സൂര്യയുടെ സഹോദരന്റെ പേര് കാർത്തി എന്നാണ്. കാർത്തിയും അറിയപ്പെടുന്ന ഒരു സിനിമാ നടനാണ്. ഇരുവർക്കും ഒരു സഹോദരി ആണുള്ളത്. ബ്രിന്ദാ ശിവകുമാർ എന്നാണ് സൂര്യയുടെയും കാർത്തിയുടെയും സഹോദരിയുടെ പേര്. സൂര്യയുടെയും കാർത്തിയുടെയും സഹോദരി ബ്രിന്ദാ ശിവകുമാർ ഒരു അഭിമുഖത്തിൽ സംസാരിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ അച്ഛൻ ശിവകുമാർ തനിക്ക് വിവാഹ പ്രായം ആയപ്പോൾ തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയപ്പോൾ തന്നെ മദ്രാസിൽ നിന്നു തന്നെ ആലോചന വേണം എന്നും ഒരുപാട് ദൂരേക്ക് തന്റെ മകളെ വിവാഹം കഴിപ്പിച്ചു അയക്കാതെ അടുത്ത് തന്നെ വേണമെന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ ബ്രിന്ദാ പറയുന്നത്.
തന്റെ മൂത്ത ചേട്ടൻ ആ സമയത്ത് സിനിമാ ഷൂട്ടിംങ്ങിൽ ആയിരുന്നു എന്നും തന്റെ ചെറിയ അണ്ണൻ കാർത്തി തന്നെ ഒരുപാട് മിസ്സ് ചെയ്യും എന്ന് പറയുമാരുന്നു എന്നും ബ്രിന്ദാ പറയുന്നു. തന്നെ തന്റെ ചേട്ടൻമാർക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു എന്നും തന്നെ പൊന്നു പോലെയാണ് നോക്കിയതെന്നും ബ്രിന്ദാ അഭിമുഖത്തിൽ കൂടി വെളിപ്പെടുത്തിയിരുന്നു.
ഒരു അരമണിക്കൂർ ദൂരം മാത്രമേ തന്നെ വിവാഹം കഴിച്ച് വിടുന്ന വീട്ടിലേക്ക് ദൂരം ആകവു എന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു അപ്പോഴും കല്യാണ സമയത്ത് സൂര്യ ഇല്ലാതിരുന്നപ്പോൾ എല്ലാ കാര്യങ്ങളും നോക്കിയത് കാർത്തി ആണെന്നും ബ്രിന്ദാ പറയുകയുണ്ടായി. തങ്ങൾ മൂന്ന് പേരും തമ്മിൽ എന്നും വഴക്ക് ഇടുമായിരുന്നു എന്നും എന്നാൽ തമ്മിൽ വളരെ സ്നേഹം ആയിരുന്നു എന്നും ബ്രിന്ദാ പറഞ്ഞിരുന്നു. തന്നെ വിവാഹം കഴിച്ച വ്യക്തിയും തന്റെ അണ്ണന്മാരെ പോലെ വളരെ നല്ലവൻ ആണെന്നും തന്നെ ജീവന് തുല്യം ആണ് സ്നേഹിക്കുന്നതെന്നും ബ്രിന്ദാ പറയുകയുണ്ടായി.
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു പ്രശസ്ത നടനാണ് സൂര്യ. ശരവൺ സൂര്യ ശിവകുമാർ എന്നാണ് സൂര്യയുടെ യഥാർത്ഥ പേര്. പ്രമുഖ നടനായ ശിവകുമാറിന്റെ മകൻ ആണ് സൂര്യ. സൂര്യയുടെ സഹോദരൻ കാർത്തിയും നടനാണ്. ഇരുവർക്കും ഒരു സഹോദരി ആണുള്ളത്. ബ്രിന്ദാ ശിവകുമാർ എന്നാണ് സൂര്യയുടെയും കാർത്തിയുടെയും സഹോദരിയുടെ പേര്. തമിഴ് സിനിമാ നടിയായ ജ്യോതികയെ ആണ് സൂര്യ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.