ബാലയുടെ പകുതി ചിത്രീകരിച്ച ചിത്രത്തിൽ നിന്നും സൂര്യ പിന്മാറി ! കാരണം കേട്ടോ – ഞെട്ടൽ മാറാതെ ആരാധകർ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യയുടെ ചിത്രമായിരുന്നു “വണങ്കാൻ” . സംവിധായകൻ ബാലയും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയായിരുന്നു. ഇതിനു മുമ്പ് “നന്ദ”, “പിതാമഹൻ” എന്നീ ചിത്രങ്ങളിലായിരുന്നു ഇവർ ഒന്നിച്ചത്. ഇവയെല്ലാം തന്നെ സൂര്യയുടെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവ് ആയി മാറിയ ചിത്രങ്ങളാണ്. അതുകൊണ്ടു തന്നെ ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം ഇതിന്റെ ടൈറ്റിൽ പോസ്റ്ററും സൂര്യയുടെ ലുക്കും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. സൂര്യയുടെ 41മത്തെ ചിത്രമായിട്ടാണ് “വണങ്കാൻ” ഷൂട്ട് ആരംഭിക്കുന്നത്. സൂര്യയും ജ്യോതികയും കൂടി നിർമ്മിക്കുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ സിനിമയിൽ നിന്നും സൂര്യ പിന്മാറി എന്ന വാർത്തയാണ് പുറത്തു വരുന്നത്.

സംവിധായകൻ ബാല തന്നെ ആണ് ഈ വാർത്ത സ്ഥിരീകരിച്ചത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിന് മുൻപ് മാധ്യമങ്ങൾക്കായി ഒരു വിശദീകരണ കുറിപ്പ് പുറത്തുവിട്ടിട്ടാണ് സംവിധായകൻ ഈ കാര്യം വെളിപ്പെടുത്തിയത്. കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം സംവിധായകന് ഉണ്ട്. എന്നാൽ സംവിധായകനിലും കഥയിലും സൂര്യയ്ക്ക് പൂർണ്ണ വിശ്വാസമുണ്ട്.

എങ്കിലും ഇത്രയധികം തന്നെ ബഹുമാനിക്കുകയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സൂര്യയ്ക്ക് ഒരുതരത്തിലുള്ള നാണക്കേട് വരുത്തി വയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് ബാല പറയുന്നു. ഇതിന്റെ ഭാഗമായി രണ്ടു പേരും ചർച്ച ചെയ്തു കൊണ്ടാണ് ഏകകണ്ഠമായി ഈ സിനിമയിൽ നിന്നും സൂര്യ പിന്മാറും എന്ന് തീരുമാനിച്ചത് എന്ന് ബാല തന്റെ കുറിപ്പിലൂടെ വിശദീകരിച്ചു. അതിലൊരുപാട് വിഷമമുണ്ടെങ്കിലും തന്റെ താല്പര്യം കാരണം എടുത്ത തീരുമാനം ആയിരുന്നു അത് എന്ന് അദ്ദേഹം പങ്കുവെച്ചു.

എങ്കിലും “നന്ദ”,”പിതാമഹൻ” എന്നീ ചിത്രങ്ങളിൽ കണ്ടത് പോലുള്ള മികച്ച കഥാപാത്രമായി സൂര്യയ്ക്ക് ഒപ്പം തീർച്ചയായും ഒരു ചിത്രം ഉണ്ടാകും എന്ന് ബാല ഉറപ്പു നൽകി. മറ്റേതെങ്കിലും താരത്തിനെ വെച്ച് “വണങ്കാൻ” പൂർത്തിയാക്കാൻ ആണ് സംവിധായകൻ ബാലയുടെ അടുത്ത പദ്ധതി. എന്തായാലും ഈ വാർത്ത കേട്ട് നിരാശപ്പെട്ടിരിക്കുകയാണ് താരത്തിന്റെ ആരാധകർ. സൂര്യയുടെ അഭിനയജീവിതത്തിലെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ആണ് പകുതി വഴിയിൽ അവസാനിച്ചത്.

സൂര്യയെ സ്വന്തം സഹോരൻ ആയിട്ട് ആണ് ബാല കണക്കാക്കുന്നത്. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം ആണ് ഈ സൂപ്പർഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്നത്. അത് കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാലോകത്തിനും ആരാധകർക്കും പ്രതീക്ഷകൾ ഏറെയായിരുന്നു. 2001ൽ “നന്ദ:യും 2003ൽ “പിതാമഹൻ ” നും ആയിരുന്നു ഇവർ ഒന്നിച്ച മറ്റു രണ്ടു ചിത്രങ്ങൾ. കൃതി ഷെട്ടി നായിക ആയെത്തുന്ന ചിത്രത്തിൽ ഇനി നായകൻ ആരായിരിക്കും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply