ഞങ്ങളുടെ സഞ്ജു എവിടെയെന്നു സൂര്യകുമാറിനോട് തിരുവനന്തപുരത്തെ ക്രിക്കറ്റ് ആരാധകർ – മറുപടി ആയി സൂര്യ കുമാർ പറഞ്ഞത് കണ്ടോ

surya kumar at trivandrum

മലയാളികൾക്ക് കാഴ്ച വിരുന്നൊരുക്കിക്കൊണ്ടായിരുന്നു കാര്യവട്ടത്തെ വിരാട് കോഹ്ലിയുടെയും ഗില്ലിന്റെയും വെടിക്കെട്ട് കളി നടന്നിരുന്നത്. ഇത്തരമൊരു മത്സരം തിരുവനന്തപുരത്ത് വരുമെന്ന് അറിഞ്ഞപ്പോൾ തന്നെ നമ്മൾ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായം അണിയാൻ വേണ്ടി ആയിരുന്നു. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ മറ്റു പല കാരണങ്ങളാൽ ഇന്ത്യൻ ടീമിൽ ഇക്കുറി സഞ്ജു ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ സ്ഥാനം എന്താണെന്ന് തുറന്നു കാണിക്കുന്ന വിധത്തിൽ ഒരു സംഭവം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ശ്രീലങ്കയുടെ ബൗണ്ടറി ലൈനിൽ സൂര്യകുമാർ യാദവ് ഫീൽഡ് ചെയ്യുകയായിരുന്നു. അതേസമയം ഗ്യാലറിയിൽ നിന്ന് സഞ്ജു സഞ്ജു എന്ന ആർപ്പുവിളികൾ ഉയർന്നതോടെ തനിക്ക് വ്യക്തമാകുന്നില്ല എന്ന രീതിയിൽ സൂര്യകുമാർ ചെവികൊണ്ട് ഒരു ആംഗ്യം കാണിക്കുകയും ശേഷം ഗ്യാലറിയിൽ നിന്നും വളരെ വലിയ ശബ്ദത്തിൽ “ഹമാര സഞ്ജു കിതർ ഹേ” എന്ന ഒരു ചോദ്യം ഉയരുകയും മറുപടിയായി തന്റെ ഹൃദയത്തിലാണ് എന്ന വിധത്തിൽ സൂര്യ ഒരു ആംഗ്യം കാണിക്കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയപ്പോൾ 110 ബോളിൽ 166 റൺസ് നേടി വിരാട് കോഹ്ലി മുൻ നിരയിൽ നിന്നു. 8 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ അന്നത്തെ ഇന്നിങ്സ്. പതിനാറാം ഓവറിൽ ആയിരുന്നു കൊഹ്‌ലി ക്രീസിൽ എത്തിയത്. പിന്നീട് അവസാനം വരെ പുറത്താകാതെ നിൽക്കുകയായിരുന്നു താരം. ഈ സീരീസ് മത്സരത്തിലെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു അത്.

ഗില്ലും കോഹ്ലിയെ പോലെ തന്നെ ഗംഭീരപകടമായിരുന്നു നടത്തിയത്. 97 പന്തിൽ നിന്നും 116 റൺസ് ആയിരുന്നു ഗിൽ നേടിയത്. അതിൽ 14 ഫോറും 2 സിക്സും ആണ് ഗിൽ അടിച്ചത്. ക്യാപ്റ്റനായ രോഹിത് ശർമ 49 പന്തിൽ 42 റൺസും ശ്രേയസ് അയ്യർ 32 പന്തിൽ 38 റൺസും ഇന്ത്യയ്ക്കായി നേടിയിരുന്നു. അവസാന ഓവറുകളിൽ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവിന് നാല് പന്തിൽ നാല് റൺസ് മാത്രം എടുത്ത് മടങ്ങേണ്ടി വന്നു. കെ എൽ രാഹുൽ ആറു പന്തിൽ ഏഴ് റൺസ് എടുത്തു. അക്സർ പട്ടേൽ രണ്ട് റൺസുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു.

മറു പക്ഷത്ത് ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര, കസുൽ രജിത എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ചാമിക കരുണ രത്നം ഒരു വിക്കറ്റും ലങ്കയ്‌ക്കു വേണ്ടി നേടി. 317 റൺസിന്റെ വിജയത്തോടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഇപ്പോൾ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിജയമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഈ റെക്കോർഡ് ന്യൂസിലൻഡിന്റെ പേരിലായിരുന്നു. ഏകദിന പരമ്പരയിൽ ഇന്ത്യ 3-0 ന് എസ്എല്ലിനെ വൈറ്റ്വാഷ് ചെയ്യുകയും ടി20 ഐ പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു. സൂപ്പർതാരം വിരാട് കോഹ്ലി തന്നെയായിരുന്നു കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply