സീരിയൽ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സ്വസിക വിജയ്. നിരവധി ആരാധകരെയും ചെറിയ സമയം കൊണ്ട് തന്നെ സ്വസിക സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് വലിയ ഇഷ്ടവുമാണ്. ഇപ്പോൾ മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന സൂപ്പർ അമ്മയും മകളും എന്ന പരിപാടിയുടെ അവതാരികയാണ് സ്വസിക. ഈ പരിപാടിയിൽ സ്വാസികയുടെ അമ്മയും കഴിഞ്ഞദിവസം എത്തിയിരുന്നു. ശ്വേതാ മേനോൻ നൽകിയ ഒരു ടാസ്കിന്റെ ഭാഗമായി തന്റെ അമ്മയായ ഗിരിജയോടെ മനസ്സ് തുറക്കുന്ന സ്വാസികയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
താങ്ക്സ്, സോറി, ഐ ലവ് യു എന്നിങ്ങനെ എഴുതിയിരിക്കുന്ന മൂന്നു ബലൂണുകളിൽ നിന്നും തന്റെ മകളോട് പറയാനുള്ളത് തിരഞ്ഞെടുക്കുന്ന് ശ്വേത പറഞ്ഞപ്പോൾ ഐ ലവ് യു എന്ന് എഴുതിയ ബലൂൺ ആയിരുന്നു അമ്മ തിരഞ്ഞെടുത്തത്. എനിക്ക് പെൺകുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു എന്നും അങ്ങനെ പ്രാർത്ഥിച്ച് നേടിയ മകളാണ് സ്വസിക എന്നും അമ്മ പറഞ്ഞപ്പോൾ വൈകാരികമായാണ് സ്വസിക മറുപടി പറഞ്ഞത് . താൻ അമ്മയോട് ഒരുപാട് കുരുത്തക്കേട് കാണിച്ചിട്ടുണ്ട് .
വഴക്ക് ഉണ്ടാക്കിയിട്ടുണ്ട് കൂടെയുള്ളപ്പോൾ ഒരിക്കൽപോലും താൻ അമ്മയോട് അത്രയധികം സ്നേഹം പ്രകടിപ്പിച്ചിട്ടില്ല മനസ്സിലുണ്ടെങ്കിലും താൻ കള്ളം പറഞ്ഞ് അവിടെയും ഇവിടെയും ഒക്കെ പോവുകയും അമ്മയെ അനുസരിക്കാത്തതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഇത്രയും മോശമായ ഒരു മകളെ ആണല്ലോ കിട്ടിയതെന്ന് തോന്നിയിരുന്നൊ എന്ന സ്വാസികയുടെ ചോദ്യത്തിന് ഗിരിജ നിറകണ്ണുകളോടെയാണ് മറുപടി നൽകിയത്. തനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല എന്നായിരുന്നു അവർ മറുപടി പറഞ്ഞത് .
താൻ കാരണം അമ്മയുടെ സ്വപ്നങ്ങൾ എപ്പോഴെങ്കിലും സഫലീകരിക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നൽ വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അമ്മ മറുപടി പറഞ്ഞു തനിക്ക് അങ്ങനെ സ്വപ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നു മക്കൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നും ആയിരുന്നു അമ്മയുടെ മറുപടി. ആ മറുപടിയും വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനും സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാനും ഒരുപാട് ത്യാഗങ്ങൾ ചെയ്ത വ്യക്തിയാണ് തൻറെ അമ്മയെന്നും താൻ സൂപ്പർ മകൾ അല്ലെങ്കിലും തന്റെ അമ്മ സൂപ്പർ അമ്മയാണെന്നും നിറകണ്ണുകളോടെ ആ വേദിയിൽ സ്വാസിക പറഞ്ഞു. ഈ വാക്കുകൾ ഒക്കെ പ്രേക്ഷകരെയും വൈകാരികമായി തന്നെയാണ് വേദനിപ്പിച്ചിരുന്നത്. സ്വാസിക അവതാരിക ആയി എത്തിയ റെഡ് കാർപെറ്റ് എന്ന പരിപാടിയാണ് ഇപ്പോൾ സൂപ്പർ അമ്മയും മകളും എന്ന പരിപാടിയാക്കി മാറ്റിയിരിക്കുന്നത്. ഈ പരിപാടിയിലേക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.