സ്വപ്നയുടെ ഓരോ തുറന്നു പറച്ചിലുകളും വലിയ തോതിലുള്ള കോളിളക്കങ്ങൾ ആണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനെതിരെയാണ് സ്വപ്നയുടെ ചില തുറന്നു പറച്ചിലുകൾ. ശ്രീരാമകൃഷ്ണൻ എതിരെയും ഗുരുതരമായ ലൈം, ,ക ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു എന്നും. ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടു എന്നും ഒക്കെയാണ് സ്വപ്ന ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. മൂന്നാറിലേക്ക് കൊണ്ടു പോകാം എന്നാണ് പറഞ്ഞത്. സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് ഇത്തരം കാര്യങ്ങൾ ഒക്കെ പറയുന്നത്. ചതിയുടെ പത്മവ്യൂഹം എന്ന സ്വപ്നയുടെ പുതിയ പുസ്തകത്തെ സംബന്ധിച്ച് ഉള്ള ഒരു അഭിമുഖത്തിൽ ഇടയിലായിരുന്നു ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ പറഞ്ഞതും, ഗുരുതരമായ ആരോപണം തന്നെയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന സുരേഷ് ഇപ്പോൾ പറയുന്നത്.
ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി എന്നാണ് സ്വപ്ന പറയുന്നത്. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ ആണ് കടകംപള്ളി. തന്നെ കയറിപ്പിടിച്ചു പീ,ഡ,ന,മെന്ന് ഒന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായി പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈം,,ക ചുവയോടെ പെരുമാറുകയും ഒക്കെ ചെയ്തിട്ടുണ്ട്.
വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂം എടുക്കാനും ഒക്കെ തന്നോട് പറഞ്ഞു. ലൈം,ഗി,ക,ച്ചുവയുള്ള മെസ്സേജുകൾ ആയിരുന്നു തനിക്ക് അയച്ചു തന്നിരുന്നത് മുഴുവൻ. സാധാരണ സ്ത്രീകൾ ഒക്കെ ചെയ്യുന്നതുപോലെ വേണമെങ്കിൽ എനിക്കും മെസ്സേജുകളും ഒക്കെ ദുരുപയോഗം ചെയ്യാമായിരുന്നു. എന്നാൽ ചെയ്തിട്ടില്ലെന്നാണ് സ്വപ്ന പറയുന്നത്. ഈ കാര്യങ്ങളൊക്കെ ശിവശങ്കരന് അറിയാമായിരുന്നുവെന്നും സ്വപ്ന പറയുന്നു. മന്ത്രി അല്ലെ ആരോടും പറയേണ്ട എന്നായിരുന്നു ഇക്കാര്യത്തിൽ ശിവശങ്കർ തന്നോട് പറഞ്ഞ മറുപടി.
ഇതിനെല്ലാം തെളിവുണ്ടെന്നും അതൊക്കെ തന്നെ താൻ കൈമാറിയിട്ടുണ്ട് എന്നുമാണ് സ്വപ്ന പറയുന്നത്. അല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുൻപിൽ വന്ന് ഇതൊന്നും ശരിയല്ല എന്ന് സംസാരിക്കാൻ ഇവർ തയ്യാറാകട്ടെ എന്നും സ്വപ്ന പറയുന്നുണ്ട്. ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് വന്നത് കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു. അവിടെ വച്ച് തന്നോട് വളരെയധികം അപമര്യാദയായി ആണ് പെരുമാറിയിരുന്നത്. ഹോട്ടൽ ഉദ്ഘാടനത്തിന് താനും ഉണ്ടായിരുന്നു. അന്ന് ഹോട്ടലിൽ മുറി എടുക്കാമെന്നാണ് എന്നോട് പറഞ്ഞത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഒരു കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത്. കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യു എന്നല്ലാതെ അനാവശ്യ മെസ്സേജുകൾ അയക്കുന്നത് ബാലിശ്യസ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഔദ്യോഗിക വസതിയിലെ മദ്യപാന സദസ്സുകളിൽ മോശമായി ഒരിക്കൽ പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗികവസതിയിൽ എത്താൻ ആവശ്യപ്പെട്ടു.