ്ട്. അതാണ് ഞാൻ പറഞ്ഞു വന്നത്. ഇത് സ്ത്രീകൾക്ക് മാത്രമല്ല തോന്നുന്നത് എന്നാണ് ഉദ്ദേശിച്ചത്. എന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ഈ സിനിമ കാണുന്നുണ്ട്. പക്ഷേ അവർക്ക് ഇതൊന്നും പ്രശ്നമല്ല. കാരണം ഇത് ഞങ്ങളുടെ പ്രൊഫഷനാണ് എന്നതാണ് സത്യം. ഒരു ഇന്റിമേറ്റ് രംഗം ചെയ്യുന്ന സമയത്ത് സിദ്ധാർത്ഥിന് സ്വാസികയോട് അത് പറയാൻ ഒരു മടിയുണ്ടായിരുന്നു. എനിക്കും അതെങ്ങനെ അവളോട് പറയുമെന്ന ഒരു മടിയുണ്ടായിരുന്നു. എന്നാൽ അവൾ ഉടനെ വന്ന് വാ ചേട്ടാ എന്ന് പറഞ്ഞ് എന്നെ ധൈര്യത്തോടെ വിളിക്കുകയായിരുന്നു ചെയ്തത് എന്നാണ് താരം പറയുന്നത്. ഇതിനോടകം തന്നെ അലൻസിറിന്റെ ഈ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തു.