ഈ കിടപ്പ് തന്നെ കമ്പിയാണ് – ഇനിയാണ് കളി – അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ എന്ന് സ്വാസിക

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം എന്ന ചിത്രം. റോഷൻ മാത്യുവും സ്വാസിക വിജയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ എത്തിക്കഴിഞ്ഞു. ഈ കിടപ്പ് തന്നെ കബിയാണ്. ഇനി കളി തുടങ്ങുകയാണ് എന്ന് പറഞ്ഞാണ് മോഷൻ പോസ്റ്റർ എത്തിയത്. ഇതിനു താഴെ സദാചാരവാദികളുടെ കമന്റുകൾ വലിയതോതിൽ തന്നെ എത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. അത്തരത്തിൽ ഒരു സ്ത്രീയുടെ കമന്റിന് സ്വാസിക നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. അർത്ഥ വസ്ത്രധാരികളായി റോഷൻ മാത്യുവും സ്വാസിക വിജയും ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രമായിരുന്നു പുറത്തു വന്നത്. ഈ ചിത്രത്തിന് താഴെയാണ് ഒരു കമന്റ് എത്തിയിരിക്കുന്നത്.

ഒരു സ്ത്രീ ഇങ്ങനെയാണ് കമന്റ് ചെയ്തിരിക്കുന്നത്. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിച്ചിരിക്കുന്നത്, സ്വാസികയിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. ഉടനെതന്നെ മറുപടിയുമായി സ്വാസിക എത്തി. അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ. പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നത് എങ്കിൽ സഹതാപം മാത്രം ആണ് തോന്നുന്നത്. അഡൽസ് ഒൺലി എന്ന് പറഞ്ഞാൽ പ്രായപൂർത്തി ആയവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ എന്നല്ല അർത്ഥം. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ചു വന്ന സുരക്ഷിതമായി തന്നെ തീയേറ്ററിൽ ഈ സിനിമ കാണാൻ സാധിക്കും.

പഴയതുപോലെയല്ല ലൈം ഗി ക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ് അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ. പ്ലീസ്, തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ല,ഇങ്ങനെയായിരുന്നു സ്വാസിക കമന്റ് ചെയ്തിരുന്നത്. ഒരു സ്ത്രീയും പുരുഷനും അല്പം ഗ്ലാമറസായ ഒരു ചിത്രം പുറത്തു വരികയാണെങ്കിൽ അതിനെ മോശം കണ്ണിൽ മാത്രം നോക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ വളരെ കൂടുതലാണ്.

അതിനുതാഴെ ഫേക്ക് അക്കൗണ്ടുകളിൽ നിന്നും മറ്റുമായി പലരും കമന്റുകളുമായി എത്തുകയും ചെയ്യും. ഇത്തരം രീതിയിൽ കമന്റുകളുമായി എത്തുന്നവർക്ക് ചില താരങ്ങൾ എങ്കിലും മറുപടി നൽകാറുണ്ട്. പലരും ഇത്തരത്തിൽ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. എന്നാൽ ഒരു മാസ്സ് മറുപടി തന്നെയാണ് ഇപ്പോൾ സ്വാസിക നൽകിയതാണ് പ്രേക്ഷകരെല്ലാം പറയുന്നത്. ഈ കമന്റുകൾക്ക് താഴെ സ്വാസികയെ അനുകൂലിച്ചുകൊണ്ട് ആണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “ഈ കിടപ്പ് തന്നെ കമ്പിയാണ് – ഇനിയാണ് കളി – അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ എന്ന് സ്വാസിക

Leave a Reply